വര്‍ത്തമാന ഇന്ത്യയിലെ തികച്ചും സ്വാഭാവികമായ ഒന്ന് മാത്രമാണ് ഈ ബ്രേക്കിങ് ന്യൂസ്; കോണ്‍ഗ്രസിനെ ട്രോളി റഹീം
തിരുവനന്തപുരം: ആര്‍എസ്എസ് നേതൃത്വത്തില്‍ നടക്കുന്ന അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് പിരിവ് ഉദ്ഘാടനം കോണ്‍ഗ്രസ് നേതാവ് നിര്‍വഹിച്ചത് വന്‍ വിവാദമായിരുന്നു. ചേര്‍ത്തലയിലെ പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പരിപാടിയാണ് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടിജി രഘുനാഥ പിള്ള ഉദ്ഘാടനം ചെയ്തത്.

അയോധ്യയിലെ രാമ ക്ഷേത്രനിര്‍മാണത്തിനുള്ള ഫണ്ട് അമ്പലത്തിലെ പൂജാരിക്ക് നല്‍കി കൊണ്ടായിരുന്നു ഉദ്ഘാടനം. സിപിഎം അടക്കം രൂക്ഷമായാണ് ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം.
കോണ്‍ഗ്രസ്സ് നേതാവ് അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തത് സ്വഭാവികമാണെന്ന് എഎ റഹീം ഫേസ്ബുക്കില്‍ കുറിച്ചു. പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സ് മന്ത്രിയും എംഎല്‍എ മാരും കൂട്ടത്തോടെ ബിജെപിയില്‍ പോയി. പിന്നെയാ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കാര്യം. അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി ശില പാകിയ ദിവസം ആര്‍എസ്എസ് ഓഫീസുകളില്‍ മാത്രമായിരുന്നില്ല, കോണ്‍ഗ്രസ്സ് ഓഫീസുകളിലും ആഘോഷമായിരുന്നെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സ്
മന്ത്രിയും എംഎല്‍എ മാരും കൂട്ടത്തോടെ ബിജെപിയില്‍ പോയി. പിന്നെയാ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കാര്യം.
കോണ്‍ഗ്രസ്സ് നേതാവ് അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തത് സ്വഭാവികം.
ബാബരി മസ്ജിദ് സംഘപരിവാറിന് ആരാധന നടത്താന്‍ തുറന്നു കൊടുത്ത രാജീവ് ഗാന്ധിയെ രാജ്യം മറക്കില്ല.
പള്ളി പൊളിച്ചപ്പോള്‍
കണ്ടുനിന്നതും കോണ്‍ഗ്രസ്സ്.
പള്ളി തകര്‍ത്ത ആര്‍എസ്എസ് ക്രിമിനലുകളെ ശിക്ഷിക്കാതെ കേസ് അട്ടിമറിച്ചതും കോണ്‍ഗ്രസ്സ്.
ഭരണഘടനാ മൂല്യങ്ങളെ കാറ്റില്‍പറത്തി
അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി ശില പാകിയ ദിവസം ആര്‍എസ്എസ് ഓഫീസുകളില്‍ മാത്രമായിരുന്നില്ല, കോണ്‍ഗ്രസ്സ് ഓഫീസുകളിലും ആഘോഷമായിരുന്നു.
കോണ്‍ഗ്രസ്സ് തകരാന്‍
കാരണം അതിന്റെ
സംഘപരിവാര്‍വത്കരണമാണ്.
വോട്ടിനായി ഏത് വര്‍ഗീയ ശക്തികളോടും ഐക്യപ്പെടുന്ന രാഷ്ട്രീയമില്ലായ്മയാണ് കോണ്‍ഗ്രസ്സിനെ തകര്‍ത്തത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും റിസോര്‍ട്ട് ബുക്ക് ചെയ്യാനും ഒരുപോലെ ഫണ്ട് പിരിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്സ്.
വര്‍ത്തമാന ഇന്ത്യയിലെ തികച്ചും സ്വാഭാവികമായ ഒന്ന് മാത്രമാണ്
ഈ ബ്രേക്കിങ് ന്യൂസ്












Click it and Unblock the Notifications