കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരന്‍റെ വാക്കിന് പഴയ ചാക്കിന്‍റെ വില: അട്ടഹാസവും വീരവാദവും ഇനിയും സഹിക്കേണ്ടി വരും:എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: കെപിസിസി പ്രസിഡന്റിന്റെ വാർത്താസമ്മേളനം മാധ്യമപ്രവർത്തകർക്കും ജനങ്ങൾക്കും നേരെ അട്ടഹാസവും വീരവാദം മുഴക്കലുമായിരുന്നെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ചാനലുകളിലൂടെ അത് കണ്ട മലയാളികൾ പല മഹാന്മാരും ഇരുന്ന കെപിസിസി പ്രസിഡന്റ് പദവിയിൽ ഒരിക്കലും ഇരിക്കാൻ യോഗ്യത ഇല്ലാത്ത ഒരാളായി മാത്രമെ കെ.സുധാകരനെ വിലയിരുത്തുകയുള്ളൂ.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

"ഓഫ് ദി റിക്കാർഡ്" ആയി മനോരമ ലേഖകനോട് പറഞ്ഞത് ലേഖകൻ "ഓൺ ദി റിക്കാർഡാക്കി" പ്രസിദ്ധീകരിച്ചു. അതിൽ സുധാകരന് കോപം ഉണ്ടാകുന്നത് സ്വാഭാവികം. അഭിമുഖം നടത്തിയ റിപ്പോർട്ടറോട് അതിന് കയർക്കുന്നതിന് പകരം എറണാകുളം പ്രസ് ക്ലബ്ബിലെ മുഴുവൻ മാധ്യമപ്രവർത്തകരുടേയും മേക്കിട്ട് കയറിയത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.

ബ്രണ്ണൻ കോളേജിൽ

ബ്രണ്ണൻ കോളേജിൽവെച്ച് പിണറായി വിജയനെ ചവിട്ടി വീഴ്ത്തി എന്ന പൊയ് വെടിയും പൊങ്ങച്ചവും പരാജയപ്പെട്ടപ്പോഴാണ് മുൻ ആർഎസ്എസുകാരനും ഇപ്പോൾ കോൺഗ്രസുകാരനുമായ കണ്ടോത്ത് ഗോപിയെ എറണാകുളം വരെ എത്തിച്ച് വാർത്താ സമ്മേളനം നടത്തിയത്. അടിയന്തിരാവസ്ഥാകാലത്ത് തന്നെ വെട്ടി എന്ന് മുഖ്യമന്ത്രിക്ക് എതിരെ ആരോപണം ഉന്നയിച്ചതും പാളിപ്പോയി. ദിനേശ് ബീഡി കമ്പനി കത്തിച്ച കേസിലെ പ്രതിയായിരുന്നു ഗോപി.

കോൺഗ്രസ്

അന്ന് കേരളം ഭരിച്ചത് കോൺഗ്രസും. എന്നിട്ടും വെട്ടിയതിന് കേസില്ല. പോലീസ് ആണെങ്കിൽ എംഎൽഎ ആയിരുന്നിട്ടും പിണറായി വിജയന്റെ കാലിന്റെ ചിരട്ട പൊട്ടും വരെ ഭീകരമായി മർദ്ദിച്ച കാലമായിരുന്നു അടിയന്തരാവസ്ഥാക്കാലം. എന്നിട്ടും വാൾ കൊണ്ട് ഗോപിയെ വെട്ടിയ ആളെ വെറുതെ വിടുകയോ എന്നും എംവി ജയരാജന്‍ ചോദിക്കുന്നു.

വാർത്താസമ്മേളനത്തിലൂടെ

തനിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിഞ്ഞാൽ രാഷ്ട്രീയ പണി അവസാനിപ്പിക്കും എന്ന വീരവാദം എല്ലായ്പ്പോഴും അട്ടഹാസത്തോടെ മുഴക്കുന്ന ഒരാളാണ് സുധാകരൻ. പതിവു പോലെ ഇത്തവണയും ആ കലാപരിപാടി വാർത്താസമ്മേളനത്തിലൂടെ നടത്തി. ആരോപണം ഉന്നയിച്ചത് പി.രാമകൃഷ്ണൻ മുതൽ മമ്പറം ദിവാകരൻ വരെയുള്ള കോൺഗ്രസുകരാണ്. അതുകൊണ്ട് തന്നെ അന്വേഷിക്കേണ്ടത് എ.ഐ.സി.സി യോ കെ.പി.സി.സി യോ ആണ്. സുധാകരന്റെ വെല്ലുവിളി ഹൈക്കമാൻഡ് സ്വീകരിക്കുമോ?.

കുറ്റസമ്മതം

രണ്ടു കൊലപാതകങ്ങൾ നടത്തിയത് സംബന്ധിച്ച് കെ.സുധാകരൻ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സേവറി നാണുവിന്റെ കൊലപാതകം കോൺഗ്രസിന്റെ കൈപ്പിഴയാണെന്നും കോൺഗ്രസ് നടത്തിയ ഏക കൊലപാതകം ആണെന്നും അക്രമികളെ വെടി വച്ചപ്പോൾ അങ്ങകലെ മാറി നിൽക്കുകയായിരുന്ന നാൽപ്പാടി വാസുവിന് വെടിയേൽക്കുകയായിരുന്നു എന്നുമുള്ള വെളിപ്പെടുത്തൽ രണ്ടു കൊലപാതകങ്ങളിലും സുധാകരന്റെ അറിവും പങ്കും ജനങ്ങളെ ബോധ്യപ്പെടുത്തി.

ഡിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ


സുധാകരൻ ഡിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകൾ കൊലപാതകങ്ങളിൽ സുധാകരന്റെ പങ്ക് ബലപ്പെടുത്തുന്നു. നാൽപ്പാടി വാസു കൊലക്കേസിലും ഇ.പി.ജയരാജൻ വധശ്രമക്കേസിലും എഫ്.ഐ.ആർ പ്രകാരം കേസിൽ പ്രതിയാണ്. ഇതൊക്കെ തെളിവുകൾ ആണ്. ഈ തെളിയികൾ പോരെ രാഷ്ട്രീയ പണി അവസാനിപ്പിക്കാൻ?. സുധാകരന്റെ വാക്കിന് പഴയ ചാക്കിന്റെ വിലയാണ്. അതുകൊണ്ട് തന്നെ കെപിസിസി പ്രസിഡന്റിന്റെ അട്ടഹാസവും വീരവാദവും ഇനിയും മലയാളികൾ സഹിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.

ഗ്ലാമറസ് ലുക്കിൽ തേജസ്വി മദിവാഡ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

English summary
brennen college debate; CPM leader mv jayarajan criticizes K Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X