കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആണ്‍-പെണ്‍ വിത്യാസം വേണ്ട';സംസ്ഥാനത്തെ ബോയ്സ്, ഗേൾസ് സ്കൂളുകൾ മിക്സഡ് ആക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്

Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ ബോയ്സ്, ഗേൾസ് സ്കൂളുകൾ മിക്സഡ് ആക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്. അധ്യയനം ആരംഭിക്കും മുൻപ് സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും കമ്മീഷൻ നിര്‍ദേശിച്ചു. സഹവിദ്യാഭ്യാസത്തിന്‍റെ ആവശ്യകത സംബന്ധിച്ച് രക്ഷിതാക്കളില്‍ ബോധവല്‍ക്കരണംനടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ പ്രവർത്തിക്കുന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി അഞ്ചൽ സ്വദേശി ഡോ. ഐസക് പോൾ സമർപ്പിച്ച ഹരജിയിലാണ് കമീഷന്‍റെ ഉത്തരവ്.ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സമത്വവും ലിംഗനീതിയും വിവേചനരാഹഹിത്യവും ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ സങ്കൽപ്പമാണ് സഹവിദ്യാഭ്യാസമെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.

school

കേരളം പോലെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഒരു സംസ്ഥാനത്ത് സ്കൂകുളുകളിലെ വേര്‍തിരിവ് അതീവ ഗൗരവത്തോടെ നോക്കിക്കാണുന്നുവെന്ന് കമീഷൻ പറഞ്ഞു. വിവിധ വിദ്യാഭ്യാസ കമീഷൻ റിപ്പോർട്ടുകളും , പഠനങ്ങളുമെല്ലാം സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രസക്തിയും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചു.

അമൂല്‍ ലോഗോയിലെ ആ 'അമൂല്‍ ഗേള്‍' ആരുടെ സഹോദരിയാണെന്ന് അറിയാമോ? ഇതാണ് ആ മലയാളിഅമൂല്‍ ലോഗോയിലെ ആ 'അമൂല്‍ ഗേള്‍' ആരുടെ സഹോദരിയാണെന്ന് അറിയാമോ? ഇതാണ് ആ മലയാളി

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ പ്രവർത്തിക്കുന്നതിന് പിന്നിൽ നീതിയില്ല. ആണ്‍കുട്ടികളേയും പെൺകുട്ടികളേയും വെവ്വേറെ സ്കൂളുകളിൽ പഠിപ്പിക്കേണ്ട സാമൂഹിക സാഹചര്യം ഇന്ന് നിലനിൽക്കുന്നില്ലന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഈ രീതി നിർത്തലാക്കാൻ സർക്കാർ ഇനിയും മടിക്കരുതെന്നും കമീഷന്റെ സുനിശ്ചിതമായ അഭിപ്രായം -ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇത്തവണ 'അല്‍ഗോസ്‌പീക്ക്' പുത്തൻ വാക്കുമായി ശശി തരൂര്‍ ; സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്ഇത്തവണ 'അല്‍ഗോസ്‌പീക്ക്' പുത്തൻ വാക്കുമായി ശശി തരൂര്‍ ; സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്

സംസ്ഥാനത്താകെ നിലവില്‍ 280 ഗേൾസ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമാണ് ഉള്ളത്. ഉത്തരവിൽ നടപടി സ്വീകരിച്ച് 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവർ മറുപടി നൽകണം.

ക്യൂട്ട് എന്നല്ലാതെ എന്തു പറയാന്‍; കാപ്പുച്ചിനോക്കൊപ്പമുള്ള ശ്രുതിയുടെ അടിപൊളി ഫോട്ടോസ് ഏറ്റെടുത്ത് ആരാധകര്‍

English summary
boys and girls schools to be abolished only mixed schools from next year Kerala Child Rights Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X