കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴയില്‍ മുങ്ങി കേരള ബിജെപി..!! സംസ്ഥാന നേതാവ് വാങ്ങിയത് 7 കോടിയെന്ന്..!! നാണക്കേട്..!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെയും ഗതിപിടിക്കാത്തതിന്റെ ചീത്തപ്പേര് മാറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് ബിജെപി. കേന്ദ്രം ബീഫ് നിരോധിച്ചതടക്കമുള്ള പുതിയ സാഹചര്യങ്ങള്‍ ബിജെപിക്ക് കൂനിന്മേല്‍ കുരു ആയി മാറിയിരുന്നു. അതിനിടെ കോഴ വിവാദവും പാര്‍ട്ടിയെ സംസ്ഥാനത്ത് പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

നടി ആക്രമിക്കപ്പെട്ട രാത്രി ലാലിന്റെ വീട്ടില്‍ നടന്നത്..! പിടി തോമസ് പറയുന്നു..! കേസെടുക്കാത്തത് ?നടി ആക്രമിക്കപ്പെട്ട രാത്രി ലാലിന്റെ വീട്ടില്‍ നടന്നത്..! പിടി തോമസ് പറയുന്നു..! കേസെടുക്കാത്തത് ?

ബിജെപിയുടെ പ്രമുഖനായ സംസ്ഥാന നേതാവിന് നേര്‍ക്കാണ് കോഴയുടെ മുന നീണ്ടിരിക്കുന്നത്. പാര്‍ട്ടിക്ക് അകത്ത് നിന്നു തന്നെയാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. കൈരളി പീപ്പിള്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോടികൾ കോഴ

കോടികൾ കോഴ

ഒന്നും രണ്ടും അല്ല, 7 കോടിയുടെ കോഴ ആരോപണത്തിലാണ് സംസ്ഥാനത്തെ ബിജെപി പ്രതിക്കൂട്ടിലായിരിക്കുന്നത്. പ്രമുഖ മെഡിക്കല്‍ കോളേജ് ഗ്രൂപ്പിന് പിജി കോഴ്‌സ് അനുവദിക്കാന്‍ ഇത്രയും തുക കോഴ കൈപ്പറ്റി എന്നാണ് ആരോപണം.

പ്രമുഖ നേതാവ്

പ്രമുഖ നേതാവ്

പാര്‍ട്ടിയിലെ വി മുരളീധര പക്ഷമാണ് സംസ്ഥാന നേതാവിനെതിരെ കോഴയാരോപണം ഉന്നയിച്ചത്. പാലക്കാട് നടന്ന ബിജെപിയുടെ യോഗത്തിലാണ് മുരളീധര വിഭാഗം ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നത്. പികെ കൃഷ്ണദാസ് പക്ഷത്തെ നേതാവാണ് ആരോപണ വിധേയന്‍.

പിജിക്ക് കോഴ

പിജിക്ക് കോഴ

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ ഒരു സീറ്റില്‍ മത്സരിച്ച നേതാവാണ് കോഴ വാങ്ങിയതെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ഉടമയില്‍ നിന്നാണ് കോഴ വാങ്ങിയത്.

കോഴ്സ് ലഭിച്ചില്ല

കോഴ്സ് ലഭിച്ചില്ല

കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തി പിജി കോഴ്‌സ് അനുവദിപ്പിക്കാം എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ സംഭവം പിന്നീട് പുറത്താവുകയായിരുന്നു. കോഴ്‌സ് ലഭിക്കാതെ വന്നതോടെയാണ് കോഴ പുറത്തറിഞ്ഞത്.

അന്വേഷണ കമ്മീഷന്‍

അന്വേഷണ കമ്മീഷന്‍

കോഴയാരോപണത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെപി ശ്രീശനാണ് കമ്മീഷന് നേതൃത്വം നല്‍കുന്നത്.അന്വേഷണ കമ്മീഷന്‍ കഴിഞ്ഞ ദിവസം സ്വാശ്രയ മെഡിക്കല്‍ കോളേജ് ഉടമയില്‍ നിന്നും തെളിവെടുത്തിരുന്നു.

7 അല്ല 5 കോടി

7 അല്ല 5 കോടി

മെഡിക്കല്‍ കോഴ്‌സ് ലഭിക്കാത്തത് തങ്ങളുടെ കുഴപ്പം കൊണ്ടാണെന്നാണ് മെഡിക്കല്‍ കോളേജ് ഉടമ മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല അതില്‍ പരാതിയില്ലെന്നും 7 കോടി അല്ല 5 കോടിയാണ് നല്‍കിയതെന്നും ഉടമ വെളിപ്പെടുത്തിയതായാണ് വിവരം.

കേന്ദ്രം ഇടപെട്ടു

കേന്ദ്രം ഇടപെട്ടു

കോഴ ആരോപണം കേന്ദ്ര നേതൃത്വത്തിന്റെ പക്കല്‍ വരെ എത്തിയ സാഹചര്യത്തിലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കെപി ശ്രീശനെ കൂടാതെ സംസ്ഥാന സെക്രട്ടറി എകെ നസീറും കമ്മീഷന്‍ അംഗമാണ്.

English summary
Bribery allegation against state BJP leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X