Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ ഓട്ടോറിക്ഷയില്‍ അനാശാസ്യം, കൂട്ടുകാര്‍ കാവല്‍.. കാമുകനെയും കാമുകിയെയും പിടികൂടി!!

അടുത്ത ബന്ധുവാണ് എന്ന വ്യാജേന ഓട്ടോറിക്ഷയ്ക്കുള്ളില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും കാമുകിയെയും നാട്ടുകാര്‍ പിടികൂടി. ഉള്ളി വില്‍ക്കുന്ന പെട്ടി ഓട്ടോറിക്ഷയുടെ ഉള്ളിലായിരുന്നു കൂട്ടുകാരുടെ കാവലില്‍ കമിതാക്കളുടെ സ്‌നേഹപ്രകടനം. ഓട്ടോറിക്ഷയുടെ പടുത കൊണ്ട് മൂടിയ ശേഷമായിരുന്നു ഇത്. പത്തനംതിട്ടയില്‍ തിരുവല്ലയ്ക്കടുത്താണ് സംഭവം.

Read Also: Read Also: മഞ്ജു വാര്യര്‍ ഫേസ്ബുക്കിലിട്ട ഫോട്ടോ കണ്ട് സിനിമാലോകം ഞെട്ടി, ഇതെപ്പോ സംഭവിച്ചു.. നിങ്ങളും ഞെട്ടും!!

Read Also: മുള്ളാത്തയും ലക്ഷ്മിത്തരുവുമല്ല... 'സ്ത്രീയുടെ ജനനേന്ദ്രിയം' തിന്നാല്‍ കാന്‍സര്‍ മാറുമെന്ന് പഠനം!!

സദാചാര പോലീസോ

സദാചാര പോലീസോ

തിരുവനന്തപുരത്തും അഴീക്കലും കൊച്ചിയിലെ മറൈന്‍ ഡ്രൈവിലും മറ്റും അടുത്തിടെ സദാചാര പോലീസ് വന്‍ വിഷയമായിരുന്നു. തിരുവല്ലയ്ക്കടുത്ത നെല്ലാട് ജംഗ്ഷനില്‍ സംഭവിച്ചതും സദാചാര പോലീസിങ് ആണെന്നും അല്ലെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

യുവാവിനെയും സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയും പച്ചക്കറി വില്‍ക്കുന്ന ഓട്ടോറിക്ഷയില്‍ നിന്നുമാണ് നാട്ടുകാര്‍ പിടികൂടിയത്. നിര്‍ത്തിയിട്ട ഓട്ടോ പടുത കൊണ്ട് മൂടിയ ശേഷം കുറച്ച് പേര്‍ ഇതിന് കാവല്‍ നില്‍ക്കുകയായിരുന്നു. ഉള്ളി വില്‍ക്കാന്‍ എന്ന മട്ടില്‍ നിര്‍ത്തിയിട്ട വണ്ടി കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് ഇടപെട്ടത്.

സംശയം തോന്നാന്‍ കാരണം

സംശയം തോന്നാന്‍ കാരണം

പച്ചക്കറി വില്‍ക്കുന്ന ഓട്ടോറിക്ഷയ്ക്ക് സമീപത്ത് യുവാവും ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയും സംസാരിച്ചു നില്‍ക്കുന്നത് ആളുകള്‍ കണ്ടിരുന്നത്രെ. അല്‍പസമയത്തിന് ശേഷം ഇവര്‍ ഓട്ടോയില്‍ കയറുകയും ഡ്രൈവര്‍ പടുത താഴ്ത്തുകയും ചെയ്തു. ഇതോടെയാണ് ആളുകള്‍ക്ക് സംശയം തോന്നിയത്.

പറഞ്ഞത് പച്ചക്കള്ളം

പറഞ്ഞത് പച്ചക്കള്ളം

സംശയം തോന്നിയ നാട്ടുകാര്‍ ഓട്ടോയ്ക്ക് പരിസരത്ത് ചെന്ന് നോക്കിയതോടെ പെണ്‍കുട്ടി ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു എന്ന് വിവിധ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടി തന്റെ ബന്ധുവാണ് എന്ന് പറഞ്ഞ യുവാവ് നാട്ടുകാരോട് ക്ഷമ പറയുകയും ചെയ്തത്രെ.

യുവാവും കുട്ടിയും രക്ഷപ്പെട്ടു

യുവാവും കുട്ടിയും രക്ഷപ്പെട്ടു

നാട്ടുകാര്‍ ഇരുവരും സംസാരിക്കുന്നതിന് ഇടയില്‍ തന്നെ ചിലര്‍ തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയുണ്ടായി. ഇതോടെ യുവാവ് പെണ്‍കുട്ടിയെയും ഓട്ടോറിക്ഷയില്‍ കയറ്റി സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ടത്രെ.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഇരട്ടച്ചങ്കുള്ള പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായി ഭരിക്കുന്ന നാട്ടില്‍ നാട്ടുകാരും പോലീസും സദാചാര പോലീസ് കളിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടേറുകയാണ്. സാദാചാര പോലീസിന് സപ്പോര്‍ട്ട് കൊടുക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

സിനിമാക്കാര്‍ക്കെതിരെ

സിനിമാക്കാര്‍ക്കെതിരെ

അടുത്തിടെ അങ്കമാലി ഡയറീസ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് പ്രയോഗിച്ച ഭാഷയും പരക്കെ വിമര്‍ശിക്കപ്പെട്ടു. സ്റ്റിക്കര്‍ പതിച്ച വാഹനത്തിന് അകത്തിരിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച് പോലീസ് മോശമായി സംസാരിച്ചു എന്നാണ് സിനിമാക്കാരുടെ പരാതി.

മറൈന്‍ ഡ്രൈവില്‍

മറൈന്‍ ഡ്രൈവില്‍

എറണാകുളം മറൈന്‍ ഡ്രൈവില്‍ സ്‌കൂള്‍ കട്ട് ചെയ്ത് വന്നിരുന്ന കൗമാരക്കാരെ ശിവസേന പ്രവര്‍ത്തകര്‍ തല്ലിയോടിച്ചതും അടുത്തിടെയാണ്. മറൈന്‍ ഡ്രൈവിലെ വാക്ക് വേയില്‍ ഇരിക്കുകയായിരുന്ന കുട്ടികളെ ശിവസേനക്കാര്‍ തല്ലിയോടിക്കുമ്പോള്‍ പോലീസ് കയ്യും കെട്ടി നോക്കിനില്‍ക്കുകയായിരുന്നുവത്രെ.

വാലന്റൈന്‍സ് ഡേയില്‍

വാലന്റൈന്‍സ് ഡേയില്‍

കൊല്ലത്ത് അഴീക്കല്‍ ബീച്ചില്‍ കൗമാരക്കാരനെയും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെയും നാട്ടുകാരില്‍ ചിലര്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും വീഡിയോ പിടിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ സംഭവത്തിലെ ആണ്‍കുട്ടി ആത്മഹത്യ ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+