• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായിയുടേത് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷ; ബ്രണ്ണന്‍ വിവാദത്തില്‍ മറുപടിയുമായി കെ സുധാകരന്‍

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിക്ക് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. പിണറായി വിജയന്റെ നിലവാരത്തിലേക്ക് താഴാനില്ല. പിആര്‍ എജന്‍സികളുടെ മൂടുപടത്തില്‍ നിന്ന് പുറത്തുവന്ന പിണറായിയൊണ് ഇന്നലെ കണ്ടത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണം കളവെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന്റെ മറുപടി.

ഇന്ത്യന്‍ വ്യോമസേനയുടെ പാസിംഗ് ഔട്ട് പരേഡ്, തെലങ്കാനയിലെ ഡുണ്ടിഗല്‍ അക്കാദമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

1

സ്വന്തം കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയുണ്ടെന്ന മുഖ്യമന്ത്രിയെ അറിയിച്ചത് ആരാണെന്ന് എന്തുകൊണ്ട് അദ്ദേഹം പറയുന്നില്ല. എന്തുകൊണ്ട് അന്ന് പൊലീസില്‍ പരാതി നല്‍കിയില്ല. മക്കള്‍ക്ക് ഭീഷണിയുണ്ടെന്ന് എന്തുകൊണ്ടാണ് അമ്മയേയും പോലും പറയാതിരുന്നതെന്നും കെ സുധാകരന്‍ ചോദിച്ചു. വര്‍ഷങ്ങള്‍ക്കിപ്പിറം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2

പിണറായി വിജയനെ ബ്രണ്ണന്‍ കോളേജ് പഠനകാലത്ത് മര്‍ദ്ദിച്ചെന്ന കാര്യം അഭിമുഖത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഉറപ്പിന് മുകളില്‍ വ്യക്തിപരമായി പറഞ്ഞതാണെന്നും സുധാകരന്‍ പറഞ്ഞു. തന്നോട് ലേഖകന്‍ ചെയ്ത ചതിയാണിത്. അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ കാര്യമല്ല. മുഖ്യമന്ത്രിയെ ചവിട്ടിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

3

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടും പിണറായി വിജയനെതിരെ കെ സുധാകരന്‍ ആരോപണം ഉന്നയിച്ചു. വിദേശ കറന്‍സി ഇടപാട് എനിക്കല്ല പിണറായി വിജയനാണെന്ന് സുധാകരന്‍ പറഞ്ഞു. കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രിയുടെ ഓഫീസാണ്. സ്വപ്‌ന സുരേഷിന് നാല് വര്‍ഷം കൊണ്ടു നടന്നത് പിണറായി വിജയനാണ്. എന്ന്ിട്ട് ചോദിക്കുമ്പോള്‍ ആരാ സ്വപ്‌ന സുരേഷ് എന്ന് തിരിച്ചു ചോദിക്കുന്നു.

4

മണല്‍ മാഫിയയുമായി തനിക്ക് ബന്ധമുണ്ടെങ്കില്‍ അന്വേഷിക്കട്ടെ, ഇത് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ കയ്യില്‍ ഭരണമുണ്ടല്ലോ, മാഫിയ ആരാണെന്ന് ജസ്റ്റിസ് സുകുമാരന്റെ റിപ്പോര്‍ട്ടിലുണ്ട്. തോക്ക് കൊണ്ട് നടക്കുന്ന പിണറായി ആണോ, ഇതിവരെ തോക്ക് ഇല്ലാത്ത ഞാന്‍ ആണോ മാഫിയ എന്ന് ജനം പറയട്ടെ.

5

സ്‌കൂള്‍ ഫണ്ടും രക്ത സാക്ഷികളുടെ ഫണ്ടും ദുരുപയോഗം ചെയ്‌തെന്ന് പറഞ്ഞു. ഇതൊന്നും പിണറായി അന്വേഷിക്കേണ്ട, അതിന് എന്റെ പാര്‍ട്ടിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും പിണറായിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ പൊലീസിന് വച്ച് അന്വേഷിക്കണം. നട്ടെല്ലുണ്ടെങ്കില്‍ എനിക്കെതിരായ ആരോപണത്തില്‍ കേസെടുത്ത് പ്രതിക്കൂട്ടില്‍ കയറ്റണമെന്നും സുധാകരന്‍ വെല്ലുവിളിച്ചു.

നടി മധുരിമയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്- ചിത്രങ്ങള്‍ കാണാം

cmsvideo
  ഗുരുതര ആരോപണവുമായി പിണറായി.തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ നോക്കി

  വ്യാജപതിപ്പ് നിര്‍മ്മിച്ചാല്‍ തടവും പിഴയും; സിനിമ നിയമങ്ങള്‍ അടിമുടി മാറും, കരട് ബില്‍ പുറത്തിറക്കി കേന്ദ്രംവ്യാജപതിപ്പ് നിര്‍മ്മിച്ചാല്‍ തടവും പിഴയും; സിനിമ നിയമങ്ങള്‍ അടിമുടി മാറും, കരട് ബില്‍ പുറത്തിറക്കി കേന്ദ്രം

  നെഹ്രു കുടുംബത്തിലെ അഞ്ചാം തലമുറക്കാരന്‍; രാഹുല്‍ ഗാന്ധിക്ക് 51 വയസ്, പ്രതിസന്ധി നിറഞ്ഞ യാത്രനെഹ്രു കുടുംബത്തിലെ അഞ്ചാം തലമുറക്കാരന്‍; രാഹുല്‍ ഗാന്ധിക്ക് 51 വയസ്, പ്രതിസന്ധി നിറഞ്ഞ യാത്ര

   ബിഗ് ബോസ് സീസൺ ത്രീ ഫിനാലെയെന്ന്? മറുപടിയുമായി ഡിംപൽ ബാൽ ലൈവിൽ ബിഗ് ബോസ് സീസൺ ത്രീ ഫിനാലെയെന്ന്? മറുപടിയുമായി ഡിംപൽ ബാൽ ലൈവിൽ

  English summary
  Brennen College Controversy:K Sudhakaran responds to Pinarayi Vijayan's Press Meet, Reply Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X