ലൈംഗിക പീഡനത്തിനുള്ള ശ്രമം പരാജയപ്പെട്ടു; 13 കാരിയെ ആണ്‍കുട്ടി തീകൊളുത്തി

  • Posted By: അൻവർ സാദത്ത്
Subscribe to Oneindia Malayalam

രാജ്ഗര്‍ഹ്: വീട്ടില്‍ അതിക്രമിച്ച് കടന്ന് ലൈംഗിക പീഡനത്തിന് ശ്രമിച്ച ആണ്‍കുട്ടിയെ ചെറുത്ത 13-കാരിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ സസ്തനി ഗ്രാമത്തിലാണ് സംഭവങ്ങള്‍. കുട്ടിയുടെ മാതാപിതാക്കള്‍ കൃഷിയിടത്തില്‍ പണിക്ക് പോയ സമയത്തായിരുന്നു അതിക്രമം.

നാല് യുദ്ധങ്ങളിൽ ആർഎസ്എസ് സേവനം.. സൈന്യത്തോട് തോളോട് തോൾ ചേർന്ന് പ്രവർത്തനമെന്ന് കുമ്മനം!

വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി ബലം പ്രയോഗിച്ച് അകത്ത് കടക്കുകയായിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ പെണ്‍കുട്ടി ഇതിനെ എതിര്‍ത്തതോടെ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ഖുഞ്ചര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍-ചാര്‍ജ്ജ് ഇന്ദ്രരാജ് സിംഗ് വ്യക്തമാക്കി.

rape-girl


ഗുരുതരമായ സംഭവം നടന്നതോടെ ആണ്‍കുട്ടിയെ കണ്ടെത്താന്‍ രാജ്ഗര്‍ഹ് ഡിജിപി സിമല പ്രസാദ് ഉത്തരവ് നല്‍കി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് സംഘം ആണ്‍കുട്ടിയെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു. 50 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് പോലീസ് വ്യക്തമാക്കി.

ബസില്‍ മധ്യവയസ്‌കന്റെ അശ്ലീലത; വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തി, ആരും ഇടപെട്ടില്ല, വീഡിയോ

പോസ്‌കോ ആക്ട് പ്രകാരമുള്ള കേസുകളാണ് പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗശ്രമം പരാജയപ്പെടുമ്പോള്‍ പെണ്‍കുട്ടികളെ മാരകമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താനുള്ള പ്രവണത വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്.

English summary
Boy sets girl on fire after she resists alleged sexual assault attempt

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്