ദത്തെടുത്ത് വളർത്തി, ഒടുവിൽ വിവാഹത്തലേന്ന് 17കാരനൊപ്പം യുവതി ഒളിച്ചോടി! സംഭവം ആലപ്പുഴയിൽ...
ഞായറാഴ്ച രാവിലെ വിവാഹ ചടങ്ങുകൾ നടക്കാനിരിക്കെയാണ് നാട്ടുകാരെയും ബന്ധുക്കളെയും മുൾമുനയിൽ നിർത്തി യുവതി നാടുവിട്ടത്.
ആലപ്പുഴ: വിവാഹത്തലേന്ന് ഒളിച്ചോടിയ പ്രതിശ്രുത വധുവിനെയും പ്രായപൂർത്തിയാകാത്ത കാമുകനെയും പോലീസ് കണ്ടെത്തി. ആലപ്പുഴ വള്ളിക്കുന്നം കാരാഴ്മ സ്വദേശിനിയായ 19കാരിയും ഇലിപ്പക്കുളം സ്വദേശിയായ 17കാരനുമാണ് നെടുങ്കണ്ടത്ത് വെച്ച് പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാവിലെ വിവാഹ ചടങ്ങുകൾ നടക്കാനിരിക്കെയാണ് നാട്ടുകാരെയും ബന്ധുക്കളെയും മുൾമുനയിൽ നിർത്തി യുവതി നാടുവിട്ടത്. യുവതിയെ കാരാഴ്മ സ്വദേശികളായ ദമ്പതിമാർ രണ്ട് മാസം പ്രായമുള്ളപ്പോൾ ദത്തെടുത്ത് വളർത്തിയതാണ്. വളർത്തച്ഛൻ മരിച്ച ശേഷം അർബുദരോഗിയായ വളർത്തമ്മയാണ് യുവതിയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. ഇവരുടെ വീടും സ്ഥലവും വിറ്റുകിട്ടിയ പണമുപയോഗിച്ചാണ് വളർത്തുമകളുടെ കല്ല്യാണം നടത്താൻ തീരുമാനിച്ചത്.

ഞായറാഴ്ച...
കൊല്ലം പ്രാക്കുളം സ്വദേശിയായ യുവാവുമായി ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് യുവതി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ഒളിച്ചോടിയത്.

മുല്ലപ്പൂ വാങ്ങാൻ...
വിവാഹത്തിനുള്ള മുല്ലപ്പൂവ് വാങ്ങാനെന്ന് പറഞ്ഞാണ് ശനിയാഴ്ച രാവിലെ പത്തരയോടെ യുവതി വീട്ടിൽ നിന്നിറങ്ങിയത്.

സ്വിച്ച് ഓഫ്...
ഏറെനേരം കഴിഞ്ഞിട്ടും യുവതിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ മൊബൈലിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

കത്ത്...
തുടർന്ന് വളർത്തമ്മയും ബന്ധുക്കളും യുവതിയുടെ കിടപ്പുമുറിയിൽ പരിശോധന നടത്തി. മുറിയിൽ നിന്ന് കിട്ടിയ കത്തിലാണ് യുവതി ഇലിപ്പക്കുളം സ്വദേശിയായ 17കാരനുമായി പ്രണയത്തിലാണെന്നും, അവനോടൊപ്പം പോയതാണെന്നും വീട്ടുകാർക്ക് മനസിലായത്.

പരാതി...
യുവതിയെ കാണാതായതിനെ തുടർന്ന് വളർത്തമ്മ വള്ളിക്കുന്നം പോലീസിൽ പരാതി നൽകി. ഇതിനിടെ വളർത്തമ്മയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ദത്തെടുത്തു....
കാരാഴ്മ സ്വദേശികളായ ദമ്പതിമാർ മക്കളില്ലാത്തതിനാൽ ദത്തെടുത്ത് വളർത്തിയ യുവതിയാണ് ഒളിച്ചോടി പോയത്. യുവതിക്ക് രണ്ട് മാസം പ്രായമുള്ളപ്പോളാണ് ദത്തെടുത്തത്.

വീടും സ്ഥലവും വിറ്റു...
വളർത്തച്ഛൻ മരിച്ചതോടെ വളർത്തമ്മ ഒറ്റയ്ക്കാണ് യുവതിയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. ആകെയുണ്ടായിരുന്ന ഏഴു സെന്റ് സ്ഥലവും വീടും വിറ്റുകിട്ടിയ പണം കൊണ്ടാണ് യുവതിയുടെ വിവാഹം നടത്താൻ തീരുമാനിച്ചത്.

വിവാഹ ഒരുക്കം...
വീട് വിറ്റതിന് ശേഷം യുവതിയും വളർത്തമ്മയും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് വിവാഹ ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചത്. വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോളാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്.

രാത്രി...
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ നെടുങ്കണ്ടത്ത് വെച്ചാണ് യുവതിയെയും 17കാരനായ കാമുകനെയും നെടുങ്കണ്ടം പോലീസ് പിടികൂടിയത്.

സംശയകരമായി...
യുവതിയെയും കാമുകനെയും രാത്രി റോഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ഓട്ടോ ഡ്രൈവറാണ് നെടുങ്കണ്ടം പോലീസിൽ വിവരമറിയിച്ചത്.

കൊണ്ടുവന്നു...
നെടുങ്കണ്ടം പോലീസ് പിടികൂടിയ യുവതിയെയും കാമുകനെയും പിന്നീട് വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെത്തിച്ചു. 17കാരനെ പോലീസ് വീട്ടുകാർക്കൊപ്പം വിട്ടയച്ചു.

കോടതിയിൽ...
യുവതിയെ കാണാനില്ലെന്ന് വളർത്തമ്മ പരാതി നൽകിയിരിക്കുന്നതിനാൽ കോടതിയിൽ ഹാജരാക്കിയ ശേഷം മാത്രമേ വീട്ടുകാർക്കൊപ്പം വിട്ടയക്കൂവെന്ന് പോലീസ് അറിയിച്ചു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications