Get Updates
Get notified of breaking news, exclusive insights, and must-see stories!

18 കാരന്‍ 19 കാരിക്കൊപ്പം ഒളിച്ചോടി! കൂട്ടികൊണ്ടുപോകാന്‍ എത്തിയ ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്

ഒളിച്ചോടിയതിന് പിന്നാലെ പോലീസ് സ്റ്റേഷനില്‍ ഹാജരായ കമിതാക്കളെ തേടിയെത്തിയ ബന്ധുക്കള്‍ തമ്മിലുള്ള കൂട്ടയടിയില്‍ പോലീസുകാര്‍ക്കും പരിക്ക്. മണിമല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.പ്രശ്നം പറഞ്ഞ് പരിഹരിക്കാനെത്തിയ കമിതാക്കളുടെ ബന്ധുക്കള്‍ തമ്മില്‍ സംസാരത്തിനിടയില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

പിടിച്ചുമാറ്റാന്‍ പോലീസ് തുനിഞ്ഞപ്പോഴേക്കും ഇരുകൂട്ടരും അടി തുടങ്ങി. അടി കൂട്ടത്തല്ലായതോടെ പോലീസ് ഇടപെട്ടു. എന്നാല്‍ ഇടപെട്ട പോലീസുകാര്‍ക്കും കിട്ടി ബന്ധുക്കളുടെ വക കണക്കിന് തല്ല്. അടിപിടിക്കിടെ പിടിച്ച് മാറ്റാന്‍ ശ്രമിച്ച രണ്ട് പോലീസുകാര്‍ക്ക് പരിക്കും ഏറ്റിരുന്നു. സംഭവം ഇങ്ങനെ

കാണാതായി

കാണാതായി

മണിമല പോലീസ് സ്റ്റേഷനില്‍ ഇന്നലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മണിമല സ്വദേശിയായ 18കാരനെ കഴിഞ്ഞ ദിവസം കാണാതായി. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ എറണാകുളത്ത് പഠിക്കുന്ന 19 വയസുകാരിയായ യുവതിക്കൊപ്പം യുവാവ് വയനാട്ടിലേക്കാണ് പോയതെന്ന് കണ്ടെത്തി. ഇരുവരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പോലീസുകാര്‍ ഇരുവരുടേയും ബന്ധുക്കളേയും അറിയിച്ചു.

എറണാകുളത്ത്

എറണാകുളത്ത്

പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പാക്കാന്‍ സ്റ്റേഷനില്‍ എത്തിയ സംഘം വിഷയം കൂടുതല്‍ വഷളാക്കാന്‍ മുതിര്‍ന്നെങ്കിലും പോലീസ് ഇടപെട്ട് സംസാരിച്ച് എല്ലാം ഒത്തുതീര്‍പ്പാക്കി. ഇതിനിടയില്‍ യുവതിയുടെ ബന്ധുവായ സ്ത്രീ യുവാവിനോട് പ്രകോപനപരമായി സംസാരിച്ചു. ഇതില്‍ കുപിതനായ യുവാവ് സ്ത്രീക്കെതിരെ തിരിഞ്ഞപ്പോഴേക്കും യുവതിയുടെ പിതാവും സഹോദരനും ചേര്‍ന്ന് യുവാവിനെ തല്ലി. എതിര്‍ക്കാന്‍ യുവാവ് ശ്രമിച്ചെങ്കിലും നടന്നില്ല ഇതിനിടയില്‍ യുവാവിന്‍റെ വീട്ടുകാരും കയറി മേഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി.

കൂട്ടത്തല്ല്

കൂട്ടത്തല്ല്

പിന്നീട് സ്റ്റേഷനില്‍ കൂട്ടത്തല്ലായിരുന്നുത്രേ. ഇടയ്ക്ക് പോലീസ് പിടിച്ചുമാറ്റാന്‍ നോക്കിയെങ്കിലും പോലീസിനെ വരെ ബന്ധുക്കള്‍ പെരുമാറി. ഇടയ്ക്ക് ഉണ്ടായ വാറണ്ട് പ്രതികള്‍ക്കും കിട്ടിയത്രേ തല്ല്. സംഭവം കൈവിട്ട് പോയെന്ന മനസിലായതോടെ പോലീസ് തിരിച്ച് പെരുമാറാന്‍ ഒരുങ്ങി.

പക്ഷേ

പക്ഷേ

എന്നാല്‍ അപ്പോഴാണ് പോലീസുകാര്‍ സ്റ്റേഷനില്‍ സ്ഥാപിച്ച കാമറയെ കുറിച്ച് ഓര്‍ത്തത്. അതോടെ കൈകെട്ടി നോക്കി നില്‍ക്കേണ്ട അവസ്ഥയായി പോലീസിന്. ഒടുവില്‍ കൂട്ടത്തല്ല് കലാശിച്ചപ്പോഴേക്കും രണ്ട് പോലീസുകാര്‍ക്കും യുവാവിനും പരിക്കേറ്റിരുന്നു.

കോടതിയില്‍

കോടതിയില്‍

കലാശക്കൊട്ടില്‍ പരിക്കേറ്റ യുവാവിനെ കാഞ്ഞിരപ്പള്ളി ആസ്പത്രിയല്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പെണ്‍കുട്ടിയെ എറണാകുളം കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് കൊണ്ടുപോയി.

പോലീസ് പെട്ടു

പോലീസ് പെട്ടു

സംഭവത്തില്‍ കുടുങ്ങുമെന്ന് ഭയന്ന് ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി നേരെ ആസ്പത്രിയില്‍ ചെന്ന് അഡ്മിറ്റായെന്നാണ് വിവരം. പോലീസ് തങ്ങളെ മര്‍ദ്ദിച്ചു എന്നാരോപിച്ചാത്രേ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+