കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കളി മാറും; മുഖ്യമന്ത്രി പിന്നണിയിലേക്ക്, സുധാകരനെ പൂട്ടാൻ തന്ത്രങ്ങൾ മെനഞ്ഞ് സിപിഎം

ഇനി ഈ ചർച്ച മുന്നോട്ട് കൊണ്ടുപോകുന്നതിൽ കഥയില്ലെന്ന് തന്നെയാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാട്

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരു നേരിട്ടുള്ള ഏറ്റുമുട്ടലിന് കെ സുധാകരൻ കളമൊരുക്കിയിരുന്നു. ബ്രെണ്ണൻ കോളെജിലെ പഴയ കഥകളാണ് മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും തമ്മിലുള്ള വാക്പോരിന് വഴിയൊരുക്കിയത്. രാഷ്ട്രീയ കേരളത്തിൽ അത് രണ്ട് തരത്തിലുള്ള വാദങ്ങളിലേക്കാണ് നയിച്ചത്. ഇത് അനാവശ്യ ചർച്ചയാണെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ ഇരുവരുടെയും അനുയായികൾ കഥകൾ ആഘോഷമാക്കി. എന്നാൽ ഇനി ഈ ചർച്ച മുന്നോട്ട് കൊണ്ടുപോകുന്നതിൽ കഥയില്ലെന്ന് തന്നെയാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാട്.

അടിയന്തര നീക്കങ്ങൾ- ദില്ലിയിൽ ചിരാഗ് പാസ്വാന്റെ യോഗം- ചിത്രങ്ങൾ

പാർട്ടി കളി ഏറ്റെടുക്കും

മുഖ്യമന്ത്രി തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞ സ്ഥിതിക്ക് ഇനി പാർട്ടി കളി ഏറ്റെടുക്കും. മുഖ്യമന്ത്രി അത്തരം കാര്യങ്ങൾ ആവർത്തിച്ച് പറയുന്നത് അനുചിതമാകുമെന്നാണ് വിലയിരുത്തൽ. ഈ ഘട്ടത്തിൽ സുധാകരനെ പ്രതിരോധിക്കുക എന്ന ദൗത്യം പാർട്ടിയിലെ മറ്റ് നേതാക്കളാകും ചെയ്യുക. ഇതോടൊപ്പം വാർത്ത സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളിലുൾപ്പടെ സുധാകരനെതിരെ നിയമപരമായി നീങ്ങാനും കുരുക്ക് മുറുക്കാനും സിപിഎം ആസൂത്രണം ചെയ്യുന്നുണ്ട്.

ക്രിമിനൽ രാഷ്ട്രീയം

കെ സുധാകരന്റെ ക്രിമിനൽ രാഷ്ട്രീയം തുറന്നുകാട്ടുക എന്ന ലക്ഷ്യമാണ് ഇപ്പോൾ സിപിഎമ്മിന് മുന്നിലുള്ളത്. ഇതോടൊപ്പം സുധാകരൻ പറയുന്നതിലെ പൊള്ളത്തരങ്ങൾ തെളിയിക്കുകയും ചെയ്യുക. നേതൃമാറ്റത്തിലടക്കം ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസിനുള്ളിലും ഇത് ഭിന്നതയുണ്ടാക്കുമെന്നും സിപിഎം കരുതുന്നു.

പുനരന്വേഷണ സാധ്യത

കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ നാൽപ്പാടി വാസു, സേവറി നാണു എന്നിവരുടെ കൊലപാതകങ്ങൾ സംബന്ധിച്ച് നടത്തിയ പരാമർശങ്ങളിൽ പുനരന്വേഷണ സാധ്യത തേടുന്നുണ്ട് സിപിഎം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എം.എം മണിയുടെ വിവാദ പ്രസംഗം കേസിലേക്ക് നയിച്ചിരുന്നു. അത് ആവർത്തിച്ചേക്കാം. ഒപ്പം സുധാകരനെ തള്ളി ഫ്രാൻസിസിന്റെ അടക്കം കുടുംബം രംഗത്തുവന്നതും അദ്ദേഹത്തിന്റെ പൊള്ളത്തരങ്ങൾ തെളിയിക്കുന്നതാണെന്ന് സിപിഎം വാദിക്കുന്നു.

സിപിഎം കരുക്കൾ നീക്കും

സംഘപരിവാർ, ബിജെപി ആശയങ്ങളോടുള്ള സുധാകരന്റെ അനുകൂല സമീപനം പൊതുസമൂഹത്തിനിടെ വ്യക്തമാക്കുന്ന തരത്തിലും സിപിഎം കരുക്കൾ നീക്കും. ഇത് പ്രതിരോധിക്കുകയാണ് സുധാകരനും കോൺഗ്രസിനും മുന്നിലുള്ള പ്രധാന വെല്ലുവിളി. നേതാക്കളും സൈബർ സഖാക്കളും ഇതിനായി ഇറങ്ങിയാൽ, ഇതുവരെ ചെയ്തതുപോലെ നിസാരമായി തള്ളികളയാൻ സാധിക്കില്ല ഈ വിഷയം.

കലാപത്തിനുള്ള മുന്നൊരുക്കം


വിഷയങ്ങൾ അവസാനിച്ചുവെന്ന് കരുതിയടുത്താണ് വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി സുധാകരൻ രംഗത്തെത്തിയത്. പിണറായിക്ക് മാഫിയാ ബന്ധമുണ്ടെന്നും അതുകൊണ്ട് വ്യക്തിപരമായ ആക്രമണം തുടരുമെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇത് ഒരു കലാപത്തിനുള്ള മുന്നൊരുക്കമാണെന്ന് സിപിഎം നേതാവ് എകെ ബാലന്‍ പ്രതികരിച്ചു. പിണറായിയെ കിടന്നുറങ്ങാൻ സമ്മതിക്കില്ലെന്നും മക്കളെ കാണണമെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്നും ബി ജെ പി നേതാവ് പറഞ്ഞതിന് പിന്നാലെയാണ് സുധാകരന്റെ ഭീഷണിയെന്നും ബാലൻ. ഇത് സുധാകരൻ-ബിജെപി ബന്ധം ഉയർത്തികാട്ടുന്നതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN
എംവി ജയരാജന്‍

കെപിസിസി പ്രസിഡന്റിന്റെ വാർത്താസമ്മേളനം മാധ്യമപ്രവർത്തകർക്കും ജനങ്ങൾക്കും നേരെ അട്ടഹാസവും വീരവാദം മുഴക്കലുമായിരുന്നെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ചാനലുകളിലൂടെ അത് കണ്ട മലയാളികൾ പല മഹാന്മാരും ഇരുന്ന കെപിസിസി പ്രസിഡന്റ് പദവിയിൽ ഒരിക്കലും ഇരിക്കാൻ യോഗ്യത ഇല്ലാത്ത ഒരാളായി മാത്രമെ കെ.സുധാകരനെ വിലയിരുത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

English summary
Brennan college issue Pinarayi Vijayan to step back and CPM's new plans to defend K Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X