പവര്‍കട്ട് സമയം നവവധു കാമുകനൊപ്പം ഒളിച്ചോടി; പൊന്നും കൈക്കലാക്കി, വരന്‍ 'ശശി'യായി
യുവതിയെ കാണാതയതോടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ നാദാപുരം പോലീസില്‍ പരാതി നല്‍കി.
കോഴിക്കോട്: പവര്‍കട്ട് വേളയില്‍ നവവധു കാമുകനൊപ്പം രക്ഷപ്പെട്ടു. ഗള്‍ഫിലായിരുന്ന കാമുകന്‍ വിവാഹവിവരം അറിഞ്ഞ് നാട്ടിലെത്തി യുവതിയുമായി കടന്നുകളയുകയായിരുന്നു. സംഭവം എന്താണെന്ന് മനസിലാകാത്ത നവവരന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഒടുവില്‍ സംഭവത്തിന്റെ ചുരുളഴിഞ്ഞു.
എല്ലാം രഹസ്യമാക്കി വച്ചത് തന്ത്രമായിരുന്നു. അല്ലെങ്കില്‍ ആരും അറിയാത്ത പ്രണയമാണോ യുവതിയുടേത്. പോലീസ് സ്‌റ്റേഷനും കോടതിയും കയറി ഇറങ്ങിയപ്പോള്‍ നവവരന്റെ വീട്ടുകാര്‍ ധര്‍മസങ്കടത്തിലായി. സിനിമാ കഥയെ വെല്ലുന്ന യാഥാര്‍ഥ്യമാണ് കോഴിക്കോട് നാദാപുരത്ത് സംഭവിച്ചത്.

ഒരുമാസം മുമ്പ്
ഒരുമാസം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇപ്പോള്‍ ഭര്‍തൃവീട്ടില്‍ നിന്നാണ് യുവതി കാമുകനൊപ്പം രക്ഷപ്പെട്ടത്.

എന്താണ് സംഭവിച്ചത്
ഭര്‍തൃവീട്ടുകാര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായില്ല. അവരാണ് നാദാപുരം പോലീസില്‍ പരാതിപ്പെട്ടത്. പിന്നീട് യുവതിയും കാമുകനും വേണ്ടിയുള്ള തിരച്ചിലായിരുന്നു.

പ്രണയം വെളിപ്പെട്ടു
പിന്നീട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു യുവതിയും കാമുകനും. അപ്പോഴാണ് നേരത്തെയുണ്ടായിരുന്ന പ്രണയം സംബന്ധിച്ച കാര്യങ്ങള്‍ പുറത്തായത്.

വീട്ടുകാര്‍ക്ക് അറിയാമായിരുന്നോ
ഇക്കാര്യം യുവതിയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നോ എന്ന് വ്യക്തമല്ല. യുവതിയുടെ വിവാഹം നടക്കുമ്പോള്‍ ഗള്‍ഫിലായിരുന്നു കാമുകന്‍.

ഭര്‍ത്താവും കാമുകനും
കല്ലാച്ചി തെരുവാന്‍ പറമ്പ് സ്വദേശിയായ യുവാവുമായിട്ടായിരുന്നു യുവതിയുടെ വിവാഹം. അതേസമയം, പാനൂര്‍ സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു യുവതി.

മൂന്ന് ദിവസം മുമ്പ്
വിവാഹം നടന്നതറിഞ്ഞാണ് കാമുകന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ കാമുകന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.

യുവതിയെ തേടി
വീട്ടുകാരോട് വിവരം തിരക്കിയപ്പോള്‍ യുവതിയുടെ വിവാഹം നടന്നിട്ട് ഒരുമാസം ആകാറായെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് യുവതിയെ തേടി കാമുകന്‍ ഭര്‍തൃവീട്ടിലെത്തിയത്.

കാമുകന്‍ കണ്ടെത്തി
യുവതിയുടെ വീട്ടുകാര്‍ കൂടുതല്‍ കാര്യങ്ങള്‍ കാമുകനോട് പറഞ്ഞിരുന്നില്ല. പിന്നീട് യുവതിയെ വിവാഹം ചെയ്ത വീട് കാമുകന്‍ ചോദിച്ചറിഞ്ഞ് കണ്ടെത്തുകയായിരുന്നു.

രാത്രി ബൈക്കില്‍
ശേഷം രാത്രി ബൈക്കിലെത്തിയാണ് പവര്‍ കട്ട് സമയം യുവതിയുമായി രക്ഷപ്പെട്ടത്. യുവതി ആഭരണങ്ങള്‍ എടുത്താണ് രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നേരിട്ട് ഹാജരായി
യുവതിയെ കാണാതയതോടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ നാദാപുരം പോലീസില്‍ പരാതി നല്‍കി. ഈ സമയം യുവതിയും കാമുകനും പോലീസ് സ്‌റ്റേഷനില്‍ ഹാജരായി സംഭവങ്ങള്‍ വിശദീകരിച്ചു.

ഇഷ്ടപ്രകാരം വിട്ടു
വടകര കോടതിയില്‍ ഇരുവരെയും ഹാജരാക്കിയ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. യുവതിയെ ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു. ഇതോടെ യുവതിയുടെയും നവവരന്റെയും വീട്ടുകാര്‍ കുഴഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications