ബ്രൂവറി നിർമാണവുമായി മുന്നോട്ടുതന്നെ; എൽഡിഎഫ് യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി നിർമാണവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനം. ഇടത് മുന്നണി യോഗത്തിലാണ് തീരുമാനമുണ്ടായത്. ആക്ഷേപങ്ങളൊഴുവാക്കി മുന്നോട്ട് പോകണമെന്നും യോഗത്തിൽ തീരുമാനിച്ചു. സി പി ഐയുടെയും ആർ ജെ ഡിയുടെയും എതിർപ്പ് മറികടന്നാണ് ബ്രൂവറി നിർമാണവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്.

ശക്തമായ എതിർപ്പാണ് യോഗത്തിൽ സി പി ഐയും ആർ ജെ ഡിയും ഉയർത്തിയത്. എന്നാൽ സർക്കാർ തീരുമാനിച്ച് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് റിപ്പോർട്ട്. കുടിവെള്ളം അടക്കം ഉന്നയിക്കുന്ന പ്രശ്നങ്ങളിലൊന്നും ആശങ്കവേണ്ട.. മറ്റെന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എലപ്പുള്ളി എന്ന സ്ഥലമാണ് പ്രശ്നമെന്ന് യോഗത്തിൽ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എലപ്പുള്ളിയിൽ നിന്ന് മാറി മറ്റൊരു സ്ഥലം പരിഗണിച്ചുകൂടെയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ കുടിവെള്ളത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് യോഗത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.












Click it and Unblock the Notifications