'മണിയാശാൻ്റെ ഉടുക്ക് കൊട്ടിൽ പേടിക്കുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്', എംഎം മണിക്ക് ഡീനിന്റെ മറുപടി
ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മിലുളള വാക്‌പോരില്‍ സുധാകരനും കോണ്‍ഗ്രസിനും എതിരെ വന്ന എംഎം മണി എംഎല്‍എയ്ക്ക് മറുപടിയുമായി ഡീന്‍ കുര്യാക്കോസ് എംപി. ഇത്തരം വിവാദങ്ങളിലൂടെ കെ സുധാകരന്‍ ലക്ഷ്യമിടുന്നത് മരിച്ച് കിടക്കുന്ന കോണ്‍ഗ്രസിനെ ഒന്ന് ജീവിപ്പിക്കാന്‍ പറ്റുമോ എന്നാണെന്നാണ് എംഎം മണി അഭിപ്രായപ്പെട്ടത്.

ഡീൻ കുര്യാക്കോസിന്റെ മറുപടി ഇങ്ങനെ: ' അക്രമ രാഷ്ട്രീയം ഹരമായവർക്ക് മുട്ടിലെ മരവും മനുഷ്യ ജീവനും ഒരു പോലെ തോന്നും ,അതാ സത്യം കേൾക്കുമ്പോൾ ഉള്ള ഈ അസഹിഷ്ണത. അക്രമത്തിൽ കൈ കഴുകി അരങ്ങ് വാഴുന്നത് ഏകാധിപതിയാണെന്ന കാര്യം പലവുരു പറഞ്ഞാലും ഒന്നിനെ വെടി വെച്ചു കൊന്നു, ഒന്നിനെ കുത്തി കൊന്നു, ഒന്നിനെ തല്ലി കൊന്നു എന്ന് മനസാക്ഷിക്കുത്തില്ലാതെ കവല പ്രസംഗം നടത്തുന്ന ആശാൻ്റെ വാമൊഴി ഇങ്ങനേയിരിക്കൂ. മണിയാശാൻ്റെ ഉടുക്ക് കൊട്ടിൽ പേടിക്കുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍
എംഎം മണി എത്ര ഉടുക്ക് കൊട്ടിയാലും കെ സുധാകരൻ എന്ന കെപിസിസി പ്രസിഡന്റിനൊപ്പം കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകർ ആത്മാഭിമാനത്തോടെ നിലകൊള്ളും.കട്ട് മുടിച്ചും , കൊന്ന് തള്ളിയും ശീലിച്ച നിങ്ങൾക്ക് അഴിമതിയും വടിവാളും ഭൂഷണമായി തോന്നും, അതിന് ആശാനെ തെറ്റ് പറയാൻ കഴിയില്ല... കെ.എസും ടീമും സ്ട്രോങാ... ഡബിൾ സ്ട്രോങ്....''
വൈറലായി ആദാ ശർമയുടെ സെൽഫ് പോർട്രെയ്റ്റ്; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications