കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശില്‍പയുടെ മാതാപിതാക്കള്‍ വിളിച്ചപ്പോള്‍ കാമുകന്‍ പൊട്ടിക്കരഞ്ഞതെന്തിന്, ചോദ്യം ചെയ്യലിനും തയ്യാറല്ല

Google Oneindia Malayalam News

തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം ശില്‍പ്പയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. ശില്‍പയുടെ കാമുകനായ ജിബിന്റെ പെരുമാറ്റമാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്. ശില്‍പ മരിച്ച ദിവസം വൈകിട്ട് മാതാപിതാക്കള്‍ ജിബിനെ ഫോണ്‍ ചെയ്തിരുന്നു. ഏറെ വൈകിയിട്ടും പെണ്‍കുട്ടി മടങ്ങിയെത്താതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ കാമുകനെ ഫോണ്‍ ചെയ്തത്. എന്നാല്‍ ശില്‍പ തന്നോടൊപ്പമുണ്ടായിരുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നുവത്രേ ജിബിന്‍.

പിന്നീട് വിളിച്ചപ്പോഴെല്ലാം ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ശില്‍പയുടെ മാതാപിതാക്കളും ജിബിനെ സംശയിക്കുമ്പോള്‍ ഇയാളുടെ പെരുമാറ്റങ്ങള്‍ ഏറെ സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. മാത്രമല്ല ചോദ്യം ചെയ്യലിന് വിളിച്ചിട്ടും ഇയാള്‍ ഹാജരാകാന്‍ തയ്യാറാകുന്നില്ലെന്നാണ് വിവരം...

മരണം

മരണം

ദിവസങ്ങള്‍ക്ക് മുന്‍പാണ് കരമാനയാറ്റില്‍ സീരിയല്‍ താരം ശില്‍പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

സുഹൃത്ത്

സുഹൃത്ത്

ഒരു സുഹൃത്താണ് ശില്‍പയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയത്

തിരികെ എത്തിയില്ല

തിരികെ എത്തിയില്ല

വൈകുന്നേരമായിട്ടും ശില്‍പ വീട്ടിലേയ്ക്ക് മടങ്ങിയെത്തിയില്ല

കാമുകന്‍

കാമുകന്‍

ശില്‍പയെ കാണാതായതോടെ സുഹൃത്ത് നല്‍കിയ നമ്പരില്‍ കാമുകന്‍ ജിബിനെ മാതാപിതാക്കള്‍ വിളിച്ചു

പൊട്ടിക്കരഞ്ഞു

പൊട്ടിക്കരഞ്ഞു

ശില്‍പ തന്നോടൊപ്പമുണ്ടായിരുന്നു എന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു കാമുകന്‍

സഹകരിയ്ക്കുന്നില്ല

സഹകരിയ്ക്കുന്നില്ല

പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവെങ്കിലും ഇയാള്‍ സഹകരിയ്ക്കുന്നില്ലെന്നാണ് വിവരം

ആത്മഹത്യ?

ആത്മഹത്യ?

ശില്‍പയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന് ഉറപ്പിയ്ക്കാനാവാതെ പൊലീസ്

ആരോപണം

ആരോപണം

ശില്‍പയുടെ കാമുകനെതിരെയാണ് മാതാപിതാക്കള്‍ ആരോപണം ഉന്നയിക്കുന്നത്

ആത്മഹത്യ ചെയ്യില്ല

ആത്മഹത്യ ചെയ്യില്ല

ശില്‍പ ഒരിയ്ക്കലും ആത്മഹത്യ ചെയ്യില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

English summary
Boyfriend under suspicion in serial actress Shilpa's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X