Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോവിക്കാനം-കാനത്തൂര്‍-എരിഞ്ഞിപ്പുഴ- കുറ്റിക്കോല്‍ മെക്കാഡം റോഡ് നടപടി തുടങ്ങി

ഉദുമ: ചെര്‍ക്കള-ജാല്‍സൂര്‍ സ്റ്റേറ്റ് ഹൈവേയില്‍ ബോവിക്കാനം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് തെക്കില്‍-ആലട്ടി റോഡില്‍ കുറ്റിക്കോല്‍ ജംഗ്ഷനില്‍ എത്തിച്ചേരുന്ന ബോവിക്കാനം-കാനത്തൂര്‍-എരിഞ്ഞിപ്പുഴ-കുറ്റിക്കോല്‍ റോഡ് മെക്കാഡം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങി. മലയോര പഞ്ചായത്തുകളിലെ ജനങ്ങള്‍ കാസര്‍കോട് ടൗണുമായി ബന്ധപ്പെടുന്ന പ്രധാന പാതയാണിത്.

റോഡിന്റെ വീതികുറവും വളവുകളും തിരിവുകളും മൂലം ഈ റോഡിലൂടെയുള്ള ഗതാഗതം ഏറെ ദുര്‍ഘടമാണിപ്പോള്‍. ഇത് വീതികൂട്ടി അഭിവൃദ്ധിപ്പെടുത്തുന്നതിന് 2017-18 വര്‍ഷത്തെ ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ചിരുന്നു.

road

പൊതുമരാമത്ത് വകുപ്പ് ഈ പ്രവൃത്തിക്ക് പ്രാഥമികാനുമതി നല്‍കുകയും ഇന്‍വെസ്റ്റിഗേഷനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചു.ഇന്‍വെസ്റ്റിഗേഷന്‍ നടപടിയുടെ ഭാഗമായി 12 മീറ്റര്‍ വീതിയില്‍ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ, 7 ദിവസത്തെ ട്രാഫിക്ക് സര്‍വ്വേ, സി.ബി.ആര്‍ ടെസ്റ്റ്, ബെക്ലിന്‍മാര്‍ ബീച്ച് ഡിഫഌക്ഷന്‍ ടെസ്റ്റ്, ഓരോ 50 മീറ്റര്‍ നീളത്തിലും റോഡ് ക്രോസ് സെക്ഷന്‍ എന്നിവ ശേഖരിച്ച് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി കിഫ്ബിക്ക് അന്തിമാനുമതിക്ക് സമര്‍പ്പിക്കും. കിഫ്ബി അനുമതി ലഭിക്കുന്നതോടെ ഈ റോഡിന്റെയും പ്രവൃത്തി എത്രയും വേഗം തുടങ്ങാന്‍ സാധിക്കുമെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+