കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍: നിര്‍മ്മാണം നിലച്ചു,പദ്ധതി പരാജയപ്പെട്ടെന്ന് ആരോപണം

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: വിനോദ സഞ്ചാരമേഖലക്ക് പുതിയ പദ്ധതികള്‍ എക്കാലത്തും ഒരുക്കിയിരുന്ന ഇടുക്കി ജില്ല പക്ഷേ മൂന്നാറിലെ ബോട്ടാണിക്കല്‍ ഹാര്‍ഡന്റെ നിര്‍മ്മാണത്തില്‍ പരാജയപ്പെട്ടു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ഒരു വശത്തായാണ് ഗാര്‍ഡന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിറ്റിപിസി ആരംഭിച്ചിരുന്നതെങ്കിലും നിര്‍മ്മാണം ഇപ്പോള്‍ മന്ദഗതിയിലായ അവസ്ഥയിലാണ്.ഒരു വര്‍ഷംകൊണ്ടി പണി പൂര്‍ത്തിയാക്കുമെന്നാണ് ഡിറ്റിപിസി അവകാശവാദം ഉന്നയിച്ചിരുന്നതെങ്കിലും നിലവില്‍ പണി ഭാഗികമായി പോലും എത്തിയിട്ടില്ല.നാലേക്കറോളം പ്രദേശത്ത് അഞ്ചുകോടി രൂപയോളം മുതല്‍ മുടക്കിയാണ് പരിപാടി പുരോഗമിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടായതെന്നും നിലവില്‍ ഇടതുസര്‍ക്കാരിന്റെ കാലത്താണ് നിര്‍മ്മാണം മുങ്ങിപോയിരിക്കുകയാണെന്നും ആരോപണം ഉണ്ട്.ബോട്ടാണിക്കല്‍ ഗാര്‍ഡനു പിന്നാലെ ചില്‍ഡ്രന്‍സ് പാര്‍ക്ക്,തീയറ്റര്‍ സംവിധാനം വിനോദസ സഞ്ചിരികള്‍ക്കായുള്ള പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവയും സജ്ജമാക്കി പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നെതെങ്കിലും പദ്ധതി പാതിവഴിയില്‍പോലും എത്തിയിട്ടില്ല.

gardn

ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാരമേഖലയായ മൂന്നാറില്‍ ഇത്തരത്തില്‍ ഒരു ബോട്ടണിക് ഗാര്‍ഡന്‍കൂടി വരുമ്പോള്‍ നിലവിലെ ടൂറിസം സാധ്യതകളെ കൂടുതല്‍ പ്രയോജനമാകും വിധം മാറ്റാന്‍ ജില്ലാ ടൂറിസം പ്രമോഷന് സാധിക്കുമെന്നിരിക്കെയാണ് വകുപ്പ് തന്നെ പിന്തിരിപ്പന്‍ നയവുമായി മുന്നോട്ട് പോകുന്നത്. വരും സീസണുകളിലെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളും

English summary
botanical garden munnar construction stopped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X