കേരളത്തിൽ കുപ്പിവെള്ളത്തിന്റെ വില കുറച്ചു! ഒരു ലിറ്റർ കുപ്പിവെള്ളത്തിന് ഇനി വെറും 12 രൂപ മാത്രം...
കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് കുപ്പിവെള്ളത്തിന്റെ വില 12 രൂപയാക്കി കുറയ്ക്കാൻ തീരുമാനിച്ചത്.
കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില കുറച്ചു. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 12 രൂപയാണ് പുതിയ വില. നേരത്തെ 20 രൂപയായിരുന്നു ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില. പുതുക്കിയ വില ഏപ്രിൽ രണ്ട് മുതൽ നിലവിൽ വരുമെന്ന് കുപ്പിവെള്ള നിർമ്മാണ കമ്പനികൾ അറിയിച്ചു.
കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് കുപ്പിവെള്ളത്തിന്റെ വില 12 രൂപയാക്കി കുറയ്ക്കാൻ തീരുമാനിച്ചത്. ജിഎസ്ടി നിലവിൽ വന്നതിന് പിന്നാലെ കുപ്പിവെള്ളത്തിന്റെ വില കുറയുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടൊപ്പം കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാൻ നിർമ്മാതാക്കളും മാസങ്ങൾക്ക് മുൻപേ തീരുമാനത്തിലെത്തിയിരുന്നു. ജനുവരിയിൽ വില കുറയ്ക്കാൻ ധാരണയിൽ എത്തിയിരുന്നെങ്കിലും എത്ര രൂപ കുറയ്ക്കണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല.

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വ കുപ്പിവെള്ളത്തിനാണ് നിലവിൽ ഏറ്റവും കുറഞ്ഞവിലയുള്ളത്. ലിറ്ററിന് പത്ത് രൂപയാണ് ഹില്ലി അക്വയുടെ വില. ഹില്ലി അക്വയെ കൂടാതെ നൂറിലേറെ സ്വകാര്യ കുപ്പിവെള്ള നിർമ്മാതാക്കളാണ് കേരളത്തിലെ വിപണിയിലുള്ളത്. ഇതിനുപുറമേ വൻകിട കമ്പനികളുടെ കുപ്പിവെള്ളവും സംസ്ഥാനത്തെ വിപണിയിലുണ്ട്. കേരളത്തിലെ കുപ്പിവെള്ള വിപണിയിൽ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള കമ്പനികൾക്കാണ് ഇപ്പോഴും മേധാവിത്വം. ഈ കുത്തക തകർക്കാൻ കൂടിവേണ്ടിയാണ് കേരളത്തിലെ കുപ്പിവെള്ള നിർമ്മാതാക്കൾ വില കുറയ്ക്കാൻ തീരുമാനിച്ചത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications