കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോറിസ് ജോണ്‍സണ്‍ വരില്ല; കര്‍ഷ സമരവും ശക്തം; ഇത്തവണത്തെ റിപ്ലബ്ലിക് ദിന ആഘോഷം എങ്ങനെ-3 സാധ്യതകള്‍

Google Oneindia Malayalam News

ദില്ലി: ജനുവരി 26 ന് രാജ്യതലസ്ഥാനത്ത് നടക്കുന്ന 72-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥിയാകുമെന്നായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചതായുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീരുമാനം കഴിഞ്ഞ ദിവസം വന്നതോടെ അസാധാരണമായ സാഹചര്യമാണ് ഇന്ത്യ നേരിടുന്നത്. അത്യപൂര്‍വ്വമായിട്ടാണ് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെ മുഖ്യതിഥിയായി പ്രഖ്യാപിച്ചതിന് ശേഷം മറ്റൊരു രാജ്യത്തിന്‍റെ ഭരണാധികാരി പരിപാടിയില്‍ നിന്നും പിന്‍മാറുന്നത്.

ദില്ലിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധം, ജനിതക മാറ്റം വന്ന വൈറസിന്‍റെ വ്യാപനം തുടങ്ങിയ വിവധ കാരണങ്ങള്‍ കണക്കിലെടുത്താണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനത്തില്‍ നിന്നും പിന്‍മാറിയതെന്നാണ് സൂചന. റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ സമാന്തര റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നടത്തുമെന്നും ദില്ലി വളയുമെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. ബോറിസ് ജോണ്‍സണ്‍ പിന്‍മാറിയത് തങ്ങളുടെ വിജയമാണെന്ന് അവകാശപ്പെട്ട് കര്‍ഷകരും രംഗത്ത് എത്തിയിട്ടുണ്ട്.

ബോറിസ്‍ ജോണ്‍സണ്‍ പിന്‍മാറിയതോടെ ഈ വർഷം റിപ്പബ്ലിക് ദിന പരേഡ് നടത്തുന്നതിനായി മൂന്ന് സാധ്യതകളാണ് രാജ്യത്തിന് മുന്നിലുള്ളത്.

1. ബദൽ മുഖ്യാതിഥി
മുൻകാലങ്ങളിൽ, റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകേണ്ടിയിരുന്ന വിദേശ പ്രതിനിധി അവസാന നിമിഷം ഓഫർ നിരസിച്ചത് രണ്ടുതവണ മാത്രമാണ്. രണ്ടാം യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോൾ 2013 ലെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകാൻ ഒമാനിലെ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിനെയായിരുന്നു ആദ്യം ക്ഷണിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ക്ഷണി നിരസിച്ചു. 2019 ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തുന്ന കാര്യത്തിലും അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. തുടര്‍ന്ന് റിബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകാൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ അവസാന നിമിഷം സമ്മതിക്കുകയും ചെയ്യുകയായിരുന്നു.

tracto

2-മുഖ്യാതിഥിയില്ലാതെ ആഘോഷം നടത്തുക

1952, 1953, 1966 -വര്‍ഷങ്ങളിലെ റിപ്പബ്ലിക് ദിന പരേഡുകള്‍ വിദേശ വിശിഷ്ടാതിഥിയോ രാഷ്ട്രത്തലവനോ ഇല്ലാതെയാണ് നടന്നത്.
ഈ വർഷവും റിപ്പബ്ലിക് ദിന പരേഡ് വിദേശ രാജ്യത്ത് നിന്നുള്ള മുഖ്യാതിഥിയില്ലാതെ നടക്കാനുള്ള സാധ്യതയാണ് ഉള്ളത്. ചില വര്‍ഷങ്ങളില്‍ റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥികളായി രണ്ടോ അതിലധികമോ വിദേശ വിശിഷ്ടാതിഥികൾ സാക്ഷ്യം വഹിച്ച സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. 2018 ൽ ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള 10 രാഷ്ട്രത്തലവന്മാർ ആയിരുന്നു മുഖ്യാതിഥികള്‍.

3- റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ചുരുക്കുക

ജോൺസന്റെ സന്ദർശനം റദ്ദാക്കിയതിന് പുറമെ കോവിഡ് -19 ഉം കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ ദില്ലി അതിർത്തിയിൽ കര്‍ഷകര്‍ പ്രതിഷേധിക്കുന്നതിന്‍റെയും പഞ്ചാത്തലത്തിലാണ് ഇത്തവണ റിപ്പബ്ലിക് ദിനം കടന്നു വരുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ആഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കാനുള്ള സാധ്യതതയും കൂടുതല്‍.

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
Boris Jhonson won't visit India; these are the 3 possibilities that will happen in republic day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X