Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രൂവറി വിഷയത്തിൽ നടന്ന ക്രമക്കേടുകൾ പുറത്ത്; 2016ൽ അനുമതി നിഷേധിച്ച കമ്പനിക്ക് പിന്നീട് അനുമതി!!

തിരുവനന്തപുരം: ബ്രൂവറി - ഡിസ്റ്റലറി വിവാദത്തില്‍ ഇപ്പോള്‍ അനുമതി നല്‍കിയ അപ്പോളോ ബ്രൂവറീസ് & ഡിസ്റ്റലറീസ് ഈ സര്‍ക്കാര്‍ തന്നെ ബ്രൂവറിക്കുള്ള അപേക്ഷ നിരസിച്ചതിന്റെ രേഖ പുറത്ത്. 28.7.16ല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ അബ്കാരി പോളിസിയില്‍ ബ്രൂവറിക്ക് അനുമതി നല്‍കാന്‍ വ്യവസ്ഥയില്ല എന്ന കാരണത്താലാണ് അനുമതി നിഷേധിച്ചത്. അപേക്ഷ പരിഗണിക്കണമെന്ന കോടതി ഉത്തരവ് സഹിതം നല്‍കിയ അപേക്ഷയിലാണ് അബ്കാരി പോളിസിയാണെന്ന് ചൂണ്ടിക്കാട്ടി നിരസിച്ചത്.

എന്നാൽ ഇതോ കമ്പനിക്കാണ് പിന്നാട് അനുമതി നൽകിയത്. ഇതേ അബ്കാരി പോളിസി നിലനില്‍ക്കെ എക്‌സൈസ് കമ്മീഷണറുടെ 13-11-2017ലെ കത്തിന്റെ അടിസ്ഥാനത്തില്‍ 28-6-2018ല്‍ എലപ്പുള്ളി വില്ലേജിലെ ഇതേ സര്‍വ്വേ നമ്പര്‍ ഉള്ള സ്ഥലത്ത് അനുമതി നല്‍കുകയാണുണ്ടായത്.അതായത് ആദ്യം അനുമതി നിരസിച്ച അതേ സ്ഥലത്ത് തന്നെയാണ് പിന്നീട് അനുമതി നൽകിയതെന്ന് വ്യക്തം.

പ്രതിഷേധത്തിനൊടുവിൽ റദ്ദ് ചെയ്യൽ

പ്രതിഷേധത്തിനൊടുവിൽ റദ്ദ് ചെയ്യൽ


ബ്രൂബറി വിഷയത്തിൽ വൻ പ്രതിഷേധം തന്നെ കേരളത്തിൽ നടന്നിരുന്നു. ഇതിന് പിന്നാലെ എക്‌സൈസ് വകുപ്പ് പതുതായി അനുവദിച്ച ബ്രുവറി അനുമതി സര്‍ക്കാര്‍ റദ്ദ് ചെയ്യുകയും ചെയ്തു. അനുമതി പുനഃപരിശോധിക്കണമെന്ന സിപിഎം നിര്‍ദ്ദേശംകൂടി കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ പിന്‍വാങ്ങല്‍. സര്‍ക്കാര്‍ ഡിസ്റ്റലറി അനുവദിച്ച് നല്‍കിയ ശ്രീചക്ര എന്ന കമ്പനിക്കെതിരെ തുടക്കത്തില്‍ തന്നെ ശക്തമായ അരോപണങ്ങൾ ഉണ്ടായിരുന്നു.

രണ്ട് ഉന്നത നേതാക്കൾ

രണ്ട് ഉന്നത നേതാക്കൾ


സിപിഎമ്മിന്റെ 2 ഉന്ന നേതാക്കളുമായി വ്യക്തി ബന്ധമുള്ള നടനും ശ്രീചക്ര ഉടമകളുമായും അടുത്ത ബന്ധമാണുള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഗോവയില്‍ നിന്ന് വില കുറഞ്ഞ മദ്യം കേരളത്തിലേക്ക് കടത്തിയ കേസില്‍ ഈ നടനെതിരെ നേരത്തെ എക്‌സൈസ് അന്വേഷണം നടത്തിയിരുന്നെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള മദ്യം നിര്‍മ്മിക്കാനുള്ള ഡിസ്ലറി തുടങ്ങാനായിരുന്നു ശ്രീചക്രയുടെ അപേക്ഷ. ഗോവയില്‍ ഇവര്‍ക്ക് ഡിസ്റ്റലറി ഉണ്ടെന്നും അവിടെനിന്നുള്ള മദ്യമാണ് ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നതെന്നുമായിരുന്നു എക്‌സൈസ് കമ്മീഷണര്‍ ഫയലില്‍ രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല

മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല

മന്ത്രിസഭയിൽ ചർച്ച നടത്താതെ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കുകയും തുടർന്നു വിവാദമായപ്പോൾ റദ്ദാക്കുകയും ചെയ്തതിൽ തങ്ങളുടെ നിലപാടു വ്യക്തമാക്കാൻ രാവിലെ മന്ത്രിസഭാ യോഗത്തിനു മുൻപു സിപിഐ മന്ത്രിമാർ യോഗം ചേർന്നിരുന്നു. ബ്രൂവറിക്കുള്ള അനുമതി റദ്ദാക്കിയെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ മന്ത്രിസഭയിൽ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ഇക്കാര്യം വിശീകരിക്കുമെന്നായിരുന്നു ഘടകക്ഷികളുടെ പ്രതീക്ഷ. എന്നാൽ മന്ത്രിസഭയിൽ കൂടി ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം...

മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം...

അതേസമയം ബ്രൂവറി, ഡിസ്റ്റിലറി ഇടപാടുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ടിപി രാമകൃഷ്ണൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെ്ന്നിത്തല മൂന്നാമതും ഗവർണർക്ക് കത്ത് നൽകിയിരുന്നു. അനുമതി റദ്ദാക്കിയാലും മുഖ്യമന്ത്രിക്കും മന്ത്രിക്കും എതിരെ കേസ് എടുക്കാമെന്ന് അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 15ൽ പറയുന്നുണ്ടെന്നും ചെന്നിത്തല ഗവർണറെ അറിയിച്ചിരുന്നു.

കിൻഫ്ര പാർക്കിൽ 10 ഏക്കർ ഭൂമി


ബ്രൂവറി (ബീയർ നിർമാണശാല) അനുമതിക്കു പവർ ഇൻഫ്രാടെക് വ്യാജ മേൽവിലാസമാണ് അപേക്ഷയിൽ കാണിച്ചിരിക്കുന്നതെന്നും ചെന്നിത്തല അറിയിച്ചു. ഈ കമ്പനിക്ക് എറണാളം കിൻഫ്ര പാർക്കിൽ 10 ഏക്കർ ഭൂമി നൽകാനുള്ള തിരുമാനത്തിനു പിന്നിലും ക്രമക്കേടുണ്ടെന്നും ആരോപണം ഉണ്ട്. തൃശൂരിൽ ഡിസ്റ്റിലറി സ്ഥാപിക്കാൻ അനുമതി ലഭിച്ച ശ്രീചക്ര കമ്പനിക്കു 10,000 രൂപ മൂലധനം മാത്രമാണുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+