പ്ലസ് ടു കോഴയില്‍ പൊരുതാന്‍ എംഇഎസ്
കോഴിക്കോട്: പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കാന്‍ കോഴചോദിച്ചു എന്ന ആരോപണത്തിലുറച്ച് ഫസല്‍ ഗഫൂര്‍. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തു. മുഖ്യമന്ത്രി പരാതി സ്വീകരിച്ചതിനാല്‍ നിയമ നടപടിക്കില്ലെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.
പല സ്കൂളുകള്‍ക്കും പ്ലസ് ടു ബാച്ച് അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് ഫസല്‍ ഗഫൂറിന്റെ ആരോപണം. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിലെ അവ്യക്തതകള്‍ പരിഹരിക്കണം എന്നും ഫസല്‍ ഗഫൂര്‍ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

പ്ലസ് ടു ബാച്ച് അനുവദിച്ച് കിട്ടാന്‍ തന്നോട് ഭരണകക്ഷിയിലെ ചില നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം ഫസല്‍ ഗഫൂര്‍ വെളിപ്പെടുത്തിയിരുന്നു. മന്ത്രിസഭ കോഴ പങ്കിട്ടെടുക്കുകയായിരുന്നു എന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.
വിദ്യാഭ്യാസ മന്ത്രി മാത്രം ഉള്‍പ്പെട്ട സംഭവം അല്ല ഇതെന്നും മന്ത്രിസഭയാണ് അധിക ബാച്ചുകള്‍ അനുവദിച്ചതെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു. ഫസല്‍ ഗഫൂറിന്റേത് തെറ്റിദ്ധാരണകൊണ്ടാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പരാതിയുണ്ടെങ്കില്‍ അത് നേരിട്ട് നല്കാമാിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് നേരിട്ട് പരാതി നല്‍കിയത്.
പ്ലസ് ടു കോഴ വിവാദത്തില്‍ സിപിഎമ്മും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നാണ് സിപിഎമ്മിന്റെ ആവശ്യം. ബാച്ചുകള്‍ അനുവദിച്ചതില്‍ എംഇഎസിന് വേണ്ടത്ര പരിഗണന കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പിന്നിലെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications