Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിനെ തല്ലാന്‍ ഭാര്യ കാമുകന് ക്വട്ടേഷന്‍ നല്‍കി, കാമുകന്‍ ഭര്‍ത്താവിന്റെ ജീവനെടുത്തു

നീലേശ്വരം: ഭര്‍ത്താവിന്റെ തുടര്‍ച്ചയായ ഉപദ്രവം കാരണം സഹികെട്ട ഭാര്യ ഭര്‍ത്താവിനെ തല്ലാന്‍ ക്വട്ടേഷന്‍ നല്‍കി. ഭര്‍ത്താവിനെ തല്ലാന്‍ ഭാര്യ പഴയ കാമുകനോടാണ് ആവശ്യപ്പെട്ടത്. കാമുകന്‍ എന്നു പറയുന്നയാള്‍ ഇവരുടെ ബന്ധുകൂടിയാണ്. ദിവസവും മദ്യപിച്ച് വീട്ടില്‍ കയറി തന്നെ മര്‍ദ്ദിക്കുകയും ചീത്ത പറയുകയും ചെയ്യുന്ന ഭര്‍ത്താവിന്റെ കയ്യോ കാലോ തല്ലിയൊടിക്കണമെന്നായിരുന്നു ഭാര്യ കാമുകനോട് ആവശ്യപ്പെട്ടത്.

എന്നാല്‍, കാമുകന്‍ ഭര്‍ത്താവിനെ തല്ലുകയല്ല, കൊല്ലുകയാണ് ചെയ്തത്. സംഭവം നടക്കുന്നത് കാസര്‍കോട് ജില്ലയിലെ കാര്യങ്കോട്ടാണ്. മര്‍ദ്ദനത്തിനിടെ അബദ്ധത്തില്‍ ശക്തമായ അടിയേറ്റതാകാം മരണപ്പെടാന്‍ കാരണമായത്. അതേസമയം, ഭാര്യയും കാമുകനും കൂടി ഭര്‍ത്താവിനെ തല്ലി കൊന്നതാണെന്ന് നാട്ടുകാര്‍ പറയുകയും പിന്നീട് തെളിയുകയുമായിരുന്നു. കൊലപാതകം മറച്ചുവെക്കാന്‍ യുവതി ഇതിനിടെ ശ്രമം നടത്തുകയും ചെയ്തിരുന്നു.

murder-first-night

ഒടുവില്‍ ഇവരുടെ കളികള്‍ പിടിക്കപ്പെടുകയും ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. നാട്ടുകാരാണ് സംഭവം കൊലപാതകമാണെന്ന് തെളിയാന്‍ പോലീസിന് സഹായകമായത്. ജില്ലയിലെ അറിയപ്പെടുന്ന കബഡി താരം ജി.സന്തോഷാണ് മരണപ്പെട്ടത്. ഗൂഢാലോചനയില്‍ പങ്കാളിയായതിന് ഭാര്യ രഞ്ജുഷയെ കേസില്‍ രണ്ടാം പ്രതിയായി ചേര്‍ക്കുകയായിരുന്നു.

വീട്ടില്‍ നിന്നാണ് കൊല നടന്നത്, മുറിയില്‍ സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തില്‍ ഹൃദയസ്തംഭനം ഉണ്ടായതാകാം എന്നു ആദ്യം എല്ലാവരും കരുതി. എന്നാല്‍, പിന്നീട് സന്തോഷത്തിന്റെ ദേഹത്ത് അടിയേറ്റതിന്റെ ചതവ് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അതോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആവശ്യപ്പെടുകയും സത്യാവസ്ഥ പുറത്തുവരികയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+