കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയോട് യുവാവ് ചെയ്തത്, പോലീസ് അറസ്റ്റ് ചെയ്തു !!

നിരന്തരമായി മകളെ ശല്യം ചെയ്തിരുന്ന യുവാവിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു.

  • By Nihara
Google Oneindia Malayalam News

കൊച്ചി : പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ നടു റോഡില്‍ വെട്ടി വീഴ്ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്താട്ടുകുളം സ്വദേശി ജിബു സ്‌കറിയയാണ് പോലീസിന്റെ പിടിയിലായത്. കൊലപാതക ശ്രമത്തിന് ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ശേഷം സ്ഥലത്തു നിന്നും മുങ്ങിയ ഇയാളെ കാക്കനാട് വെച്ചാണ് പോലീസ് പിടികൂടിയത്. നേരത്തെയും സമാന വിഷയത്തില്‍ പ്രതിക്കെതിരെ കേസുകളുണ്ട്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യുവാവ് അക്രമാസക്തനായത്. ഇരുകൈ മുട്ടുകള്‍ക്കും വെട്ടേറ്റ പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി അപകടനില തണം ചെയ്തു. നിരന്തരമായി മകളെ ശല്യം ചെയ്തിരുന്ന യുവാവിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് യുവാവിനെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ഉപദേശിച്ചിരുന്നു. അന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെതിരെ അന്ന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭീഷണിയുമായി എത്തിയത്.

Crime

പെണ്‍കുട്ടിയെ ആക്രമിച്ചതിന് ശേഷം സ്ഥലത്തു നിന്നും മുങ്ങിയ പ്രതി കണ്ണൂരിലേക്കാണ് പോയത്. പിന്നീട് അടിമാലിയിലേക്ക് മാറി. എന്നാല്‍ ഇതിനിടയില്‍ വീണ്ടും പെണ്‍കുട്ടിയെ വിളിച്ചതോടെ നമ്പര്‍ പരിശോധിച്ചാണ് സ്ഥലം മനസ്സിലാക്കിയത്.

English summary
Boy attacked a girl for rejecting love request.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X