കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളളക്കടത്തിന് കെെക്കൂലി: ബിഷു ഷേക്കിന് ജാമ്യം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യ -ബംഗ്ളാദേശ് അതിർത്തി വഴി കളളക്കടത്ത് നടത്താൻ ബി.എസ്.എഫ് കാർക്ക് കെെക്കൂലി കൊടുത്ത കേസിൽ പിടിയിലായ ബിഷു ഷേക്കിന് പ്രത്യേക സി.ബി.എെ കോടതി ജാമ്യം അനുവദിച്ചു. കർശന വ്യവസ്ഥകളോടെ യാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. പത്ത് ലക്ഷം രൂപ യുടെ രണ്ട് ആൾ ജാമ്യമാണ് അനുവദിച്ചത്.ജാമ്യക്കാർ രണ്ടു പേരും കേരളത്തിൽ നിന്ന് ഉളളവരായിരിക്കണമെന്ന ഉപാധിയുണ്ട്.തിരുവനന്തപുരം ജില്ല വിട്ട് പോകുന്നതിന് പ്രതി കോടതിയുടെ അനുമതി തേടണം .

കേസ് അന്ന്വേഷണ വുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യ പ്പെട്ടാൽ എറണാ കുളം ജില്ലയിൽ പോകുന്നതിന് പ്രതിക്ക് തടസ്സമില്ല. പ്രതിയുടെ പാസ് പോർട്ട് കോടതിയിൽ കെട്ടി വയ്ക്കണം. ബി.എസ്.എഫ് ഉദ്യോഗസ്ഥരുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ പാടില്ല. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല. കേസ് അന്വേഷണത്തിൽ ഉദ്യോഗസ്ഥനുമായി പൂർണ്ണമായി സഹകരിക്കണം എന്നീ നിബന്ധനകളും ജാമ്യ വ്യവസ്ഥയിൽ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

jail12

കഴിഞ്ഞ വർഷം ഡിസംബറിലാണ് ആലപ്പുഴ വച്ച് ബി.എസ്.എഫ് കമ്മാൻഡന്റ് ജിബു ഡി.മാത്യൂ സി.ബി.എെ യുടെ പിടിയിലാകുന്നത്.പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ അൻപത് ലക്ഷം രൂപയും ഉണ്ടായിരുന്നു. ഇന്ത്യാ-ബംഗ്ളാദേശ് അതിർത്തിയിലെ 83-ാം ബറ്റാലിയന്റെ കമൻഡാന്റ് ആയിരുന്നു പത്തനം തിട്ട സ്വദേശിയായ ജിബു ഡി.മാത്യൂ. അതിർത്തി വഴി ബിഷു ഷേക്കിന്റെ ആവശ്യ പ്രകാരം കാലികൾ,മനുഷ്യർ,മയക്കുമരുന്ന് എന്നിവ കടത്തിയിരുന്നതായി ജിബു സി.ബി.എെ യോട് സമ്മതിച്ചിരുന്നു.സി.ബി.എെ യുടെ അന്വേഷണത്തിൽ ജിബു വിനെ കൂടാതെ ബി.എസ്.എഫിലെ പല ഉന്നത ഉദ്യോഗസ്ഥർക്കും അതിർത്തി വഴിയുളള കളളക്കടത്തിൽ പങ്കുളളതായി ബോധ്യപ്പെട്ടിരുന്നു.ഇക്കാര്യം സി.ബി.എെ സംഘം കോടതിയെ അറിയിച്ചെങ്കിലും മറ്രാരെയും ഇതുവരെ പ്രതികളാക്കിയിരുന്നില്ല. കളളക്കടത്ത് മാത്രമല്ല പ്രതികൾ ദേശീയ സുരക്ഷയെ ബാധിക്കുന്ന കുറ്റ കൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് കോടതിയെ അറിയിച്ച സി.ബി.എെ സംഘം ഇക്കാര്യങ്ങൾ ദേശീയ സുരക്ഷാ ഏജൻസിയ്ക്ക് കെെമാറിയിരുന്നില്ല. പ്രതി പിടിയിലായി അറുപത് ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യം നൽകാൻ കോടതി നിർബന്ധിത മാകുകയായിരുന്നു.
English summary
Bribe for smuggling; Bishu sheikh got bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X