Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാര്‍ കേസ്: സലീം രാജിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. കൈരളി-പീപ്പിളിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സലീം രാജ് കാര്യങ്ങള്‍ തുറന്ന് പറയുന്നത്.

സോളാര്‍ കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് സലീം രാജിന്റെ വാദം. മുഖ്യമന്ത്രിക്കൊപ്പം ഒരു ചടങ്ങില്‍ വച്ചാണ് സരിതയെ ആദ്യമായി കാണുന്നത്. ക്ലിഫ് ഹൗസില്‍ നിന്ന് പലരും സരിതയെ വിളിക്കാറുണ്ടായിരുന്നുവെന്നും സലീം രാജ് പറയുന്നു.

Salim Raj Reveals

അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ തലേദിവസം സരിത ക്ലിഫ് ഹൗസിലേക്ക് വിളിച്ചിരുന്നു. എഴുകോണ്‍ സിഐയുടെ ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ആ ഫോണ്‍കോള്‍ എന്നും സലീം രാജ് പറയുന്നുണ്ട്.

സോളാര്‍ കേസില്‍ തനിക്ക് ഒരു ബന്ധവുമില്ല. ഈ സാഹചര്യത്തില്‍ തന്നെ സര്‍വ്വീസില്‍ തിരിച്ചെടുക്കണം എന്നും സലീം രാജ് ആവശ്യപ്പെടുന്നു.

കടപ്ലാമറ്റത്തെ ഒരു പരിപാടിയില്‍ വച്ചാണ് താന്‍ ആദ്യമായി സരിതയെ കാണുന്നതെന്നാണ് സലീം രാജ് പറഞ്ഞത്. അങ്ങനെയെങ്കില്‍ സലീം രാജിന് മുമ്പേ മുഖ്യമന്ത്രിക്ക് സരിതയെ പരിചയം ഉണ്ടായിരുന്നോ എന്ന ചോദ്യവും ഉയരും.

മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നത് തന്റേയും ജിക്കുമോന്റേയും ജോപ്പന്റേയും ഫോണുകളായിരുന്നു. സരിത കാരണമാണ് തങ്ങളുടെ ജോലി പോയതെന്നും സലീം രാജ് പറയുന്നു.

  • താന്‍ നിരപരാധിയാണെന്ന് ഉമ്മന്‍ ചാണ്ടിയ്ക്ക് അറിയാം
  • സോളാര്‍ കേസില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കോഴിക്കോട് കേസില്‍ തന്നെ കുടുക്കിയതാണ്
  • ടി സിദ്ധിഖിന്റെ നേതൃത്വത്തില്‍ തനിക്കെതിരെ ഗൂഢാലോചന
  • ഇക്കാര്യം പോലീസുകാരും പറഞ്ഞു
  • സരിതയുമായി ഔദ്യോഗിക ബന്ധം മാത്രം
  • 'ലക്ഷ്മി മാഡം' എന്നാണ് സരിതയെ വിളിച്ചിരുന്നത്
  • സോളാര്‍ കേസില്‍ താന്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്നും സലീം രാജ്‌
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+