Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണായി പിറന്ന എനിക്കും കുഞ്ഞിന് ജന്മംനല്‍കാനാകും; ആ നിമിഷത്തിനായി കാത്തിരിക്കുന്നു നിവേദ് പറയുന്നു

കൊച്ചി: ഒന്നുകില്‍ ആണ് അല്ലെങ്കില്‍ പെണ്ണ് ഇതിനപ്പുറം ഒരു വര്‍ഗം കൂടിയുണ്ട് എന്ന പ്രപഞ്ച സത്യം മനസ്സിലാക്കാന്‍ സമൂഹം ഇതുവരെ വളര്‍ന്നിട്ടില്ല എന്ന് വേണം കരുതാന്‍. ആണുടലോ പെണ്ണുടലോ ആയി ജന്മമെടുത്ത് വളര്‍ന്നു വരുമ്പോള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറായി മാറുന്നവര്‍ സമൂഹത്തിന് മുന്നില്‍ ഇന്നും ആണും പെണ്ണും കെട്ടവര്‍ എന്നാണറിയപ്പെടുന്നത്.

ഇവരെ ഉള്‍കൊള്ളാന്‍ സമൂഹത്തിന് ഇനിയും സാധിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ആണുടലില്‍ ജനിച്ച ഒരാള്‍ ഗര്‍ഭം ധരിക്കുന്നു എന്ന് പറഞ്ഞാലോ സമൂഹം ഒരിക്കലും അതിനെ അംഗീകരിക്കുക മാത്രമല്ല അവരെ അകറ്റി നിര്‍ത്തുകയാണ് ചെയ്യുക. അത്തരത്തില്‍ ആണുടലില്‍ ഗര്‍ഭം ധരിച്ചത് പ്രതീകാത്മകമായി ഫോട്ടോഷൂട്ട് നടത്തിയ ഗേയുമായ നിവേദ് തന്റെ അനുഭവം പങ്കുവെക്കുകയാണ്. വനിതയുമായി നടത്തിയ അഭിമുഖത്തിലാണ് നിവേദ് ഇക്കാര്യം തുറന്ന് പറയുന്നത്.

1

ആണായി ജനിച്ച തനും ഗര്‍ഭം ധരിച്ചുവെന്ന് വൈദ്യശാസ്ത്രത്തിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തി നിവേദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ കേട്ട കുത്തുവാക്കുകള്‍ക്കും പരിഹാസങ്ങള്‍ക്കും അറുതിയുണ്ടായിരുന്നില്ല. ഒരു കുഞ്ഞിന് ജന്മം നല്‍കുക, അതുമല്ലെങ്കില്‍ സ്വന്തമാക്കുക... ചങ്കില്‍ കൊണ്ടു എന്ന സ്വപ്നവും വിപ്ലവകരമായ തീരുമാനവും പ്രതീകാത്മകമായി ഫൊട്ടോഷൂട്ട് രൂപത്തില്‍ അവതരിപ്പിച്ചപ്പോഴായിരുന്നു നിവേദിന് സമൂഹത്തില്‍ നിന്നും കുത്തുവാക്കുകള്‍ ഏല്‍ക്കേണ്ടി വന്നത്. നിവേദ് പറയുന്നു. ആണുങ്ങള്‍ക്ക് കുഞ്ഞിനെ പ്രസവിക്കാനാകുമോ, എങ്കില്‍തന്നെ എങ്ങനെ പ്രസവിക്കും എന്നിങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങളാണ് സമൂഹത്തില്‍ നിന്നും നിവേദിന് നേരെ ഉയര്‍ന്ന് വന്നത്. ഇതിനുള്ള ഉത്തരം നിവേദ് പറയുന്നു.

2

തന്റെ രക്തത്തില്‍ നിന്നും ഒരു കുഞ്ഞ് ജനിക്കുകയെന്നത് തനിക്ക് പണ്ട്മുതലുള്ള സ്വപ്‌നമായിരുന്നു. എന്നാല്‍ ആണായി ജനിച്ച എനിക്കെങ്ങനെ കുഞ്ഞിനെ ഗര്‍ഭം ദരിക്കാനും പ്രസവിക്കാനും സാധിക്കും ഇതാണ് എല്ലാവരുടെയും ചോദ്യം. ആ ചേദ്യത്തിനുള്ള നിവേദിന്റെ മറുപടി സാധിക്കുമെന്നാണ്. വൈദ്യ ശാശ്ത്രത്തിന്റെ നൂതന സാങ്കേതിക വിദ്യയെ കൂട്ട്പിടിച്ചാണ് താന്‍ പറയുന്നത് നിവേദ് പറയുന്നു. എനിക്ക് 'ഗര്‍ഭിണിയാകാനാകും' കുഞ്ഞിന് ജന്മം നല്‍കാനും. പക്ഷേ അതിലേക്കുള്ള വഴി കഠിനമാണ്. നിവേദ് പറയുന്നു. എന്റെ അമ്മക്കും അച്ഛനും ഒറ്റ മകനാണ് ഞാന്‍. ചെറുപ്പം തൊട്ടുള്ള ആഗ്രഹമായിരുന്നു അനിയനോ അനിയത്തിയോ വേണമെന്നുള്ളത്. എന്നാല്‍ അമ്മക്ക് യൂട്രസിന്റെ അസുഖം വന്നതോടെ അതിനുള്ള സാധ്യത മങ്ങി. പിന്നീട് കുഞ്ഞ് വാവ എന്ന ആഗ്രഹം മനസിലിങ്ങനെ കിടന്നു. എനിക്കു മാത്രമായി ഒരു കുഞ്ഞാവ അതു വല്ലാത്ത ഫീല്‍ ആണത് നിവേദ് പറയുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലെ ആദ്യത്തെ ഗേ കപ്പിള്‍സില്‍ ഒരാള്‍ എന്ന നിലയിലും എന്നെ എല്ലാവര്‍ക്കും പരിചയമായി. തന്റെ വേര്‍പിരിയലും എല്ലാവരും ആഘോഷിച്ചു.

3

പിന്നീടാണ് ആണ്‍ ശരീരത്തിലും ഗര്‍ഭധാരണത്തിന് സാധ്യതയുണ്ടെന്ന് താന്‍ മനസ്സിലാക്കിയതെന്ന് നിവേദ് പറയുന്നു. ഈ രംഗത്തെ ഡോക്ടര്‍മാരുമായി താന്‍ ഇതിനെ കുറിച്ച് സംസാരിച്ചു. ഒത്തിരി അന്വേഷിച്ചു. പങ്കെ അത് തനിക്ക് നേടിയെടുക്കണമെങ്കില്‍ ഒരു ത്യാഗങ്ങള്‍ സഹിക്കണമെന്ന് പിന്നീട് മനസ്സിലാക്കുകയായിരുന്നു. ഒന്നാമത്തെ കാര്യം ഇത്തരം ഗര്‍ഭ ധാരണത്തിന് സാധ്യത വെറും 30 ശതമാനം മാത്രമാണ്. പക്ഷേ അപ്പോഴും തന്റെ പ്രതീക്ഷ അസ്തമിച്ചിരുന്നില്ല. എനിക്കും കുഞ്ഞിന് ജന്മം നല്‍കാനാകുമെന്ന് ചെറുതെങ്കിലും ഒരു പ്രതീക്ഷയുണ്ടായിരുന്നു. മനസില്‍ കൂടുകൂട്ടിയ ആ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ഫൊട്ടോഷൂട്ട് രൂപത്തില്‍ താന്‍ പങ്കുവെച്ചത് നിവേദ് പറയുന്നു. വെറുമൊരു സൂചനമാത്രം നല്‍കിയാണ് ഇന്‍സ്റ്റഗ്രാമില്‍ ആ ചിത്രം പങ്കുവെച്ത്. എന്നാല്‍ അതിന് ലഭിച്ചത് നൂറ് ചോദ്യങ്ങളായിരുന്നു.

4

ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് വരെ അവര്‍ എഴുതി. ഇതൊന്നും നടക്കില്ല. പിന്നെന്തിനാണ് ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത്. നടക്കാത്ത സ്വപ്നത്തിന്റെ പുറകേ പോണോ, റിസ്‌ക് എടുക്കണോ എന്നിങ്ങനെയായിരുന്നു എനിക്കെതിരെ വന്ന നൂറ് ചോദ്യങ്ങള്‍ നിവേദ് പറയുന്നു. പക്ഷേ അതിനു വേണ്ടി ശ്രമിക്കാതിരിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും കൂടെ നിന്നില്ലെങ്കിലും എന്റെ സ്വപ്നം, അതിന്റെ ആഴം അതെത്രത്തോളം വലുതാണെന്ന് തിരിച്ചറിയാനുള്ള മനസുണ്ടാകണമെന്നും കുത്തുവാക്കുകള്‍ ചൊരിയും മുമ്പ് എല്ലാത്തിനുമുപരി ഇതൊരു വ്യക്തിയുടെ സ്വാതന്ത്ര്യം ആണെന്ന് കൂടി പരിഗണിക്കണമെന്നും പറയുന്നു.

5

ഇന്‍ഡോറിലുള്ള ഒരു ഡോക്ടറാണ് ഇത്രയും റിസ്‌കായ ഉദ്യമം നടത്തുന്നത്. ബംഗളൂവില്‍ വെച്ചാണ് ഇതിന്റെ നടപടികള്‍ ആരംഭിക്കുക.ഡിസംബറില്‍ അദ്ദേഹം ബംഗളൂരുവില്‍ എത്തുമ്പോള്‍ ഈയൊരു ഗര്‍ഭധാരണത്തിനുള്ള നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിക്കും നിവേദ് പറയുന്നു. ഏതൊക്കെ ഘട്ടത്തിലൂടെ കടന്നു പോകുമെന്നും ഏതൊക്കെ സര്‍ജറിയാണ് വേണ്ടി വരുന്നതെന്നും വിശദമായി ചോദിച്ചു മനസിലാക്കിയ ശേഷമായിരിക്കും ഇതിലേക്ക് കടക്കുക. അപ്പോഴുള്ള ആരോഗ്യ സ്ഥിതി അനുസരിച്ച് ഈയൊരു പരീക്ഷണം ഫലവത്താകുമോ അങ്ങനെ സംഭവിച്ചാല്‍ തന്നെ അതിന്റെ അനന്തര ഫലങ്ങള്‍ എന്തൊക്കെയെന്നൊക്കെ കൃത്യമായി ധാരണ വരുത്തേണ്ടതുണ്ടെന്നും അതിനു ശേഷമേ പൂര്‍ണമായും സര്‍ജറി പോലുള്ള പ്രോസസുകളിലേക്ക് കടക്കുകയുള്ളുവെന്നും നിവേദ് പറയുന്നു.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
    6

    ഇതൊക്കെ ഓകെയാണെങ്കില്‍ പ്രാരംഭ ഘട്ടമെന്നോണം ഹോര്‍മോണ്‍ ടെസ്റ്റ് ആരംഭിക്കും. തന്റെ ശരീരത്തിലെ സ്ത്രീ ഹോര്‍മോണ്‍ എത്രത്തോളമുണ്ടെന്ന് അറിയാനാണിത്. പിന്നീട് സെക്‌സ് റീ അസൈന്‍മെന്റ് സര്‍ജറിയും തുടര്‍ന്ന് ൃത്രിമമായി എന്റെ ശരീരത്തില്‍ ഗര്‍ഭപാത്രം വച്ചു പിടിപ്പിക്കുന്ന സര്‍ജറിയുമുണ്ട്. തന്റെ ശരീരത്തില്‍ വച്ചുപിടിപ്പിക്കുന്ന ഗര്‍ഭപാത്രത്തെ എന്നിലെ പുരുഷ ശരീരം ഉള്‍ക്കൊള്ളുമോ എന്നുറപ്പിക്കേണ്ടതുണ്ട് അതെത്രത്തോളം ഉണ്ടെന്ന് തനിക്ക് പറയാന്‍ സാധിക്കില്ലെന്നും എന്ടും സംഭവിക്കാമെന്നും നിവേദ് പറയുന്നു. അതിന് വേണ്ടിയുള്ള മാനസിക തയ്യാറെടുപ്പിലാണ് ഇപ്പോള്‍ താനെന്നും നിവേദ് പറയുന്നു. തന്റെ സ്വപ്‌നങ്ങള്‍ക്കു വേണ്ടിയാണ് നിവേദിന്റെ ഈ പരിശ്രമം മുഴുവന്‍. ഇതൊന്നും സംഭവിച്ചില്ലെങ്കിലും തന്റെ ആഗ്രഹത്തില്‍ നിന്നു പിന്നോട്ടു പോകില്ലെന്നും തന്റെ സ്‌പേം സ്വീകരിച്ച് തനിക്കു വേണ്ടി ഗര്‍ഭിണിയാകാമെന്ന് തന്റെ കൂട്ടുകാരി പറഞ്ഞിട്ടുണ്ടെന്നും ഇല്ലെങ്കില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കുമെന്നും നിവേദ് പറയുന്നു. ഈ സ്വപ്നത്തിന് എന്റെ ജീവിതത്തോളം വിലയുണ്ട്. ഞാന്‍ കാത്തിരിക്കുകയാണ്, ആ നല്ല നിമിഷത്തിനായി നിവേദ് പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+