കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറില്‍ മുഖ്യമന്ത്രി കോടികള്‍ കൈക്കൂലി ചോദിച്ചു?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ബാര്‍ കോഴ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരും ഇടക്ക് ഉയര്‍ന്നിരുന്നു. അതിന് പിറകേ ഇതാ മുഖ്യമന്ത്രിക്കെതിരെ വേറൊരു കൈക്കൂലി ആരോപണം.

കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച സോളാര്‍ തട്ടിപ്പിലാണ് മുഖ്യമന്ത്രി കൈക്കൂലി ആവശ്യപ്പെട്ടു എന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സോളാര്‍ അന്വേഷണ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയിലാണ് ഈ ആരോപണം.

Oommen Chandy

ബംഗളരുവിലെ വ്യവസായിയായ എംകെ കുരുവിള ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ ചാണ്ടിയും പഴയ ഗണ്‍മാന്‍ സലീം രാജും തമ്മിലുണ്ടായിരുന്ന അടുത്ത ബന്ധത്തെക്കുറിച്ചും കുരുവിള സൂചിപ്പിച്ചിട്ടുണ്ടത്രെ. ഇന്ത്യാവിഷനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എത്രകോടി രൂപയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്ന വിവരം പുറത്ത് വന്നിട്ടില്ല. കാര്യങ്ങള്‍ സംസാരിക്കാനായി മുഖ്യമന്ത്രി തനിക്ക് രണ്ട് ഫോണ്‍ നമ്പറുകള്‍ നല്‍കിയതായും കുരുവിള മൊഴി നല്‍കിയിട്ടുണ്ടത്രെ. ഇതില്‍ ഒരു നമ്പര്‍ സലീം രാജിന്റേതായിരുന്നു. മുഖ്യമന്ത്രിയുമായി പലതവണ സംസാരിച്ചിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്.

ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണം ഉയര്‍ന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ബാര്‍ ഉടമകളുടെ സംഘടനാ യോഗത്തില്‍ മുഖ്യമന്ത്രിയും കോടികള്‍ കൈക്കൂലി വാങ്ങിയതായി ചിലര്‍ ആരോപിച്ചിരുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

English summary
Bribe allegation against CM in front of Solar Enquiry Commission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X