കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി വാങ്ങിയ വനിതാ എന്‍ജിനീയര്‍ക്കും ഡ്രൈവര്‍ക്കും 'പണി കൊടുത്ത്' ജി സുധാകരന്‍...

സെക്രട്ടേറിയറ്റ് പരിസരത്ത് വെച്ച് ഇരുവരും കൈക്കൂലി വാങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരത്ത് നിന്ന് പരസ്യമായി കൈക്കൂലി വാങ്ങിയ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറെയും ഡ്രൈവറെയും സസ്‌പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷഹാന ബീഗത്തെയും ഡ്രൈവര്‍ എജെ പ്രവീണ്‍കുമാറിനെയുമാണ് മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തത്.

സെക്രട്ടേറിയറ്റ് പരിസരത്ത് വെച്ച് ഇരുവരും കൈക്കൂലി വാങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഫെബ്രുവരി മൂന്നിനാണ് ഷഹാന ബീഗവും ഡ്രൈവറും കൈക്കൂലി വാങ്ങിയത്. സെക്രട്ടേറിയറ്റിലെ ഫയര്‍ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാനെത്തിയ സമയത്താണ് ഇരുവരും ഔദ്യോഗിക വാഹനത്തില്‍ വെച്ച് കൈക്കൂലി വാങ്ങിയത്. കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സെക്രട്ടേറിയറ്റിലെ സിസിടിവിയില്‍ കൃത്യമായി പതിഞ്ഞിരുന്നു.

gsudhakaran

കോണ്‍ട്രാക്ടര്‍ കൈക്കൂലി പണം എന്‍ജിനീയറുടെ വാഹനത്തില്‍ വെയ്ക്കുന്നതാണ് ദൃശ്യങ്ങിലുള്ളത്. കോണ്‍ട്രാക്ടറോടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഡ്രൈവര്‍ക്കും കൈക്കൂലി നല്‍കി. ഇരുവരും കൈക്കൂലി വാങ്ങിയെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രി പ്രശ്‌നത്തില്‍ ഇടപെടുന്നത്.

തുടര്‍ന്ന് മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. എന്‍ജിനീയറും ഡ്രൈവറും കൈക്കൂലി വാങ്ങിയെന്ന് വ്യക്തമായതോടെ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാനും മന്ത്രി ഉത്തരവിട്ടു. ഇവര്‍ക്കെതിരെയും കൈക്കൂലി നല്‍കിയ കോണ്‍ട്രാക്ടര്‍ക്കെതിരെയും വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Executive Engineer and Driver Suspended in Bribe case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X