കൈക്കൂലി വാങ്ങിയ വനിതാ എന്‍ജിനീയര്‍ക്കും ഡ്രൈവര്‍ക്കും 'പണി കൊടുത്ത്' ജി സുധാകരന്...
സെക്രട്ടേറിയറ്റ് പരിസരത്ത് വെച്ച് ഇരുവരും കൈക്കൂലി വാങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരത്ത് നിന്ന് പരസ്യമായി കൈക്കൂലി വാങ്ങിയ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയറെയും ഡ്രൈവറെയും സസ്പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷഹാന ബീഗത്തെയും ഡ്രൈവര്‍ എജെ പ്രവീണ്കുമാറിനെയുമാണ് മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്തത്.
സെക്രട്ടേറിയറ്റ് പരിസരത്ത് വെച്ച് ഇരുവരും കൈക്കൂലി വാങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഫെബ്രുവരി മൂന്നിനാണ് ഷഹാന ബീഗവും ഡ്രൈവറും കൈക്കൂലി വാങ്ങിയത്. സെക്രട്ടേറിയറ്റിലെ ഫയര്‍ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാനെത്തിയ സമയത്താണ് ഇരുവരും ഔദ്യോഗിക വാഹനത്തില്‍ വെച്ച് കൈക്കൂലി വാങ്ങിയത്. കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സെക്രട്ടേറിയറ്റിലെ സിസിടിവിയില്‍ കൃത്യമായി പതിഞ്ഞിരുന്നു.

കോണ്ട്രാക്ടര് കൈക്കൂലി പണം എന്‍ജിനീയറുടെ വാഹനത്തില്‍ വെയ്ക്കുന്നതാണ് ദൃശ്യങ്ങിലുള്ളത്. കോണ്ട്രാക്ടറോടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഡ്രൈവര്‍ക്കും കൈക്കൂലി നല്കി. ഇരുവരും കൈക്കൂലി വാങ്ങിയെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രി പ്രശ്നത്തില്‍ ഇടപെടുന്നത്.
തുടര്‍ന്ന് മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. എന്‍ജിനീയറും ഡ്രൈവറും കൈക്കൂലി വാങ്ങിയെന്ന് വ്യക്തമായതോടെ ഇരുവരെയും സസ്പെന്‍ഡ് ചെയ്യാനും മന്ത്രി ഉത്തരവിട്ടു. ഇവര്‍ക്കെതിരെയും കൈക്കൂലി നല്കിയ കോണ്‍ട്രാക്ടര്‍ക്കെതിരെയും വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
-
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications