വിവാഹം കഴിഞ്ഞ ഉടനെ വധു ഒളിച്ചോടി; യുവതിയും കാമുകനും റിമാൻഡിൽ, സിനിമയെ വെല്ലുന്ന നാടകീയത!
കോഴിക്കോട്: സ്നേഹിക്കുന്നവർ തമ്മിൽ ഒളിച്ചോടുന്നത് കേരളത്തിൽ വലിയ പുതുമയൊന്നും അല്ല. ചിലപ്പോൾ അബദ്ധത്തിലേക്ക് അല്ലെങ്കിൽ നല്ലൊരു ജീവിതത്തിലേക്ക് അത് കടന്ന് പോകാറുമുണ്ട്. എന്നാൽ കോഴിക്കോട് നടന്ന ഒളിച്ചോട്ടം വളരെ വ്യത്യസ്തമായിരുന്നു. വിവാഹം കഴിഞ്ഞ ഹാളിൽ നിന്ന് തന്നെയാണ് വധു ഒളിച്ചോടിയത്. നാടകീയമായ സംഭവങ്ങളാണ് പിന്നീട് നടന്നത്.
ഒളിച്ചോടിയ വധുവിനും കാമുകനുമെതിരെ വരനും കുടുംബവും കേസ് കൊടുക്കുകയായിരുന്നു. തുടർന്ന് വധുവിനെയും കാമുകനെയും കൂട്ടാളികളെയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. ഞായറാഴ്ച കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടന്നത്. വിവാഹ നിശ്ചയം നടന്നത് ഏപ്രിലിലായിരുന്നു. അതായത് ആറ് മാസം കഴിഞ്ഞാണ് വിവാഹം നടന്നത്.

വിവാഹത്തിൽനിന്നു പിൻമാറാനും മറ്റൊരാളോടൊപ്പം പോകാനും ഇതിനിടെയുള്ള ആറുമാസം ഉണ്ടായിരുന്നുവെന്നാണ് പരാതിക്കാരൻ വാദിക്കുന്നത്. വിവാഹനിശ്ചയസമയത്തു നൽകിയ രണ്ടുപവന്റെ വളയും ഞായറാഴ്ച കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും ഉൾപ്പെടെ എടുത്തായിരുന്നു വധുവിന്റെ ഒളിച്ചോട്ടം. വിവഹദിവസം പെൺ വീട്ടുകാർ 1500 പേർക്ക് സദ്യയും ഒരുക്കിയിരുന്നു.
വരന്റെ വീട്ടിൽ പോകാൻ വധുവിന്റെ ഒരു സുഹൃത്തിനെയും കൂട്ടി വസ്ത്രം മാറാൻ പോയതായിരുന്നു. ഏറെ നേരമായും വരാതിരുന്നപ്പോൾ ബന്ധുക്കൾ അന്വേഷിച്ചു. ഒഡിറ്റോറിയത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് വധു ഒളിച്ചോടിയതായി കണ്ടെത്തിയത്.












Click it and Unblock the Notifications