സര്‍ക്കാരിനെതിരെ ഇടയലേഖനം... കുരിശ് തകര്‍ത്തതില്‍ ആശങ്കയൊഴിയാതെ വിശ്വാസികള്‍
സര്‍ക്കാരിന്റെ നിസ്സംഗതയില്‍ വിശ്വാസികള്‍ക്ക് ആശങ്കയുണ്ടെന്നും ഇടയലേഖനത്തില്‍ പറയുന്നു.
തിരുവനന്തപുരം: ബോണക്കാട് വനഭൂമിയിലെ കുരിശും അള്‍ത്താരയും നശിപ്പിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിശ്വാസികള്‍. സംഭവമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നുവെങ്കിലും വിഷയത്തില്‍ കാര്യമായ ഇടപെടലുകള്‍ അദ്ദേഹം നടത്തിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര അതിരൂപത ഇടയലേഖനം പുറപ്പെടുവിച്ചു.
കുരിശും അള്‍ത്താരയും നശിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. കുരിശ് പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വേണ്ട വിധത്തില്‍ അദ്ദേഹം ഇടപെടലുകള്‍ നടത്തിയില്ല. ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

സര്‍ക്കാരിനെതിരെ ഇടയലേഖനം
ബോണക്കാട് വനമേഖലയിലെ കുരിശും അള്‍ത്താരയും നശിപ്പിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഇടയലേഖനം പുറപ്പെടുവിച്ചു. നെയ്യാറ്റിന്‍കര അതിരൂപതയിലെ പ്രാര്‍ത്ഥനയ്ക്കിടയിലാണ് ഇടയലേഖനം പുറപ്പെടുവിച്ചത്.

നിസംഗതയ്ക്കെതിരെ രൂക്ഷ വിമര്‍ശനം
നേരിട്ട് കണ്ട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെങ്കിലും നടപടി സ്വീകരിക്കാതിരുന്ന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ലേഖനത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. സര്‍ക്കാര്‍ നിലപാട് ആശങ്കാജനകമാണെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഉപവാസത്തിനൊരുങ്ങുന്നു
കുരിശ് തകര്‍ത്ത വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ ആകെ പരിഭ്രാന്തിയിലാണ്. ഓഗസ്റ്റ് 29 ന് സെക്രട്ടറിയേറ്റിനു മുന്നില്‍ വൈദികര്‍ ഉപവാസ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

കുരിശും അള്‍ത്താരയും തകര്‍ത്തു
ബോണക്കാട് വനത്തിലെ രണ്ട് കോണ്‍ക്രീറ്റ് കുരിശുകളും അള്‍ത്താരയുമാണ് ദിവസങ്ങള്‍ക്കു മുന്‍പ് തകര്‍ത്തത്. പ്രതിഷേധവുമായി സ്ഥലത്തെത്തിയ വിശ്വാസികളെ പോലീസ് തടഞ്ഞിരുന്നു.

വിശ്വാസികളുടെ അഭ്യര്‍ത്ഥന
കുരിശും അള്‍ത്താരയും പുനസ്ഥാപിച്ച് കുരിശ് മലയിലെ ആരാധനാകര്‍മ്മങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഭാനേതൃത്വം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications