കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടപ്പള്ളി വാര്‍ഷിക ബ്രഹ്മസ്ഥാനോത്സവത്തിന് സമാപനം

  • By Desk
Google Oneindia Malayalam News

കൊച്ചി: രണ്ടു ദിവസത്തെ വാര്‍ഷിക ബ്രഹ്മസ്ഥാനോത്സവത്തിന് പ്രൗഢഗംഭീര സമാപനം. പതിനായിരങ്ങളാണ് മാതാ അമൃതാനന്ദമയി ദേവിയുടെ ദര്‍ശനത്തിനായി ഇടപ്പള്ളി ബ്രഹ്മസ്ഥാനത്തേക് ഒഴുകിയെത്തിയത്. രാവിലെ പതിനൊന്നിന് തുടങ്ങിയ ദര്‍ശനം, പുലര്‍ച്ചെ വരെ നീണ്ടു.

ഈശ്വരപ്രേമവും ലോകത്തോടുള്ള കാരുണ്യവും രണ്ടല്ലെന്ന് 'അമ്മ വാര്‍ഷികോത്സവത്തിനോടനുബന്ധിച്ചു നടന്ന സത്സംഗത്തില്‍ പറഞ്ഞു. ഒന്നിന്റെ തന്നെ രണ്ടുമുഖങ്ങളാണ് ഇവ. ദുഃഖിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നവരാണ് യഥാര്‍ത്ഥ ഈശ്വരപ്രേമി എന്നും അമ്മ പറഞ്ഞു.ഓരോരുത്തരുടെയും കര്‍മഫലമാണ് ഫലമാണ് സന്തോഷവും ദുഖവും തീരുമാനിക്കുന്നത്. ഭൗതിക ജീവിതം ഒരു മലകയറ്റം പോലെയാണ്. കര്‍മത്തിന്റെ ഫലം മാത്രമേ നമ്മള്‍ അനുഭവിക്കുകയുള്ളുവെന്നും അമ്മ പറഞ്ഞു.

 brahmasthanostavam

എല്ലാ മാനുഷിക ബന്ധങ്ങളും ശിഥിലമാകുന്ന ഒരു കാലഘട്ടമാണിതെന്നും അമ്മ സൂചിപ്പിച്ചു. കുടുംബബന്ധങ്ങളും അധ്യാപക വിദ്യാര്‍ത്ഥി ബന്ധവും അയല്‍വാസികല്‍ തമ്മിലുള്ള ബന്ധവും എല്ലാ ശിഥിലമാകുന്നു. ഈ ദുരിതാവസ്ഥയെ മാറ്റിയെടുക്കാനുള്ള ഒരേയൊരു പരിഹാരം സ്‌നേഹവും കാരുണ്യവും ആണെന്നും അമ്മ പറഞ്ഞു.

ചലച്ചിത്രതാരം ജയസൂര്യ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ അമ്മയെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. അമൃതവര്‍ഷിണി 2018 സ്മരണിക, അമ്മയുടെ കയ്യില്‍ നിന്നും ഏറ്റുവാങ്ങി ജയസൂര്യ സീമ ജാഗരണ്‍ മഞ്ച് നാഷണല്‍ ഓര്‍ഗനൈസര്‍ എ ഗോപാലകൃഷ്ണന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. പ്രകൃതിസംരക്ഷണത്തിനായി മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാല്‍പ്പാമരം നാടിനു നന്മരം പദ്ധതിയുടെ ജില്ലാതല ഉദ്്ഘാടനവും ചടങ്ങില്‍ നടന്നു.

ധനലക്ഷ്മി ബാങ്ക് മേഖല മേധാവി രാജേഷ് പുരുഷോത്തമന്‍, ബിജെ പി എറണാകുളം ജില്ലാ പ്രസിഡന്റ് എം കെ മോഹന്‍ദാസ്,ബ്രഹ്മസ്ഥാന സമിതിക്കു വേണ്ടി പ്രദീപ് ഗംഗാധരന്‍, ജഡ്ജസ് ആന്‍ഡ് ഐഎഎസ് പാനലിസ്‌റ് വിജയ് മേനോന്‍, വേണുഗോപാല്‍ സി ഗോവിന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരിയുടെ നേതൃത്വത്തിലായിരുന്നു രണ്ടുദിവസത്തെ അമൃതോത്സവം സംഘടിപ്പിക്കപ്പെട്ടത്.

ഉത്സവത്തിന്റെ ഭാഗമായി അമ്മയുടെ കാര്‍മികത്വത്തില്‍ പ്രത്യേക പൂജകളും ധ്യാനപരിശീലനവും നടന്നു. വിപുലമായ സുരക്ഷാസന്നാഹങ്ങളാണ് അമ്മയുടെ സന്ദര്ശനത്തിനോടനുബന്ധിച്ചു ഒരുക്കിയിരുന്നത്.

English summary
brahmasthanostvam ends in kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X