കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും വിവാദ നിലപാടുമായി പ്രിന്‍സിപ്പാള്‍ കെഎല്‍ ബീന, ഒടുവില്‍ മാപ്പ് പറഞ്ഞ് തടി രക്ഷപ്പെടുത്തി

കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ക്യാംപസില്‍ മറ്റൊരു വിദ്യാര്‍ഥിക്കൊപ്പം ഇരിക്കുന്നതുകണ്ട് പ്രിന്‍സിപ്പാള്‍ ചോദ്യം ചെയ്‌തെന്നാണ് പരാതി

  • By Vaisakhan
Google Oneindia Malayalam News

തലശ്ശേരി: മുന്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ കെഎല്‍ ബീന വീണ്ടും വിവാദക്കുരുക്കില്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നത് ചോദ്യം ചെയ്താണ് ഇത്തവണ ബീന കുരുക്കിലായത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. മഹാരാജാസ് കോളേജില്‍ ഏറെ വിവാദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇവരെ ബ്രണ്ണല്‍ കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നത്. കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ക്യാംപസില്‍ മറ്റൊരു വിദ്യാര്‍ഥിക്കൊപ്പം ഇരിക്കുന്നതുകണ്ട് പ്രിന്‍സിപ്പാള്‍ ചോദ്യം ചെയ്‌തെന്നാണ് പരാതി.

1

ഇരുവരും സംസാരിക്കുന്നത് കണ്ട പ്രിന്‍സിപ്പാള്‍ ഇവരെ ഓഫീസ് മുറിയിലേക്ക് വിളിപ്പിക്കുകയും ചോദ്യം ചെയ്ത് അപമാനിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഇതിനെതിരെ വിദ്യാര്‍ഥികളും എസ്എഫ്‌ഐയും അടക്കുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ മഹാരാജാസ് കോളേജിലെ പെണ്‍കുട്ടികളെയും പ്രിന്‍സിപ്പാള്‍ കെഎല്‍ ബീന അപമാനിച്ചിരുന്നു. ആണിന്റെ ഒപ്പം ചൂട് പറ്റിയിരിക്കാനായിട്ടാണോ പെണ്‍കുട്ടികള്‍ കോളേജിലേക്ക് വരുന്നതെന്ന് ഇവര്‍ ചോദിച്ചിരുന്നു. ഇത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. പ്രസ്താവനയെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചത് സംഭവം വഷളാക്കുകയും ചെയ്തിരുന്നു.

2

അതേസമയം ബ്രണ്ണല്‍ കോളേജില്‍ ഇരുപ്പിലെ എക്‌സ്പ്രഷന്‍ ശരിയല്ലെന്നാണ് ഇവര്‍ പറഞ്ഞത്. കൂടെയുള്ളത് ചേട്ടനാണെന്ന് പറഞ്ഞപ്പോള്‍ രക്തബന്ധത്തിലല്ലാത്തവര്‍ എട്ടനാവുക എങ്ങനെയെന്നായി ഇവര്‍. ഇതിനിട പെണ്‍കുട്ടിയുടെ വീട്ടില്‍ പറയുമെന്നും ഭീഷണിപ്പെടുത്തിയെന്ന് ആരോപണുണ്ട്. ഇതിനിടെ പോലീസ് എത്തുകയും മറ്റ് അധ്യാപകര്‍ പ്രിന്‍സിപ്പാള്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ ഇവര്‍ മാപ്പുപറയുകയായിരുന്നു. മാപ്പുപറയുന്നത് വരെ പ്രിന്‍സിപ്പാളിനെ വിദ്യാര്‍ഥികളും എസ്എഫ്‌ഐയും ഉപരോധിച്ചു.

English summary
brennan college principal kl beena in controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X