Get Updates
Get notified of breaking news, exclusive insights, and must-see stories!

4വരി കവിതയെഴുതി അവള്‍ ആത്മഹത്യ ചെയ്തു, കവിതയിലെ വരികള്‍...കാമുകന്‍ കുടുങ്ങി

കായംകുളം: കൊളെജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. കായംകുളം എംഎസ്എം കൊളെജിലെ എംകോ വിദ്യാര്‍ത്ഥിനി കീരിക്കാട് കൃഷ്ണകൃപയില്‍ മീര സുരേന്ദ്രന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തിലാണ് കാമുകന്‍ അറസ്റ്റിലായത്.

ചിറക്കടവം മാളികപ്പടീറ്റതില്‍ ബിജിലാലാണ് അറസ്റ്റിലായത്. ബിജിലാല്‍ പ്രണയിച്ച് വഞ്ചിച്ചതിനെത്തുടര്‍ന്നാണ് മീര ആത്മഹത്യ ചെയ്‌തെന്നാണ് ആരോപണം. കഴിഞ്ഞ മാസം 15ാം തീയതിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് പ്രണയത്തെപ്പറ്റി നാലുവരി കവിത ആത്മഹത്യാക്കുറിപ്പ് പോലെ മീര എഴുതി വച്ചിരുന്നു. തുടര്‍ന്നാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി പിതാവ് പൊലീസിനെ സമീപിച്ചത്.

Bijipal

കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസാണ് ബിജിപാലിനെ അറസ്റ്റ് ചെയ്തത്. മീര ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം ഇയാള്‍ കൊളെജിലെത്തുകയും പെണ്‍കുട്ടിയുമായി വഴക്കിടുകയും ചെയ്തു. സംഭവത്തിന് വിദ്യാര്‍ഥികളും അധ്യാപകരും സാക്ഷികളാണ്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിയ്ക്കുകയും ബിജിപാലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രണയിച്ച് വഞ്ചിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതിയെ ചോദ്യം ചെയ്താലേ ആത്മഹത്യയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+