'പറ്റില്ലെങ്കില്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോണം': സുചിത്രയുമായുള്ള വഴക്കില്‍ ബ്ലെസ്സലീക്ക് പിന്തുണ
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഒരു ദിവസം കഴിയുന്തോറും വലിയ ആവശേത്തോടെ മുന്നോട്ട് പോവുകയാണ്. മത്സരാർത്ഥികള്‍ തമ്മില്‍ ഇതിനോടകം തന്നെ നിരവധി പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായിക്കഴിഞ്ഞു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു കഴിഞ്ഞ ദിവസം സുചിത്രയും ബ്ലെസ്ലിയും തമ്മിലുണ്ടായ വഴക്ക്. ക്യാപ്റ്റന്‍സി ടാസ്കില്‍ ബ്ലെസ്സ്ലീ ധന്യയുടെ നേർക്ക് വെള്ളം ഒഴിച്ച രീതിയായിരുന്നു സുചിത്രയെ പ്രകോപിപ്പിച്ചത്. ഇതവർ ബ്ലെസ്സ്ലിയോട് തുറന്ന് പറയുകയും ക്ഷുഭിതയായി പെരുമാറുകയും ചെയ്തു.
ഇതോടെ ബ്ലെസ്സ്ലിയും വിട്ടുകൊടുത്തില്ല. ഒടുവില്‍ സഹതാരങ്ങള്‍ വന്നാണ്‍ ഇരുവരേയും ശാന്തമാക്കിയത്. പക്ഷെ ഈ വിഷയത്തില്‍ ന്യായം ബ്ലെസ്സ്ലീയുടെ ഭാഗത്താണെന്ന് പറയുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. ബിഗ് ബോസ് പോലെ വളരെ ക്ലോസ് ആയി ഇടപഴകേണ്ടി വരുന്ന ടാസ്കുകളും ഗെയിമുകളും ഉള്ള ഷോയിൽ ഇതുപോലെ സ്ത്രീ വിരുദ്ധത വാദം ഒക്കെ ഉയർത്തുന്നതിന് മുൻപേ 100 വട്ടം ആലോചിക്കണം എന്നാണ് ഈ കുറിപ്പില്‍ വ്യക്തമാക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസ് പോലെ വളരെ ക്ലോസ് ആയി ഇടപഴകേണ്ടി വരുന്ന ടാസ്കുകളും ഗെയിമുകളും ഉള്ള ഷോയിൽ ഇതുപോലെ സ്ത്രീ വിരുദ്ധത വാദം ഒക്കെ ഉയർത്തുന്നതിന് മുൻപേ 100 വട്ടം ആലോചിക്കണം . ഇതൊരു ടി വി ഷോ ആണ് കോടിക്കണക്കിനു ആളുകൾ കാണുന്ന ഷോ ആണ് , ഇരവാദം ഉന്നയിക്കുന്നവർക്ക് അതങ്ങു ഉന്നയിച്ചിട്ട് പോയാൽ മതി പക്ഷെ അപ്പുറത്തു നിൽക്കുന്നവർ സമൂഹത്തിൽ ചെറിയ ഒരു വിഭാഗത്തിന്റെ മുൻപിൽ എങ്കിലും തെറ്റുകാർ ആവും . ഇവിടെ ഗയിമിൽ ബ്ലെസ്സ്ലീ വെള്ളം ഒഴിച്ച രീതി സുചിത്രക്ക് സ്ത്രീ വിരുദ്ധമായി തോന്നി എന്നാൽ വെള്ളം ഒഴിച്ച ബ്ലസിലേക്കോ വെള്ളം വീണ ധന്യക്കോ അതിൽ പരാതി ഇല്ല എന്നതാണ് അതിലെ രസകരമായ വസ്തുത.
അവധിക്കാലം വയനാട്ടില്‍ അടിച്ചുപൊളിച്ച് ആരാധകരുടെ സ്വന്തം ലിച്ചി; വൈറലായി ചിത്രങ്ങള്‍

കണ്ടുനിന്ന സുചിത്രക്ക് മാത്രം വെള്ളം ഒഴിച്ച രീതി ഇഷ്ടപ്പെട്ടില്ല.ദില്ഷാ മുൻപ് ഒരു ഗെയിമിന് ഇടയിൽ അഖിലിന്റെ അടിവസ്ത്രത്തിൽമാല വെച്ചപ്പ്പോൾ ഇവർ ഒന്നുകിൽ ഉറക്കം ആയിരുന്നു അല്ലെങ്കിൽ അതവരുടെ ഇരട്ടത്താപ്പ് ആണ്.അന്ന് അവിടുത്തെ പുരുഷന്മാർ ആരും അഖിലിനെ അപമാനിച്ചേ എന്നും പറഞ്ഞു വാളും വടിയും എടുത്തു ഇറങ്ങിയില്ലല്ലോ. കാരണം അതൊരു ഗെയിം ആണെന്നും ഇത് ഗെയിമിന്റെ ഭാഗം ആണെന്നും കണ്ടു നിൽക്കുന്ന ബോധം ഉള്ളവർക്ക് മനസ്സിലാവും. ആരോടെങ്കിലും ഉള്ള വ്യക്തി വിരോധം തീർക്കാൻ ഉടനെ എടുത്തു വീശേണ്ട ഒന്നല്ല ഈ സ്ത്രീ വിരുദ്ധത. ഗെയിമിനെ ഗെയിം ആയി കാണുക അല്ലെങ്കിൽ ഷോയിൽ നിന്ന് ഇറങ്ങി പോവുക- കുറിപ്പ് അവസാനിക്കുന്നു

അതേസമയം, ബ്ലെസ്സ്ലീയേയും റോബിനേയും താരതമ്യം ചെയ്തുകൊണ്ടുള്ള മറ്റൊരു കുറിപ്പും ബിഗ് ബോസ് ഗ്രൂപ്പുകളില്‍ വൈറലാണ്. റോബിന്റെ ഗെയിം രീതികല്‍ ബ്ലെസ്ലി അതുപോലെ തന്നെ കോപ്പിയടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പൂർണ്ണമായും റോബിനെ പിന്തുണച്ചുകൊണ്ടുള്ള ഈ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ബ്ലെസ്സ്ലീ ഒരു നല്ല പ്ലയെർ ആണെന്ന് കരുതിയിരുന്നു. മെന്റൽ സ്ട്രെങ്ത് വേണ്ട ടാസ്കിൽ ആള് കൊള്ളാം. പക്ഷെ എന്ത് ചെയാം ഡോ. റോബിന്റെ അഡ്വാൻസ് സ്ട്രാറ്റജി ഗെയിമിൽ കൺഫ്യൂഷൻ അടിച്ചു എന്തൊക്കെയോ കാട്ടി കൂട്ടുകയാണ് അയാള്‍. അത് വ്യക്തമാക്കുന്ന ഒന്ന് രണ്ടു ഉദാഹരണങ്ങൾ പറയാം ..

1. വന്ന ആഴ്ച അവസാനം തന്നെ ഡോക്ടർ ലവ് ട്രാക്കിനുള്ള പണി തുടങ്ങി. ഇത് മണത്തറിഞ്ഞ ബ്ലെസ്സ്ലീ അതെ സ്ട്രാറ്റജിയിലൂടെ ഡോക്ടറിന്റെ അതെ ടാർഗറ്റിലേക്ക് പോയി. ഒന്നുകിൽ പ്രണയിക്കും അല്ലെങ്കിൽ ഡോക്ടറുടെ പ്രണയം പൊളിക്കും എന്നലൈനായിരുന്നു പക്ഷെ അതിൽ ആള് തകർന്നടിഞ്ഞു. മറുവശത്ത് .ഇപ്പോഴും ഡോക്ടറുടെ ലവ് ഗെയിം തകർത്തോടുന്നു.
2.കണ്ടന്റ് ഉണ്ടാക്കൽ പരിപാടി വന്നതിന്റെ പിറ്റേന്ന് ഗെയിം കളിച്ചു തുടങ്ങിയത് ഡോക്ടർ ആണ് .... മറ്റുള്ളവരുമായി വഴക്കുണ്ടാക്കിയാൽ സ്ക്രീൻ സ്പേസ് കിട്ടുമെന്ന് റോബിന്റെ ഗെയിം കണ്ടു ഇന്നലെ ബ്ലെസ്സ്ലീ അഖിലിനെ ഉപദേശിക്കുന്നു. അത് പോലെ കൂട്ടത്തിലെ ഒരു സോഫ്റ്റ് ടാർഗറ്റ് ആയ സുചിത്രയുമായി ബ്ലെസ്സ്ലീ വഴക്കടിക്കുന്നുണ്ട്.

ഇതുപോലെ മറ്റുള്ളവരുടെ ഗെയിം അതെ പടി കോപ്പി അടിച്ചു കളിക്കുന്നതിനേക്കാൾ നല്ലതു സ്വന്തമായി ഗെയിം ഉണ്ടാകുന്നതായിരിക്കും. ഡോക്ടർ ലാസ്‌റ് വീക്കിൽ കളിച്ച ഗെയിം ബ്ലെസ്സ്ലീ ഈ ആഴ്ച കളിക്കുന്നു. പക്ഷെ ഡോക്ടർ ഒരാഴ്ച മുൻകൂട്ടി ഗെയിം പ്ലാൻ ചെയ്തു കളിക്കുന്നു. ഇതിനുള്ള ഒരുദാഹരണം കൂടെ ഇവിടെ ചൂണ്ടിക്കാട്ടാം.

ജാസ്മിൻ -നിമിഷ ടീമിന്റെ കൂടെയുള്ള ഡേയ്സിയോട് തന്നെ റോബിൻ മൂസയുടെ തല പൊളിക്കും എന്ന് പറഞ്ഞത് ഇത് ഡെയ്‌സി അവളോട് എപ്പോഴെങ്കിലും പറയാൻ ചാൻസ് ഉണ്ടെന്നു കരുതി തന്നെ ആണ്. പ്രതീക്ഷിച്ച പോലെ ജാസ്മിൻ അത് കൊത്തി. സ്ക്രീൻ സ്പേസ് മുഴുവൻ ഡോക്ടർ ഈ വീക്കിൽ കൊണ്ട് പോയി. ഇന്നലെ ഡെയ്‌സി ഈ രഹസ്യംതന്നോട് പറഞ്ഞെന്നു ജാസ്മിൻ പറഞ്ഞപ്പോൾ റോബിൻ അപ്പൊ തന്നെ സമ്മതിച്ചു. ഡേയ്‌സിയെ കുറ്റപെടുത്തിയതും ഇല്ല ഡോക്ടർ ഗെയിം നമ്മള് വിചാരിച്ച പോലെ അല്ല സാർ- റോബിനെ പിന്തുണച്ചുകൊണ്ടുള്ള ആരാധകന്റെ കുറിപ്പ് അവസാനിക്കുന്നു.












Click it and Unblock the Notifications