വരൻ താലി ചാർത്തി,തൊട്ടുപിന്നാലെ വധു നവവരനെ ഉപേക്ഷിച്ചു! കാരണം കേട്ടാൽ ഞെട്ടും! സംഭവം കൊല്ലത്ത്...
ഭരണിക്കാവ് സ്വദേശിനിയായ പതിനെട്ടുകാരിയാണ് വിവാഹത്തിന് പിന്നാലെ മണ്ഡപത്തിൽ വെച്ചു തന്നെ വരനെ ഉപേക്ഷിക്കുകയാണെന്നും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നും പ്രഖ്യാപിച്ചത്.
കൊല്ലം: പുനലൂരിലെ ആരാധനാലയത്തിൽ കഴിഞ്ഞ ദിവസം വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ സാക്ഷികളായത് നാടകീയ രംഗങ്ങൾക്ക്. വിവാഹത്തിന് തൊട്ടുപിന്നാലെ വധു നവവരനെ ഉപേക്ഷിച്ചതാണ് എല്ലാവരെയും ഞെട്ടിച്ചത്.
ഭരണിക്കാവ് സ്വദേശിനിയായ പതിനെട്ടുകാരിയാണ് വിവാഹത്തിന് പിന്നാലെ മണ്ഡപത്തിൽ വെച്ചു തന്നെ വരനെ ഉപേക്ഷിക്കുകയാണെന്നും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നും പ്രഖ്യാപിച്ചത്. തന്റെ അഭിപ്രായം ചോദിക്കാതെയാണ് 40കാരനുമായുള്ള വിവാഹം നിശ്ചയിച്ചതെന്നും, വരനെ മണ്ഡപത്തിൽ വെച്ചാണ് ആദ്യമായി കാണുന്നതെന്നും വധു പറഞ്ഞതോടെ വിവാഹത്തിനെത്തിവരും ഞെട്ടി. പിന്നാലെ വരന്റെ സംഘവും വധുവിന്റെ ബന്ധുക്കളും തമ്മിൽ കൈയാങ്കളിയുമായി. തുടർന്ന് പുനലൂർ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

പുനലൂരിലെ ആരാധനാലയം...
പുനലൂരിലെ ആരാധനാലയത്തിലാണ് കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഭരണിക്കാവ് സ്വദേശിനിയായ പെൺകുട്ടിയുടെ വിവാഹ ചടങ്ങിലാണ് ഏവരെയും അമ്പരിപ്പിച്ച സംഭവമുണ്ടായത്.

താലിക്കെട്ട് കഴിഞ്ഞയുടൻ...
ഭരണിക്കാവ് സ്വദേശിനിയായ പതിനെട്ടുകാരിയെ നവവരൻ താലിചാർത്തിയ ഉടനാണ് പെൺകുട്ടി പൊട്ടിത്തെറിച്ചത്. താൻ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നാണ് പെൺകുട്ടി മണ്ഡപത്തിൽ വെച്ച് ഉറക്കെ പറഞ്ഞത്.

തന്റെ സമ്മതത്തോടെയല്ല...
തന്റെ സമ്മതത്തോടെയല്ല ഈ വിവാഹം നിശ്ചയിച്ചതെന്നും, വരനെ ആദ്യമായി കാണുന്നത് മണ്ഡപത്തിൽ വെച്ചാണെന്നും വധു പറഞ്ഞതോടെ വിവാഹത്തിനെത്തിയവർ ഞെട്ടി. വരന് പ്രായക്കൂടുതലുണ്ടെന്നും പെൺകുട്ടി പരാതിപ്പെട്ടിരുന്നു

ഹോസ്റ്റലിലേക്ക് മടങ്ങണം...
വിവാഹത്തിൽ നിന്ന് പിന്മാറുന്ന തന്നെ സുരക്ഷിതമായി പഠിക്കുന്ന ഹോസ്റ്റലിൽ എത്തിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. ഭരണിക്കാവിലെ നിർധന കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയാണ് തന്റെ സമ്മതമില്ലാതെ നടത്തിയ വിവാഹത്തിൽ നിന്നും പിന്മാറിയത്.

പോലീസ് ഇടപെടുന്നു...
വിവാഹവേദി സംഘർഷ വേദിയാകുമെന്ന അവസ്ഥയായപ്പോൾ പെൺകുട്ടി പോലീസ് സഹായം തേടി. തുടർന്ന് സ്ഥലത്തെത്തിയ പുനലൂർ പോലീസ് വരന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു.

മുപ്പതല്ല, നാൽപ്പത്...
സർട്ടിഫിക്കറ്റുകളിൽ വരന് മുപ്പത് വയസാണ് പ്രായം രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും, ഇയാൾക്ക് 40 വയസ് പ്രായം വരുമെന്നാണ് ആക്ഷേപം.

കൈയാങ്കളിയും...
പെൺകുട്ടി നവവരനെ ഉപേക്ഷിച്ചതോടെ വരന്റെ കൂട്ടരും വധുവിന്റെ ബന്ധുക്കളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ഒടുവിൽ ഹോസ്റ്റലിലേക്ക്...
പെൺകുട്ടിയുടെ ആവശ്യം നടപ്പാക്കാൻ തീരുമാനിച്ച പോലീസ് ഒടുവിൽ പെൺകുട്ടിയെ പഠിക്കുന്ന ഹോസ്റ്റലിൽ എത്തിച്ചു. ഇതിനിടെ അനുനയിപ്പിക്കാൻ മാതാപിതാക്കളും ബന്ധുക്കളും ശ്രമിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications