മലപ്പുറത്ത് ഉത്സവം കാണാനെത്തിയ എത്തിയ രണ്ടാം ക്ലാസുകാരന്‍ ലോറി കയറി മരിച്ചു
മലപ്പുറം: പൊന്നാനി പാലപ്പെട്ടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം കാണാനായി അച്ഛനുമായെത്തിയ വിദ്യാര്‍ഥി ദേശീയപാതയില്‍ ലോറി കയറി മരിച്ചത് നാടിന് തീരാവേദനയായി. എരമംഗലം നാക്കോല ചെറിയറ്റോലിയില്‍ ദിലീപിന്റെ മകനും പെരുമ്പടപ്പ് കെഎംഎം ഇംഗ്ലീഷ് സ്‌കൂളിലെ രണ്ടാം വിദ്യാര്‍ഥിയുമായ ആദിദേവ് (ഏഴ്) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 നാണ് പുതുപൊന്നാനി - ചാവക്കാട് ദേശീയപാതയിലെ പാലപ്പെട്ടി ആസ്പത്രിക്ക് സമീപം നാടിനെ നടുക്കിയ അപകടമുണ്ടായത്. ആദിദേവ് അച്ഛനുമൊത്ത് ബൈക്കില്‍ ഉത്സവം കാണാന്‍ വരികയായിരുന്നു. പെരുമ്പടപ്പ് പാറ - പാലപ്പെട്ടി റോഡില്‍ നിന്നും ദേശീയപാതയിലേക്ക് കയറുന്നതിനിടെ ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ ചെറുതായി ബൈക്ക് തട്ടുകയായിരുന്നു ഇതിനിടെ ബൈക്കിലുണ്ടായിരുന്ന ആദിദേവ് റോഡിലേക്ക് തെറിച്ചുവീണതോടെ ലോറിയുടെ പുറകിലെ ചക്രത്തിനടിയില്‍പെടുകയായിരുന്നു.

ആദിദേവിന്റെ ശരീരത്തില്‍ ചക്രം കയറിയതിനാല്‍ കഴുത്തിന് താഴെയുള്ള വാരിയെല്ല് തകര്‍ന്നു. ഉത്സവവരുകള്‍ റോഡില്‍ നിറഞ്ഞതിനാല്‍ വാഹങ്ങളെല്ലാം വേഗതകുറച്ചാണ് വാഹങ്ങള്‍ പോയിരുന്നത്. ഗുരുതരമായി പരിക്കുപറ്റിയ ആദിദേവിനെ ആദ്യം പുന്നയൂര്‍കുളത്തെ സ്വകാര്യ ആസ്പത്രിയിലേക്കും പിന്നീട് കുന്ദംകുളം സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുന്നതിനിടെ വഴിമദ്ധ്യാ മരിക്കുകയായിരുന്നു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നതോടെ കൂടി നിന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും കണ്ണീര്‍ ചാലിട്ടൊഴുകി. മൃതദേഹത്തിനു മുന്നില്‍ അലമുറയിട്ട് കരഞ്ഞ അമ്മ നീതുവിന്റെ അവസ്ഥ കണ്ട് നാട്ടുകാര്‍ക്ക് കണ്ണീരടക്കാനായില്ല . 56 ദിവസം പ്രായയായ സഹോദരിയുണ്ട് ആദിദേവിന്. മൃതദേഹ പരിശോധനയ്ക്ക് ശേഷം വ്യാഴാഴ്ച വീട്ടുവളപ്പില്‍സംസ്‌കരിച്ചു.












Click it and Unblock the Notifications