തലശ്ശേരിയിൽ ആശുപത്രി ലിഫ്റ്റിന്റെ സ്വിച്ചില്‍ തൊട്ടുകളിച്ചു എന്നാരോപിച്ച് 12 വയസ്സുകാരന് മര്‍ദ്ദനം
തലശ്ശേരി: ആശുപത്രിയിലെ ലിഫ്റ്റിന്റെ സ്വച്ചില്‍ തൊട്ടുകളിച്ചു എന്നാരോപിച്ച് 12 വയസ്സുകാരന് നേരെ അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനം.അഴീക്കല്‍ കോട്ടക്കുന്നുമ്മലിലെ സൗജറിന്റെ മകന്‍ഹസന്‍ ഷാഗിയ്ക്കാണ് മർദ്ദനമേറ്റത് .മർദ്ദനത്തിൽ പരിക്കേറ്റ ഹസന്‍ ഷാഗിയെ ഗുരുതരാവസ്ഥയില്‍ തലശ്ശേരി മിഷ്യന്‍ ആശുപത്രിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അപസ്മാരം ഉള്‍പ്പെടെയുള്ളഅസുഖങ്ങളുള്ള കുട്ടി ചികിത്സയ്‌ക്കെത്തിയതായിരുന്നു ആശുപത്രിയില്‍. ഇതിനിടെയാണ് ലിഫ്റ്റിന്റെ സമീപത്തെത്തി ലിഫ്റ്റിന്റെ സ്വിച്ചില്‍ തൊട്ടുകളിച്ചുവത്രെ. ഇതു കണ്ടതിനെ തുടര്‍ന്ന് സമീപത്തെ മുറിയില്‍
നിന്നുള്ള രണ്ടു പേര്‍ വന്ന് കുട്ടിയെ തലയ്ക്ക് മര്‍ദ്ദിക്കുകയായിരുന്നു.

തല്‍ക്ഷണം ബോധമറ്റുവീണ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. രംഗം വഷളാവുമെന്ന് അറിഞ്ഞതോടെ മർദിച്ച സ്ഥലം വിടുകയായിരുന്നു. താടിയുള്ള ഒരാളും മറ്റൊരാളും ചേര്‍ന്നാണ് 12 കാരനെ മര്‍ദ്ദിച്ചതെന്ന് പോലീസിന് സൂചന ലഭിച്ചു. പരാതികിട്ടിയതിന്റെ അടിസ്ഥാനത്തില്‍ 2 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications