കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെതിരെ ഇടയലേഖനം... കുരിശ് തകര്‍ത്തതില്‍ ആശങ്കയൊഴിയാതെ വിശ്വാസികള്‍

സര്‍ക്കാരിന്‍റെ നിസ്സംഗതയില്‍ വിശ്വാസികള്‍ക്ക് ആശങ്കയുണ്ടെന്നും ഇടയലേഖനത്തില്‍ പറയുന്നു.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: ബോണക്കാട് വനഭൂമിയിലെ കുരിശും അള്‍ത്താരയും നശിപ്പിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിശ്വാസികള്‍. സംഭവമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നുവെങ്കിലും വിഷയത്തില്‍ കാര്യമായ ഇടപെടലുകള്‍ അദ്ദേഹം നടത്തിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര അതിരൂപത ഇടയലേഖനം പുറപ്പെടുവിച്ചു.

കുരിശും അള്‍ത്താരയും നശിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. കുരിശ് പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വേണ്ട വിധത്തില്‍ അദ്ദേഹം ഇടപെടലുകള്‍ നടത്തിയില്ല. ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

സര്‍ക്കാരിനെതിരെ ഇടയലേഖനം

സര്‍ക്കാരിനെതിരെ ഇടയലേഖനം

ബോണക്കാട് വനമേഖലയിലെ കുരിശും അള്‍ത്താരയും നശിപ്പിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഇടയലേഖനം പുറപ്പെടുവിച്ചു. നെയ്യാറ്റിന്‍കര അതിരൂപതയിലെ പ്രാര്‍ത്ഥനയ്ക്കിടയിലാണ് ഇടയലേഖനം പുറപ്പെടുവിച്ചത്.

നിസംഗതയ്ക്കെതിരെ രൂക്ഷ വിമര്‍ശനം

നിസംഗതയ്ക്കെതിരെ രൂക്ഷ വിമര്‍ശനം

നേരിട്ട് കണ്ട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെങ്കിലും നടപടി സ്വീകരിക്കാതിരുന്ന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ലേഖനത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. സര്‍ക്കാര്‍ നിലപാട് ആശങ്കാജനകമാണെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഉപവാസത്തിനൊരുങ്ങുന്നു

ഉപവാസത്തിനൊരുങ്ങുന്നു

കുരിശ് തകര്‍ത്ത വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ ആകെ പരിഭ്രാന്തിയിലാണ്. ഓഗസ്റ്റ് 29 ന് സെക്രട്ടറിയേറ്റിനു മുന്നില്‍ വൈദികര്‍ ഉപവാസ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

കുരിശും അള്‍ത്താരയും തകര്‍ത്തു

കുരിശും അള്‍ത്താരയും തകര്‍ത്തു

ബോണക്കാട് വനത്തിലെ രണ്ട് കോണ്‍ക്രീറ്റ് കുരിശുകളും അള്‍ത്താരയുമാണ് ദിവസങ്ങള്‍ക്കു മുന്‍പ് തകര്‍ത്തത്. പ്രതിഷേധവുമായി സ്ഥലത്തെത്തിയ വിശ്വാസികളെ പോലീസ് തടഞ്ഞിരുന്നു.

വിശ്വാസികളുടെ അഭ്യര്‍ത്ഥന

വിശ്വാസികളുടെ അഭ്യര്‍ത്ഥന

കുരിശും അള്‍ത്താരയും പുനസ്ഥാപിച്ച് കുരിശ് മലയിലെ ആരാധനാകര്‍മ്മങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഭാനേതൃത്വം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.

English summary
Breaking of cross in Bonakkad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X