പത്താം ക്ലാസുകാരിയെ പ്രേമിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് കൂടെകൊണ്ടു നടന്ന് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂര്‍ ആറ്റിന്‍കുഴി ചിറയില്‍ വീട്ടില്‍ അജീഷ് എന്ന ഇരുപത്തിയേഴുക്കാരനെയാണ് പോലീസ് പിടികൂടിയത്. ചെമ്പഴന്തി സ്വദേശിനിയായ പെണ്‍കുട്ടി അജീഷുമായി അടുപ്പത്തിലായിരുന്നു.
ഒരു പ്ലംബര്‍ തൊഴിലാളിയാണ് അജീഷ്. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടിയെ കണ്ണും കൈയ്യും കാണിച്ച് ചതിക്കുഴിയില്‍ വീഴ്ത്തുകയായിരുന്നു. പ്രണയത്തിലായതോടെ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയ കുട്ടിയെ വൈകിയിട്ടും കാണാതായതോടെയാണ് മാതാപിതാക്കള്‍ പോലീസിനെ വിവരം അറിയിക്കുന്നത്.

തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ പോലീസ് അജീഷിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രാഥമിക വൈദ്യ പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി മനസ്സിലായത്. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ അജീഷിനെ പോലീസ് അറസ്റ്റു ചെയ്തു.
പ്രണയം നടിച്ച് യുവാക്കള്‍ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഒട്ടേറെ വാര്‍ത്തകള്‍ ദിനം പ്രതി പത്രങ്ങളിലും മാധ്യമങ്ങളിലും പുറത്തുവരുന്നുമുണ്ട്. എന്നിട്ടും എന്താണ് പെണ്‍കുട്ടികള്‍ ഇത്തരം ചതിക്കുഴികളില്‍ അകപ്പെടുന്നത് എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.












Click it and Unblock the Notifications