കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രൂവറി അനുമതി; കമ്പനിക്ക് പിന്നില്‍ സിനിമാ നടനുള്‍പ്പടേയുള്ള വന്‍ലോബി, സിപിഎം നേതാക്കളുമായി ബന്ധം

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടേയാണ് എക്‌സൈസ് വകുപ്പ് പതുതായി അനുവദിച്ച ബ്രുവറി അനുമതി സര്‍ക്കാര്‍ റദ്ദ് ചെയ്തത്. ബിയര്‍ നിര്‍മാണത്തിനുള്ള മൂന്നു ബ്രൂവറികള്‍ക്കും ഒരു മദ്യമിശ്രണ യൂണിറ്റിനും നല്‍കിയ അനുമതിയാണ് സര്‍ക്കാര്‍ റദ്ദ് ചെയ്തത്. അനുമതി പുനഃപരിശോധിക്കണമെന്ന സിപിഎം നിര്‍ദ്ദേശംകൂടി കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ പിന്‍വാങ്ങല്‍.

ഉണ്ടാക്കിയ പിതാവാകരുത്; സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് തെറിവിളി, കിടിലന്‍ മറുപടിയുമായി എഴുത്തുകാരി

പ്രതിപക്ഷത്തിന്റെ ആരോപണത്തിന് കീഴടങ്ങുകയല്ല. നാടിന്റെ വിശാല താത്പര്യത്തിന് വേണ്ടി ചെറിയ വിട്ടുവീഴ്ച്ച ചെയ്യുകയാണെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചത്. അനുമതി റദ്ദ് ചെയ്‌തെങ്കിലും തീരുമാനത്തിന് പിന്നിലെ അപകാതകള്‍ സര്‍ക്കാറിനെ വിടാതെ പിന്തുടരുകയാണ്.. സിനിമാ നടന്‍ ഉള്‍പ്പടേയുള്ളവര്‍ അടങ്ങിയ ലോബിയിലേക്കാണ് ആരോപണങ്ങള്‍ നീളുന്നത്.

ശക്തമായ ആരോപണങ്ങള്‍

ശക്തമായ ആരോപണങ്ങള്‍

സര്‍ക്കാര്‍ ഡിസ്റ്റലറി അനുവദിച്ച് നല്‍കിയ ശ്രീചക്ര എന്ന കമ്പനിക്കെതിരെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷം ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ശ്രീചക്ര വെറും കടലാസ് സ്ഥാപനമാണെന്നതിനുള്ള തെളിവുകളും പുറത്തുവന്നിരുന്നു.

നടനും

നടനും

ഇരിങ്ങാലക്കുടയിലാണ് ശ്രീചക്ര ഡിസ്റ്റലറീസ് എന്ന സ്ഥാപനത്തിനാണ് ഡിസ്റ്റലറി അനുവദിച്ച് കിട്ടിയത്. ഈ സ്ഥാപനത്തിന് പിന്നില്‍ സിനിമ-സീരിയില്‍ രംഗത്തെ നടനും ഗോവയില്‍ നിന്നുള്ള നിക്ഷേപവുമാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2 ഉന്ന നേതാക്കളുമായി ബന്ധം

2 ഉന്ന നേതാക്കളുമായി ബന്ധം

സിപിഎമ്മിന്റെ 2 ഉന്ന നേതാക്കളുമായി വ്യക്തി ബന്ധമുള്ള നടനും ശ്രീചക്ര ഉടമകളുമായും അടുത്ത ബന്ധമാണുള്ളത്. ഗോവയില്‍ നിന്ന് വില കുറഞ്ഞ മദ്യം കേരളത്തിലേക്ക് കടത്തിയ കേസില്‍ ഈ നടനെതിരെ നേരത്തെ എക്‌സൈസ് അന്വേഷണം നടത്തിയിരുന്നു.

അനുമതി നല്‍കിയത്

അനുമതി നല്‍കിയത്

ശ്രീചക്രക്ക് സ്വന്തമായി ഭൂമിയുണ്ടോയെന്ന് പോലും അന്വേഷിക്കാതെയായിരുന്നു സര്‍ക്കാര്‍ ഡിസ്റ്റലറിക്കുള്ള അനുമതി നല്‍കിയത്. ചാലക്കുടിപ്പുഴയുടെ തീരത്താണ് ഡിസ്റ്റലറിക്ക് ഭൂമി കണ്ടെത്തിയതെന്നായിരുന്നു സൂചന.

ഉന്നത രാഷ്ട്രീയ സമ്മര്‍ദം

ഉന്നത രാഷ്ട്രീയ സമ്മര്‍ദം

രേഖകര്‍ പരിശോധിക്കാതെ തൃശൂര്‍ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ശ്രീചക്രയ്ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയത് ഉന്നത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന ആരോപണവും പ്രതിപക്ഷം ശക്തമായി തന്നെ ഉന്നയിച്ചിരുന്നു.

ഡിസ്റ്റ്‌ലറി

ഡിസ്റ്റ്‌ലറി

വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള മദ്യം നിര്‍മ്മിക്കാനുള്ള ഡിസ്റ്റ്‌ലറി തുടങ്ങാനായിരുന്നു ശ്രീചക്രയുടെ അപേക്ഷ. ഗോവയില്‍ ഇവര്‍ക്ക് ഡിസ്റ്റലറി ഉണ്ടെന്നും അവിടെനിന്നുള്ള മദ്യമാണ് ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നതെന്നുമായിരുന്നു എക്‌സൈസ് കമ്മീഷണര്‍ ഫയലില്‍ രേഖപ്പെടുത്തിയത്.

വിലകുറഞ്ഞ മദ്യം

വിലകുറഞ്ഞ മദ്യം

ഗോവയില്‍ നിന്ന് എത്തിക്കുന്ന വിലകുറഞ്ഞ മദ്യം ഇടകലര്‍ത്തി വില്‍പന നടത്തിയ സംഭവത്തില്‍ ശ്രീചക്രയുടെ തലപ്പത്തിരിക്കുന്ന വ്യക്തിക്ക് പങ്കുള്ളതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇയാള്‍ ബവിറേജസ് കോര്‍പറേഷനിലെ മുന്‍ ഉദ്യോഗസ്ഥനാണ്.

സര്‍ക്കാറിന് പേരുദോഷം

സര്‍ക്കാറിന് പേരുദോഷം

ഇയാള്‍ക്കെതിരെ അന്ന് വേണ്ടത്ര അന്വേഷണം നടന്നിരുന്നില്ല. സര്‍ക്കാറിന് പേരുദോഷം വരുമെന്നതിനാലാണ് അന്ന് കാര്യക്ഷമമായ അന്വേഷണം നടക്കാതിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.

ഗോവന്‍ ബ്രാന്‍ഡി

ഗോവന്‍ ബ്രാന്‍ഡി

ഈ അന്വേഷണങ്ങളുടെ ഭാഗമായാണ് നടന്റെ തൃശൂരിലെ വീട്ടില്‍ നിന്നും വലി കുറഞ്ഞ ഗോവന്‍ ബ്രാന്‍ഡി എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ഈ കേസിലെ അന്വേഷണവും പിന്നീട് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മുടങ്ങുകയായിരുന്നു.

കമ്പനികള്‍

കമ്പനികള്‍

ശ്രീചക്രയ്ക്ക് പുറമേ കണ്ണൂരിലെ വാരത്ത് ശ്രീധരന്‍ ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഒരുമാസം അഞ്ചുലക്ഷം കെയ്‌സ് ബിയര്‍ നിര്‍മ്മിക്കുന്നതിനും പാലക്കാട് എലപ്പുള്ളിയില്‍ ഒരുവര്‍ഷം അഞ്ചുലെക്ഷം ഹെക്ടറ്റര്‍ ബിയര്‍ നിര്‍മ്മാണത്തിന് അപ്പോളോ ഡിസ്റ്റിലറീസ് ആന്‍ഡ് ബ്രൂവറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കുമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Recommended Video

cmsvideo
ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കി | Oneindia Malayalam
അനാവശ്യ വിവാദം

അനാവശ്യ വിവാദം

പവര്‍ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഏര്‍ണാകുളത്ത് കിന്‍ഫ്രാ പാര്‍ക്കില്‍ ബ്രൂവറിക്ക് കഴിഞ്ഞമാസം അഞ്ചിനും അനുമതി നല്‍കിയിരുന്നു. ബ്രുവറി ഇടപാടില്‍ പ്രതിപക്ഷത്തിന്റേത് അനാവശ്യ വിവാദമാണെന്നും വ്യക്തമാക്കിയായിരുന്നും സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചത്.

<strong>പത്താംക്ലാസുകാരനേയും കൊണ്ട് ഒളിച്ചോടിയ വല്യച്ഛന്റെ ഭാര്യയായ യുവതി പിടിയില്‍</strong>പത്താംക്ലാസുകാരനേയും കൊണ്ട് ഒളിച്ചോടിയ വല്യച്ഛന്റെ ഭാര്യയായ യുവതി പിടിയില്‍

English summary
Brewery authorization cancelld - follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X