ബ്രഹ്മപുരം;സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
2 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചതായി ജില്ലാകളക്ടർ അറിയിച്ചു.

ദില്ലി: ബ്രഹ്മപുരം തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി സംസ്ഥാന സർക്കാർ. പൊതുജനാരോഗ്യം ഉറപ്പാക്കാൻ വേണ്ട സഹായങ്ങൾ നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. കേന്ദ്ര ഇടപെടൽ തേടി മന്ത്രി വി. മുരളീധരനും യുഡിഎഫ് എംപിമാരും ആരോഗ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.
അതേസമയം 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചതായി ജില്ലാകളക്ടർ ഏറിയിച്ചു.കാക്കനാട് മേഖലയിലെ അന്തരീക്ഷ മലിനീകരണം കുറയുന്നതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
രാവിലെ
വിലെ രാസ ബാഷ്പ മാലിന്യത്തിന്റെ (പി.എം. 2.5) അളവിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. മാര്‍ച്ച് ഏഴിന് ശരാശരി 165.1 ആയിരുന്ന പി.എം 2.5 ഞായറാഴ്ച 110.41 ആയി കുറഞ്ഞു. മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് വാന്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്.
മുന്‍ കളക്ടര്‍ ഡോ. രേണു രാജിന്റെ നിര്‍ദ്ദേശപ്രകാരം സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നാണ് വാന്‍ എത്തിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച 165.1 ആയിരുന്നത് ബുധനാഴ്ച 149.3 ആയി. വ്യാഴാഴ്ച 150.97ആയി ചെറിയ ഉയര്‍ച്ച കാണിച്ചെങ്കിലും പിന്നീട് കുറഞ്ഞു വരികയായിരുന്നു. വെള്ളി (131.9) ശനി (125.76), ഞായര്‍ (110.4) എന്നിങ്ങനെയാണ് പിന്നീടുള്ള ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശരാശരി പി.എം 2.5 ന്റെ അളവ്. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മഹേഷ് മോഹന്റെ മേല്‍നോട്ടത്തില്‍ റിസര്‍ച്ച് സ്കോളറായ എന്‍.ജി. വിഷ്ണുവാണ് പരിശോധന നടത്തുന്നത്.
ബ്രഹ്മപുരം തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ പരിസര പ്രദേശങ്ങളിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായിട്ടാണ് മോണിറ്ററിംഗ് വാന്‍ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ എത്തിച്ചത്. ബ്രഹ്മപുരത്ത് നിന്ന് ഉയരുന്ന പുക മൂലമുണ്ടാകുന്ന മലിനീകരണം രേഖപ്പെടുത്തണമെങ്കില്‍ ഏകദേശം നാല് കിലോമീറ്ററോളം മാറി വേണം നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍. ഉയരുന്ന പുക കുറച്ച് ദൂരം കാറ്റില്‍ സഞ്ചരിച്ച ശേഷമാകും അന്തരീക്ഷത്തിലേക്ക് ഇറങ്ങുക. ഇത് പരിഗണിച്ചാണ് മോണിറ്ററിംഗ് വാന്‍ സിവില്‍ സ്റ്റേഷനില്‍ എത്തിച്ചത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications