കുര്‍ബാനയ്ക്കിടെ മുലയൂട്ടാന്‍ പ്രത്യേക സൗകര്യം ഒരുക്കി കൊച്ചിയിലെ പള്ളി
മണിക്കൂറുകള്‍ നീളുന്ന പ്രാര്‍ത്ഥനയ്ക്ക് ഇടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനുള്ള അസൗകര്യം ഒഴിവാക്കാനാണ് പള്ളി പ്രത്യേക മുറി ഒരുക്കിയത്.
കൊച്ചി : പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കിടെ കുഞ്ഞ് വിശന്ന് കരഞ്ഞാല്‍ എന്ത് ചെയ്യും. കുഞ്ഞിന് മുലയൂട്ടാനുളള സൗകര്യം ഒരുക്കിയിരിക്കുകയാണ് കൊച്ചി ഏലംകുളത്തെ ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച്.

പള്ളിയിലെ പ്രാര്‍ത്ഥന ഹാളിനോട് ചേര്‍ന്ന് എയര്‍ കണ്ടീഷന്‍ ചെയ്ത പ്രത്യേക മുറിയാണ് ഏലംകുളത്തെ ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ചില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇവിടെ നിന്ന് പ്രാര്‍ഥന കേള്‍ക്കാനുള്ള സൗകര്യവും ഉണ്ടാവും.
വിദേശ രാജ്യങ്ങളിലെ മാതൃത പിന്തുടര്‍ന്നാണ് മുലയൂട്ടുന്നതിനായി പ്രത്യേക മുറി സജ്ജീകരിച്ചതെന്ന് പള്ളി വികാരി ഫാദര്‍ പോള്‍ പറയുന്നു. ഇവിടെ തൊട്ടിലും കളിപ്പാട്ടങ്ങളും, ഊഞ്ഞാലുകളും ഉണ്ട്. കുഞ്ഞ് ഉറങ്ങിയാല്‍ കിടത്താനും സൌകര്യമുണ്ട്.

ഞായറാഴ്ച കുര്‍ബാനയും മറ്റും മണിക്കൂറുകള്‍ നീളുമ്പോള്‍ കൈ കുഞ്ഞമായി എത്തുന്ന അമ്മമാര്‍ വളരെ ബുദ്ധിമുട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് പള്ളി രക്ഷാസമിതിയുടെ കൂടി നേതൃത്വത്തില്‍ ഇത്തരം ഒരു 'പുതുവത്സര സമ്മാനം' ഒരുക്കാന്‍ പള്ളി മുന്നിട്ടിറങ്ങിയത്.












Click it and Unblock the Notifications