ആലപ്പുഴ: കായലില്‍ കുളിയ്ക്കുന്നതിനിടെ തലച്ചോറുതീനീ അമീബ തലയില്‍ കയറി 14കാരന്‍ മരിച്ചു
കൊച്ചി: കായലില്‍ കുളിയ്ക്കുന്നതിനിടെ തലച്ചോറില്‍ അമീബ കയറുകയും രോഗബാധിതനാവുകയും ചെയ്ത് ആലപ്പുഴയില്‍ 14കാരന്‍ മരിച്ചു. തലച്ചോറുതീനി അമീബ എന്ന വിശേഷിപ്പിയ്ക്കുന്ന നഗ്ലേരിയ ഫൗലേരി അമീബ തലയില്‍ കയറായാണ് ആലപ്പുഴ തിരുമല വാര്‍ഡില്‍ പള്ളുരുത്തി ഉമ്മപ്പറമ്പില്‍ നവാസിന്റെ മകന്‍ അക്ബര്‍ (14) മരിച്ചത്.
എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. കൂട്ടുകാരുമൊത്ത് കായലില്‍ കുളിയക്കാന്‍ ഇറങ്ങിയപ്പോഴാണ് അക്ബറിന്റെ തലയില്‍ അമീബ കടന്നത്. കടുത്ത തലവേദനയെത്തുടര്‍ന്ന് കുട്ടിയെ ആലപ്പുഴ മെഡി ക്കല്‍ കൊളെജിലേയ്ക്കും പിന്നീട് ആസ്റ്ററിലേയ്ക്കും പ്രവേശിപ്പിച്ചു.

ഇവിടെ നടന്ന പരിശോധനയിലാണ് തലച്ചോറു തീനി അമീബ ശരീരത്തില്‍ പ്രവേശിച്ചതാണ് തലവേദനയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്. കടുത്ത പനിയും അക്ബറിന് ബാധിച്ചിരുന്നു. വേഗത്തില്‍ നീര്‍ക്കെട്ട് ബാധിയ്ക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു കുട്ടി. കായല്‍ ജലത്തില്‍ വേനല്‍ക്കാലത്താണ് ഇത്തരം അമീബയെ കാണാറുള്ളത്.












Click it and Unblock the Notifications