Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ വിവാഹത്തലേന്ന് വധു ഒളിച്ചോടി; വരന്‍ എന്ത് ചെയ്തു എന്നറിയാമോ?

കണ്ണൂര്‍: വിവാഹം ഉറപ്പിച്ച ശേഷം വരനോ വധുവോ ഒളിച്ചോടുന്നത് അത്ര പുതിയ കാര്യമൊന്നുമല്ല. ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചാല്‍ പെണ്‍കുട്ടികള്‍ പിന്നെ എന്താണ് ചെയ്യുക. എന്നാല്‍ വടക്കന്‍ കേരളത്തിലെ കണ്ണൂരില്‍ വിവാഹത്തിന് തൊട്ടുമുമ്പ് വധു ഒളിച്ചോടിയത് ബന്ധുക്കളെ ശരിക്കും ഞെട്ടിച്ചു.

ഒരിക്കല്‍ പോലും ഈ വിവാഹത്തിന് ഇഷ്ടമല്ല എന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നില്ല എന്നത് തന്നെ കാരണം. മാത്രമല്ല വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും സന്തോഷത്തോടെ പങ്കെടുത്തു. എന്തിനധികം പറയുന്നു, വരന്റെ വീട്ടുകാര്‍ക്കൊപ്പം കഴിഞ്ഞ ദിവസം സാരിയും മറ്റ് സാധനങ്ങളും വാങ്ങാനും പെണ്‍കുട്ടി പോയിരുന്നു. ഓരോന്നും ആവശ്യത്തില്‍ കൂടുതല്‍ വാങ്ങിയാണ് വധു വീട്ടിലേക്ക് മടങ്ങിയത്. എന്നിട്ടെന്തുണ്ടായി എന്ന് നോക്കൂ....

ഒളിച്ചോടിയത് തൊട്ടുമുമ്പ്

ഒളിച്ചോടിയത് തൊട്ടുമുമ്പ്

വിവാഹത്തിന് തൊട്ടുമുമ്പാണ് വധു പത്തനംതിട്ട സ്വദേശിയായ കാമുകനോടൊപ്പം ഒളിച്ചോടിയത്. ഇങ്ങനെ ഒരു ബന്ധമുള്ളതിന്റെ ഒരു സൂചന പോലും പെണ്‍കുട്ടി ആര്‍ക്കും കൊടുത്തിരുന്നില്ല എന്നതാണ് ഏറെ രസകരം.

വിവാഹം മുടങ്ങിയില്ല

വിവാഹം മുടങ്ങിയില്ല

സാധാരണ വരനോ വധുവോ മുടങ്ങിയാല്‍ വിവാഹം മുടങ്ങുകയോ നീട്ടിവെക്കുകയോ ഒക്കെയാണ് ചെയ്യുക. എന്നാല്‍ ഇവിടെ ഇതൊന്നുമല്ല സംഭവിച്ചത്.

ധൈര്യം പകര്‍ന്ന് നാട്ടുകാര്‍

ധൈര്യം പകര്‍ന്ന് നാട്ടുകാര്‍

വധു ഒളിച്ചോടിയ വിവരം അറിഞ്ഞ വരനെയും കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ രംഗത്തെത്തി. നിശ്ചയിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ആഘോഷമായി വിവാഹം നടത്തുകയും ചെയ്തു.

നാറാത്ത് വെച്ച് വിവാഹം

നാറാത്ത് വെച്ച് വിവാഹം

വധു ഒളിച്ചോടിയ വിവരം അറിഞ്ഞ് തന്നെയാണ് മറ്റൊരു പെണ്‍കുട്ടി വിവാഹത്തിന് തയ്യാറായത്. നാട്ടില്‍ തന്നെയുള്ള 19 കാരി ബിരുദധാരിയാണ് വിവാഹത്തിന് സമ്മതിച്ചത്. നാറാത്തെ ഇ കെ നായനാര്‍ സ്മാരക വായനശാലയില്‍ വെച്ചായിരുന്നു വിവാഹം.

വധു പറ്റിച്ച പണി

വധു പറ്റിച്ച പണി

വരന്റെ വീട്ടുകാര്‍ക്കൊപ്പം തുണിയെടുക്കാനും മറ്റും പോയ പെണ്‍കുട്ടി ആവശ്യത്തിലേറെ സാധനങ്ങള്‍ വാങ്ങിയിരുന്നത്രെ. മൂന്ന് ജോഡി ചെരിപ്പുകളാണ് പെണ്‍കുട്ടി വാങ്ങിയത്. എന്നിട്ടും ആര്‍ക്കും സംശയമൊന്നും തോന്നിയില്ല.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+