ഷമിയും, ഉമേഷും, മോഹിത്തും ഈ ലോകകപ്പിലെ ത്രിമൂര്‍ത്തികള്‍
സിഡ്‌നി: മുഹമ്മദ് ഷമിയും ഉമേഷ് യാദവും മോഹിത് ശര്‍മയും ഈ ലോകകപ്പിലെ ത്രിമൂര്‍ത്തികളാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ ബ്രറ്റ് ലീ.
ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടം കടുപ്പമേറിയതാവുമെന്നും, ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടത്തില്‍ നിലവിലെ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധിക്കുമെങ്കില്‍ സെമിയിലെ വിജയ സാധ്യത ഇന്ത്യക്കാണെന്നും ബ്രറ്റ് ലീ പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മല്‍സരങ്ങളില്‍ നേടിയ 70 വിക്കറ്റുകളില്‍ 42 എണ്ണവും നേടിയത് ഈ ത്രിമൂര്‍ത്തികളുടെ ആക്രമണത്തിലാണ് എന്നത് ശ്രദ്ധേയമാണെന്നും ലീ വിലയിരുത്തുന്നു. ഐപിഎല്ലിലെ സഹതാരമായിരുന്ന മുഹമ്മദ് ഷമിയുടെ പ്രകടനത്തിന് നൂറില്‍ നൂറ് മാര്‍ക്കാണ് ലീ നല്കിയത്
ഉമേഷ് യാദവ് വിവിധ രീതികളില്‍ നിന്ന് 145 കിലോമീറ്റര്‍ വേഗതയില്‍ വരെ ബോള്‍ ചെയ്യാനുള്ള കഴിവ ഉണ്ടെന്നും അത് എതിര്‍ ടീമുകള്‍ക്ക് കനത്ത വെല്ലുവിളിയാണെന്നും ലീ പറഞ്ഞു.












Click it and Unblock the Notifications