കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്വാസകോശാരോഗ്യത്തിന് പ്രചരണ പരിപാടിയുമായി ബ്രീത്ത് ഫ്രീ മൂവ്‌മെന്റ്...

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ലോക ആസ്തമ ദിനത്തോടനുബന്ധിച്ച് ശ്വാസകോശങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള പ്രചരണ പരിപാടിയുമായി ബ്രീത്ത് ഫ്രീ മൂവ്‌മെന്റ്. ജീവിത ശൈലിയും, അന്തരീക്ഷ മലിനീകരണവും നിമിത്തം പലവിധ രോഗങ്ങളും ഇന്ന് വ്യാപകമായിട്ടുണ്ട്, ഇതില്‍ ഏറെ പ്രധാനപ്പെട്ട ഒരു രോഗാവസ്ഥയാണ് ആസ്തമ.

ശ്വാസകോശങ്ങളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ രോഗാവസ്ഥയാണ് ആസ്തമ. 'ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന, പരിപൂര്‍ണമായ പരിഹാരം ഇല്ലാത്ത രോഗമാണ് ആസ്തമ. എന്നാല്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാതെ ആസ്തമയെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഇന്‍ഹേലറുകള്‍ സഹായിക്കും. പക്ഷേ, അല്‍പമൊരാശ്വാസം ലഭിച്ചാല്‍ ഇന്‍ഹേലര്‍ ഉപയോഗം നിര്‍ത്തുന്നതാണ് നല്ലൊരു വിഭാഗം രോഗികളുടേയും ശീലം. ഇത് അപകടകരമാണെന്ന് തിരിച്ചറിയുക.

Breath Free Movement

ഇന്‍ഹേലര്‍ ഉപയോഗം നിര്‍ത്തുന്നതോടെ നിസാര ജോലികള്‍ പോലും ഇവര്‍ക്ക് ശ്വാസം മുട്ടുണ്ടാക്കാന്‍ കാരണമായേക്കാം. കൃത്യമായവൈദ്യ നിര്‍ദേശങ്ങള്‍ പാലിച്ചു മാത്രമേ ഇന്‍ഹേലറുകളുടെ ഉപയോഗം തുടങ്ങാനും അവസാനിപ്പിക്കാനും പാടുള്ളൂ;' തിരുവനന്തപുരം കിംസ് ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗം പ്രൊഫസറും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കേശവന്‍ നായര്‍ പറഞ്ഞു. ബ്രീത്ത് ഫ്രീ മൂവ്‌മെന്റിന്റെ ബോധവത്ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസ്തമ അടക്കമുള്ള ശ്വാസകോശരോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായിഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളുടെ പിന്തുണയോടെ സിപ്ലയുടെ നേതൃത്വത്തിലുള്ളസാമൂഹ്യസേവന സംരംഭമാണ് ബ്രീത്ത് ഫ്രീ. ക്യാംപുകള്‍, ക്ലിനിക്കുകള്‍, തിരഞ്ഞെടുത്ത രോഗികള്‍ക്കായിയാത്രകള്‍, ഓണ്‍-ഗ്രൗണ്ട് ആക്ടിവിറ്റികള്‍ തുടങ്ങിയവിവിധ ബോധവത്കരണ പരിപാടികളും പ്രവര്‍ത്തനങ്ങളും ബ്രീത്ത് ഫ്രീ നടത്തുന്നുണ്ട്. എളുപ്പത്തില്‍ മനസിലാക്കാവുന്ന പേഷ്യന്റ് എജ്യുക്കേഷന്‍ മെറ്റീരിയലുകളും ബ്രീത്ത് ഫ്രീ നല്‍കുന്നുണ്ട്.

English summary
Breath free movement programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X