വധൂവരന്മാരുടെ കാറിന് നേര്‍ക്ക് ടാക്സി ഡ്രൈവര്‍മാരുടെ അതിക്രമം... ഇത് തോന്നിവാസം തന്നെ
തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങള്‍ വിവാഹ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് നമ്മുടെ നാട്ടില്‍ ഒരു നിയമവും ഇല്ല. എന്നാല്‍ ചില ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഇത് ഇപ്പോഴും ബോധ്യമായിട്ടില്ലെന്ന് തോന്നുന്നു.
വിവാഹ പാര്‍ട്ടി സഞ്ചരിച്ച സ്വകാര്യ വാഹം പിന്തുടര്ന്ന് ചില ടാക്സി ഡ്രൈവര്‍മാര്‍ ആക്രമിച്ച വാര്‍ത്തയാണ് കിളിമാനൂരില്‍ നിന്ന് വരുന്നത്. സ്വകാര്യ വാഹനത്തിലായിരുന്നു വധൂവരന്മാര് സഞ്ചരിച്ചിരുന്നത്.

മലയാളം വണ്‍ഇന്ത്യയിലെ സബ് എഡിറ്ററായ ആതിര ബാലന്റെ വിവാഹവാഹനത്തിന് നേര്‍ക്കാണ് അതിക്രമം ഉണ്ടായത്. വര്‍ക്കല ശിവഗിരിയില്‍ വച്ചായിരുന്നു ആതിരയുടേയും ആകര്ഷിന്റേയും വിവാഹം.
ഇവര്‍ സഞ്ചരിച്ച വാഹനം കിളിമാനൂരിലെത്താറായപ്പോഴായിരുന്നു രണ്ട് കാറുകളിലായ അക്രമി സംഘം പിന്തുടര്ന്നത്. പുതിയകാവിലെത്തിയപ്പോള് അക്രമിസംഘത്തിലെ ഒരു കാര്‍ വധൂവരന്മാര് സഞ്ചരിച്ച കാറില്‍ ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു.
പിന്നീട് കിളിമാനൂരില്‍ ആകര്‍ഷിന്റെ വീട്ടിലെത്തുന്നത് വരെ പിന്തുടര്ന്നു. ആകര്‍ഷിന്റെ വീടിന് മുന്നില്‍ വണ്ടി നിര്‍ത്തി പുറത്തിറങ്ങാന്‍ പോലും അക്രമി സംഘം അനുവദിച്ചില്ല. വധൂവരന്മാരെ പോലും പുറത്തിറങ്ങാന്‍ അനുവദിയ്ക്കാതെ അസഭ്യവര്‍ഷവും ഭീഷണിയും ആയിരുന്നു പിന്നീട്. ബന്ധുക്കള്‍ എത്തി ഇടപെട്ടാണ് ആതിരയും ആകര്‍ഷും കാറില്‍ നിന്ന് പുറത്തിറങ്ങിയത്.
ആകര്‍ഷിന്റെ പിതാവ് സുരേഷ് കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കിളിമാനൂര്‍ ടാക്സി സ്റ്റാന്റിലെ ചില ഡ്രൈവര്‍മാര്‍ തന്നെയായിരുന്നു അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications