ചേച്ചി ഇ മുലക്ക് ഇപ്പോ മാര്‍ക്കറ്റില്ലേ.. തുറന്നിടന്നേ... പോസ്റ്റിന് ചുട്ട മറുപടിയുമായി ജിലു ജോസഫ്
ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ ക്യാംപെയിന് ചില്ലറ വിവാദങ്ങള്‍ക്കൊന്നുമല്ല തിരികൊളുത്തിയത്. 'കേരളത്തോട് അമ്മമാര്‍.. തുറിച്ച് നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന കാമ്പെയ്ന്റെ ഭാഗമായാണ് മാഗസിന് ചിത്രം പ്രസിദ്ധീകരിച്ചത്.എയര്‍ ഹോസ്റ്റസ്സും എഴുത്തുകാരിയും നടിയും മോഡലും ആയ ജിലു ജോസഫ് ആയിരുന്നു മോഡല്‍.
മാതൃഭൂമി തുടങ്ങിയ കാംപെയിനില്‍ ജിലു ജോസഫിനെ വെറുതേ വിടാനും ആളുകള്‍ തയ്യാറായില്ല. വന്‍ സൈബര്‍ ആക്രമണങ്ങളാണ് ജിലുവിന് നേരെ ഉണ്ടായത്. എന്നാല്‍ തന്റെ തിരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് തന്നെയായിരുന്നു ജിലുവിന്റെ മറുപടി. മാറ് തുറന്ന സ്ത്രീയെ അങ്ങനെ വെറുതേ വിടാന്‍ ഒക്കില്ലെന്നുള്ള മട്ടിലാണ് ഇപ്പോഴും കാര്യങ്ങളുടെ പോക്ക്. വിവാദം അടങ്ങിയിട്ടും മാറു തുറന്ന സ്ത്രീ അത്ര നല്ലവള്‍ അല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ചിലരുടെ ശ്രമത്തിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ജിലു. തന്നെ വ്യക്തിപരമായി ആക്രമിച്ചുള്ള ഒരാളുടെ പോസ്റ്റിന് ചുട്ട മറുപടിയാണ് ജിലു ജോസഫ് നല്‍കിയിരിക്കുന്നത്.

എന്തിന് മാറ് തുറന്നു
തുടക്കത്തില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും, പിന്നീട് വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്ത കാമ്പയിന് ആയിരുന്നു ഗൃഹലക്ഷ്മിയുടേത്. മുലയൂട്ടുന്ന സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ അത്തരം ഗൗരവമേറിയ ഒരു കാമ്പയിന് മുന്നോട്ട് വയ്ക്കുമ്പോള്‍, കവര്‍ ചിത്രമാക്കിയത് 'തല്ലിപ്പഴുപ്പിച്ച മാതൃത്വം' ആയിപ്പോയി എന്നതാണ് വലിയൊരു വിഭാഗം വിമര്‍ശിച്ചത്. എന്നാല്‍ പരസ്യങ്ങളില്‍ മോഡലുകള്‍ ആകുന്നവര്‍ ആ ജോലി ചെയ്യുന്നവര്‍ ആകണമെന്നുണ്ടോയെന്ന വാദം ഉയര്‍ത്തിയാണ് ചിലര്‍ അതിനെ പ്രതിരോധിച്ചത്. ഒപ്പം കുഞ്ഞിന് പാല് കൊടുക്കുമ്പോള്‍ എന്തിനാണ് ബ്ലൗസ് മലക്കെ തുറന്നിട്ടതെന്നും വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ മുലയൂട്ടന്നതിനെ സ്വഭാവികമായ കാര്യമായി മാത്രമാണ് കണ്ടതെന്നും അതിനു വേണ്ടിയുള്ള ക്യാമ്പയനിന്റെ ഭാഗമാകുന്നത് തെറ്റായ കാര്യമല്ലെന്നാണ് വിശ്വസിക്കുന്നതെന്നുമായിരുന്നു ജിലുവിന്റെ പ്രതികരണം.

ചേച്ചീ... ഇപ്പോ ഈ മുലയ്ക്ക് മാര്‍ക്കറ്റില്ലേ
ജിലു ജോസഫിന്റെ പ്രൊഫൈലിന് താഴെയെത്തിയ ഇത്തരം ഒരു കമന്റിന് ചുട്ട മറുപടിയാണ് ജിലു നല്‍കിയിരിക്കുന്നത്. 'ചേച്ചീ.. ഇപ്പൊ മുലക്ക് മാര്‍ക്കറ്റില്ലേ.. എല്ലാം മറച്ച് വച്ചത് ആര് കാണാന്‍.. തുറന്നിടന്നെ..' എന്ന കമന്റിനാണ് ജിലു പ്രതികരിച്ചത്. മോനു കാണാൻ വേണ്ടി തുറക്കുന്ന വാതിൽ ഇവിടല്ല കേട്ടോ. എന്ന് ചുട്ട മറുപടി നല്കിയ കമന്റിന് താഴെ കമന്റിട്ട ആളിന്റെ പോസ്റ്റും ചിത്രവും സ്ക്രീന്‍ ഷോട്ട് ചേര്‍ത്ത് നല്‍കിയിട്ടുണ്ട്. അനസ് അഞ്ചുടിക്കല്‍ എന്ന പ്രൊഫൈലില്‍ നിന്നാണ് ജിലുവിനെതിരെ കമന്റ് വന്നിരിക്കുന്നത്. ജിലു നല്കിയ മറുപടി ഇങ്ങനെ

വാതിൽ ഇവിടല്ല കേട്ടോ
അതായത് മോനേ, മാർക്കറ്റിന്റെ കാര്യം എങ്ങനാന്ന് എനിക്ക് അറീല്ല. പക്ഷേ മോനു കാണാൻ വേണ്ടി തുറക്കുന്ന വാതിൽ ഇവിടല്ല കേട്ടോ. ആ ഒരു ഫോട്ടോ കണ്ടിട്ട് ഇനി ഈ പ്രൊഫെയിലിൽ വന്ന് "കാണണം" "കിട്ടണം" എന്നൊക്കെ പറയുന്നതിന്റെ പിന്നിലെ ചേതോവികാരം അത്ര നന്നല്ല ട്ടോ (ആർക്കും). ഞാൻ ചെയ്തതിനെ വിമർശിക്കുന്നവരെയും ഞാൻ ബഹുമാനിക്കുന്നു. പക്ഷെ അത് ഈ പ്രൊഫെയിലിൽ വന്ന് എന്തും വിളിച്ച് പറയാനുള്ള ലൈസൻസ് അല്ലെന്ന് ആവർത്തിക്കുന്നു. ഇത്തരത്തിലുള്ള കമന്റുകൾ അവഗണിക്കുകയാണ് എല്ലാവരുടെയും എവിടുത്തെയും പതിവെങ്കിലും, ആ അവഗണന ഇനിയും ഇവർക്ക് ആരോടും എന്തും വിളിച്ചു പറയാനുള്ള ഈ ത്വരക്ക് വളമിടുന്നതിനു തുല്യമാണെന്നത് കൊണ്ട് ഇങ്ങനെ ചെയ്യുന്നു. Anas Anjudikkal.
Ps : ഇദ്ദേഹത്തിന്റെ ബാക്കി കുടുംബക്കാരിൽ പലരും ഈ പോസ്റ്റിന്റെ കമന്റിലും ഉണ്ടാവും🌺😁. ജിലു കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications