രാജന് വധക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പോലീസ് ഡ്രൈവര്‍
തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി രാജനെ കൊത്തി നുറുക്കി പന്നിക്കിട്ടുകൊടുത്തെന്ന് വെളിപ്പെടുത്തല്‍ . പോലീസിലെ മുന്‍ കരാര്‍ ഡ്രൈവറാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. മനസ്സാക്ഷിക്കുത്ത് കാരണമാണ് ഇപ്പോള്‍ ഇക്കാര്യം പുറത്ത് പറയുന്നതെന്ന് അദ്ദേഹം പറയുന്നു.
രാജന് കക്കയത്തെ പോലീസ് ക്യാമ്പില്‍ വച്ച് കൊല്ലപ്പെട്ടു എന്നാണ് പോലീസ് റിപ്പോര്‍ട്ട്. പിതാവ് ഈച്ചര വാര്യരുടെ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് രാജന് കൊല്ലപ്പെട്ടു എന്ന കാര്യം തന്നെ വെളിപ്പെട്ടത്.

കൂത്താട്ടുകുളത്തെ ബേക്കണ്‍ ഫാക്ടറിയില്‍ വച്ചാണ് രാജന് കൊല്ലപ്പെട്ടതാണെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഇപ്പോഴത്തെ മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയാണ് പഴയ ബേക്കണ്‍ ഫാക്ടറി. കൈരളി പീപ്പിള്‍ ചാനലാണ് വെളിപ്പെടുത്തല്‍ പുറത്ത് വിട്ടിരിക്കുന്നത്.
രാജനെ ഫാക്ടറിയിലെ ഐസ് ചേംബറില്‍ തള്ളി എന്നാണ് മുന്‍ കരാര്‍ ഡ്രൈവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതിന് ശേഷം മൃതദേഹം കൊത്തി നുറുക്കി പന്നിക്ക് ഇട്ടുകൊടുത്തിരിക്കാം എന്നും മുന്‍ ഡ്രൈവര്‍ പറയുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ആദ്യം എതിര്‍ത്തു എന്ന് പറയുന്നു. എന്നാല്‍ മന്ത്രിയുടെ ഉത്തരവുണ്ടെന്ന് പറഞ്ഞാണ് പോലീസ് രാജനെ കൂത്താട്ടുകുളത്ത് വച്ച് ഇല്ലായ്മ ചെയ്തതെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.
എന്നാല്‍ ഏത് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സംഭവം നടന്നതെന്ന് വെളിപ്പെടുത്തല്‍ നടത്തിയ വ്യക്തി പറഞ്ഞിട്ടില്ല. മൃതദേഹം ഒരു തരത്തിലും കണ്ടെത്തരുതെന്നും തെളിവുകളൊന്നും അവശേഷിക്കരുതെന്നും ഉള്ള ലക്ഷ്യത്തോടെയായിരിക്കാം ഇത്തരത്തില്‍ ചെയ്തതെന്നും മുന്‍ ഡ്രൈവര്‍ പറയുന്നു.
രാജന് വധക്കേസില്‍ അന്നത്തെ ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന ജയറാം പടിക്കലിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ അപ്പീലില്‍ ശിക്ഷ റദ്ദാക്കപ്പെട്ടു. പക്ഷേ രാജന്റെ ശരീരാവശിഷ്ടം എവിടെ നിന്നും കണ്ടെത്താനായിരുന്നില്ല. 1976 മാര്‍ച്ച് ഒന്നിനാണ് കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ രാജനെ നക്സല്‍ ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അതിന് ശേഷം രാജന് പുറം ലോകം കണ്ടിട്ടില്ല.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications