ആരോഗ്യ സര്‍വ്വകലാശാലയിലും വന്‍ അഴിമതി, കൈക്കൂലി ദൃശ്യങ്ങള്‍ പുറത്ത്
തൃശൂര്‍: സംസ്ഥാനത്ത് ആരോഗ്യ മേഖലിലെ വിദ്യാഭ്യാസ പുരോഗതിക്കായി സ്ഥാപിച്ച കേരള ആരോഗ്യ സര്‍വ്വകലാശാലയിലും വന്‍ അഴിമതി. സര്‍വ്വകലാശാല രജിസ്റ്റര്‍ തന്നെ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രജിസ്ട്രാര്‍ ഡോ വി ഐപ്പ് വര്‍ഗ്ഗീസ് ആണ് കുടുങ്ങിയത്.
മാതൃഭൂമി ന്യൂസ് ചാനല്‍ നടത്തിയ രഹസ്യ ക്യാമറ ഓപ്പറേഷനിലാണ് രജിസ്ട്രാര്‍ കുടുങ്ങിയത്. പണമെടുത്ത് പോക്കറ്റില്‍ ഇടുന്നതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു.

സര്‍വ്വകലാശാലയിലെ മെഡിക്കല്‍ ജേര്‍ണലിന്റെ അച്ചടിയുമായി ബന്ധപ്പെട്ട കരാറിന് വേണ്ടി എന്ന പേരിലാണ് ചാനല്‍ ലേഖകകന് രജിസ്ട്രാറെ ബന്ധപ്പെട്ടത്. ചെന്നൈ കേന്ദ്രീകരിച്ച് ഒരു സ്ഥാപനത്തിന്റെ പേരില്‍ ആയിരുന്നു ഇത്.
അങ്ങനെ ഒരു സ്ഥാപനം ഉണ്ടോ എന്ന് പോലും രജിസ്ട്രാര്‍ പരിശോധിച്ചില്ല. മറിച്ച് മെഡിക്കല്‍ ജേര്‍ണലിന് പകരം മറ്റൊരു കരാര്‍ നല്‍കാമെന്ന വാഗ്ദാനം ആണ് നല്‍കിയത്. ഉത്തരക്കടലാസും മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും അച്ചടിക്കാനുള്ള കരാര്‍ നല്‍കാമെന്നായിരുന്നു രജിസ്ട്രാറുടെ വാഗ്ദാനം. മെഡിക്കല്‍ ജേര്‍ണല്‍ സംബന്ധിച്ച കരാര്‍ പ്രായോഗികമല്ലെന്ന് പറഞ്ഞാണ് രജിസ്ട്രാര്‍ പുതിയ ഇടപാടിന് വഴി തുറന്നത്.
ഒരു ലക്ഷം രൂപ നല്‍കിയതില്‍ അമ്പതിനായിരം രൂപ എടുത്ത് ഡോ ഐപ്പ് വര്‍ഗ്ഗീസ് പാന്റിന്റെ പോക്കറ്റില്‍ നിക്ഷേപിക്കുന്ന ദൃശ്യങ്ങളാണ് ചനല്‍ പുറത്ത് വിട്ടത്.
വിഷയത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി സദാശിവം ഇടപെട്ടിട്ടുണ്ട്. ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications